രജത്കുമാറിനേപ്പോലൊരു ഊളയെ പൊതുവേദിയില്‍ ആദരിക്കുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ നാവില്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രിക്ക് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യം ?- ഹരീഷ് വാസുദേവൻ

വിദ്യാഭ്യാസമന്ത്രി പ്രൊഫ.രവീന്ദ്രനാഥ് വലിയ പണ്ഡിതനാണ്, നല്ല വാഗ്മിയാണ്, വായനക്കാരനാണ് എന്നൊക്കെയാണ് പലരും പറയുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ പോലുമാണത്രെ....

 രജത്കുമാറിനേപ്പോലൊരു ഊളയെ പൊതുവേദിയില്‍ ആദരിക്കുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ നാവില്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രിക്ക് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യം ?- ഹരീഷ് വാസുദേവൻ

'16 ഭാഷ അറിയാവുന്നവൻ ആയിരുന്നത്രേ മുൻ പ്രധാനമന്ത്രി PV നരസിംഹറാവു. പക്ഷെ, RSS ബാബറി മസ്ജിദ് പൊളിച്ചപ്പോൾ "അരുത്" എന്ന് പറയാൻ ഒരു ഭാഷ പോലും അങ്ങേരെ തുണച്ചില്ലെങ്കിൽ എത്ര ഭാഷ അറിഞ്ഞിട്ടെന്ത് കാര്യം' എന്ന ഏറ്റവും യുക്തിസഹമായ ചോദ്യം കേട്ടാണ് ഞാനൊക്കെ വളർന്നത്. അതുകൊണ്ടുതന്നെ, വേണ്ടപ്പോൾ വേണ്ടുന്നപോലെ ഉപയോഗിക്കാത്ത ഒരുവന്റെയും ഒരു പാണ്ഡിത്യത്തിലും അന്നും ഇന്നും ബഹുമാനമില്ല. നിലപാടിനെ ആണ് ഞാൻ ബഹുമാനിക്കുന്നത്.

വിദ്യാഭ്യാസമന്ത്രി പ്രൊഫ.രവീന്ദ്രനാഥ് വലിയ പണ്ഡിതനാണ്, നല്ല വാഗ്മിയാണ്, വായനക്കാരനാണ് എന്നൊക്കെയാണ് പലരും പറയുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ പോലുമാണത്രെ.

രജത്കുമാറിനേപ്പോലൊരു ഊളയെ, കടുത്ത സ്ത്രീവിരുദ്ധനെ, അശാസ്ത്രീയത വിളമ്പുന്നവനെ, വിദ്യാഭ്യാസത്തെ വ്യഭിചാരിക്കുന്നവനെ പൊതുവേദിയിൽ ഗവർണ്ണർ ആദരികുമ്പോൾ "അരുത്" എന്ന് പറയാൻ നാവില്ലെങ്കിൽ, എഴുന്നേറ്റു നിന്ന് Arya Jaya Suresh കൂവിയതുപോലെ ഒന്ന് കൂവാൻ പോലും പറ്റുന്നില്ലെങ്കിൽ ഈ വിദ്യാഭ്യാസമന്ത്രിക്ക് എന്ത് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യം !!

advertisment

News

Super Leaderboard 970x90