National

'ഗവർണ്ണറുടെ ഉത്തരവിന്റെ സാധുതാ പരിശോധനയിലേക്ക് കടക്കാത്ത ബഹു.സുപ്രീംകോടതിയുടെ ഇന്നത്തെ നിലപാട് നീതിയ്ക്ക് നിരക്കുന്നതായി തോന്നുന്നില്ല...' - ഹരീഷ് വാസുദേവൻ

കാര്യകാരണ സഹിതം കോടതിയ്ക്ക് ഗവർണ്ണറുടെ നടപടി ശരിവെയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാം. രണ്ടായാലും കോടതി അതിന്റെ കർമ്മം ചെയ്തുവെന്ന് ആശ്വസിക്കാം. അതാണ് ഒരു ജുഡീഷ്യൽ റിവ്യൂവിൽ നാം സാധാരണയായി പ്രതീക്ഷിക്കുന്നത്. ആ ഉത്തരവാദിത്വത്തിൽ നിന്ന് കോടതി ഫലത്തിൽ ഒഴിഞ്ഞു മാറി, ഗവർണ്ണറുടെ നടപടിയുടെ യുക്തിയെ വാക്കാൽ ചോദ്യം ചെയ്ത, എന്നാൽ പരോക്ഷമായി പിന്തുണച്ച, എന്നാൽ അതിന്റെ ശരിതെറ്റുകൾ പിന്നീട് പരിഗണിക്കുമെന്ന് പറഞ്ഞത് പരിഹാസ്യമായി. വിശ്വാസവോട്ടെടുപ്പ് ജയിച്ചാലും തോറ്റാലും ഈ കേസിലെ തുടർവാദം ചുരുക്കത്തിൽ വെറും അക്കാദമിക് ചർച്ച മാത്രമാകും.

 'ഗവർണ്ണറുടെ ഉത്തരവിന്റെ സാധുതാ പരിശോധനയിലേക്ക് കടക്കാത്ത ബഹു.സുപ്രീംകോടതിയുടെ ഇന്നത്തെ നിലപാട് നീതിയ്ക്ക് നിരക്കുന്നതായി തോന്നുന്നില്ല...' - ഹരീഷ് വാസുദേവൻ

അധികാരമേറ്റ ഒരു സർക്കാരിന്റെ ഭൂരിപക്ഷം സഭയിൽ വിശ്വാസവോട്ടിട്ടു തെളിയിക്കാൻ പറയാൻ ഇതിപ്പോ ഒരു സുപ്രീംകോടതിയുടെ ഒന്നും ആവശ്യമില്ല. ഇന്നാട്ടിലെ നിയമം അങ്ങനെയാണ്. 15 ദിവസം 2 ദിവസമാക്കി ചുരുക്കിയതും ഒരു പ്രത്യേക നിയമം അനുസരിച്ചല്ല, അതിനോട് രണ്ടുകൂട്ടരും വിയോജിക്കായ്കയാൽ, അത് വെറും മധ്യസ്ഥന്റെ റോൾ മാത്രം എന്ന് കാണുന്നവരായിരിക്കും ഏറെയും.

ഗവർണ്ണർ ഒരു എക്സിക്യൂട്ടീവ് ഹെഡ് ആണ്. ഗവർണ്ണറുടെ നടപടി ഒരു എക്സിക്യൂട്ടീവ് ഓർഡർ ആണ്. അത് മറ്റേത് എക്സിക്യൂട്ടീവ് ഉത്തരവുകളും പോലെ Fair, Reasonable, Unbiased, Rational ആയിരിക്കണം. തുല്യതാവസരം ഉറപ്പുവരുത്തണം. അഡ്മിനിസ്‌ട്രേറ്റീവ് തത്വങ്ങൾ നോക്കി കാർണ്ണടകാ ഗവർണ്ണർ എടുത്ത നടപടി നിയമപരമായി ശരിയോ തെറ്റോ എന്ന് പറയാൻ സത്യത്തിൽ ദീർഘമായ ഭരണഘടനാ വാദങ്ങളുടെ പോലും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടെന്നു തന്നെ വെച്ചാലും അതായിരുന്നു ആവശ്യം.

കാര്യകാരണ സഹിതം കോടതിയ്ക്ക് ഗവർണ്ണറുടെ നടപടി ശരിവെയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാം. രണ്ടായാലും കോടതി അതിന്റെ കർമ്മം ചെയ്തുവെന്ന് ആശ്വസിക്കാം. അതാണ് ഒരു ജുഡീഷ്യൽ റിവ്യൂവിൽ നാം സാധാരണയായി പ്രതീക്ഷിക്കുന്നത്. ആ ഉത്തരവാദിത്വത്തിൽ നിന്ന് കോടതി ഫലത്തിൽ ഒഴിഞ്ഞു മാറി, ഗവർണ്ണറുടെ നടപടിയുടെ യുക്തിയെ വാക്കാൽ ചോദ്യം ചെയ്ത, എന്നാൽ പരോക്ഷമായി പിന്തുണച്ച, എന്നാൽ അതിന്റെ ശരിതെറ്റുകൾ പിന്നീട് പരിഗണിക്കുമെന്ന് പറഞ്ഞത് പരിഹാസ്യമായി. വിശ്വാസവോട്ടെടുപ്പ് ജയിച്ചാലും തോറ്റാലും ഈ കേസിലെ തുടർവാദം ചുരുക്കത്തിൽ വെറും അക്കാദമിക് ചർച്ച മാത്രമാകും.

നാളെ വിശ്വാസവോട്ടെടുപ്പ് നടത്തുകവഴി BJP യെ താഴെയിറക്കി തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നേടിയേക്കാമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ടാകാം. അതവരുടെ കാര്യം. അല്ലെങ്കിലും ഒരു ഹരജിക്കാരനും കോടതിയിൽ പോകുന്നത് ഭരണഘടന സംരക്ഷിക്കാനല്ലല്ലോ. ഗവർണ്ണറുടെ അധികാരദുർവ്വിനിയോഗത്തെപ്പറ്റി ആകുലനായിരുന്ന, ഈ കേസിൽ സ്വമേധയാ ഹാജരായ സീനിയർ അഭിഭാഷകൻ രാം ജത്മലാനി ഈ കേസിൽ എന്ത് പറഞ്ഞെന്നറിയാൻ എനിക്ക് കൗതുകമുണ്ട്.

ഹരജിക്കാർ സമ്മതിച്ചുകൊണ്ട് ആണെങ്കിൽക്കൂടി, ഗവർണ്ണറുടെ ഉത്തരവിന്റെ സാധുതാ പരിശോധനയിലേക്ക് കടക്കാത്ത ബഹു.സുപ്രീംകോടതിയുടെ ഇന്നത്തെ നിലപാട് നീതിയ്ക്ക് നിരക്കുന്നതായി തോന്നുന്നില്ല.

advertisment

News

Related News

Super Leaderboard 970x90