Life Style

നിങ്ങൾ സുഹൃത്തുക്കൾക്കു വാഹനം നൽകാറുണ്ടോ ? സൂക്ഷിക്കുക !

കെവിൻ വധക്കേസിൽ ഇന്നോവയുടെ ഉടമ നിരപരാധി ആണെങ്കിലും ആ വാഹനം ഉൾപ്പെട്ടതിനാൽ സംഗതി ആപ്പായി മാറിയ അവസ്ഥയാണ്. കേസ് തീരുന്നതുവരെ വാഹനം ഉടമയ്ക് ഉപയോഗിക്കാൻ പറ്റില്ല.

നിങ്ങൾ സുഹൃത്തുക്കൾക്കു വാഹനം നൽകാറുണ്ടോ ? സൂക്ഷിക്കുക !

കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊലപാതകം. വാഹന ഉടമകളോടു ഗൗരവമുള്ളൊരു കാര്യം പറയുന്നുണ്ട് 

ടാ വണ്ടിയൊന്നു താ,, കോട്ടയം പോയി തിരിച്ചു വരാം. ഇങ്ങനെ പറഞ്ഞാണ് ക്വട്ടേഷൻ ടീം ചങ്ങാതിയിൽ നിന്ന് ആ ഇന്നോവ ഓടിക്കാനായി വാങ്ങുന്നത്. വണ്ടി കോട്ടയത്തുപോയശേഷം ഇതുവരെ ഉടമയുടെയടുത്തു തിരിച്ചെത്തിയില്ല. അതിപ്പോൾ ഓടുന്നുണ്ടോ ?  ഇല്ല!. പോലീസ് സ്റ്റേഷനിൽ വെറുതെ കിടക്കുന്നു. ഒരു കുറ്റവാളിയെപ്പോലെ കോട്ടയത്തെ കെവിൻ കൊലപാതകക്കേസിൽ ക്വട്ടേഷൻ സംഘത്തോടൊപ്പം ഉൾപ്പെട്ട നിരപരാധികളാണ് ആ ഇന്നോവയും ഉടമയും ഒന്നുകിൽ ശ്രദ്ധക്കുറവ് അല്ലെങ്കിൽ നിയമത്തെക്കുറിച്ച് അറിവില്ലായ്മ്മ ഇതിലേതു ഘടകമാണ് ഇക്കാര്യത്തിൽ വിനയായത് ? നിങ്ങൾക്കും വരാവുന്ന ഒരു അവസ്ഥയാണിത് .

കെവിൻ വധക്കേസിൽ ഇന്നോവയുടെ ഉടമ നിരപരാധി ആണെങ്കിലും ആ വാഹനം ഉൾപ്പെട്ടതിനാൽ സംഗതി ആപ്പായി മാറിയ അവസ്ഥയാണ്. കേസ് തീരുന്നതുവരെ വാഹനം ഉടമയ്ക് ഉപയോഗിക്കാൻ പറ്റില്ല. നിങ്ങളും ഇതേ പോലെ സ്വന്തം വാഹനം മറ്റുള്ളവർക്കു നൽകിയിട്ടില്ലേ? അറിയുക, അത്തരം സ്വകാര്യവാഹന കൈമാറ്റങ്ങൾ നിയമവിധേയമല്ല. 

നിങ്ങൾ സുഹൃത്തുക്കൾക്കു വാഹനം നൽകാറുണ്ടോ ? സൂക്ഷിക്കുക !

വാഹനം വാടകയ്ക്കു നൽകാമോ ?

ഇല്ല റെന്റ് എ ക്യാബ്  എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. കര്ണാടകയിൽനിന്നൊക്കെ വിനോദസഞ്ചാരികൾ കൊണ്ടു വരുന്ന സും കാർസ് ( Zoomcar ) ഒരുദാഹരണം. അത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കറുപ്പിൽ സ്വർണ്ണനിറമുള്ള അക്ഷരങ്ങളുള്ളതായിരിക്കും. റെന്റ് എ ക്യാബ് ( Rent a Cab)  ബിസിനസ് വലിയ ഒരു ഗ്രൂപ്പിനു മാത്രമേ നടത്താനാകൂ. അൻപതു വാഹനത്തിനു മുകളിൽ സ്വന്തമായുള്ള കമ്പനികൾക്കാണ് റെന്റ് എ ക്യാബ് ( Rent a Cab)  ലൈസൻസ് ലഭിക്കുക. അവയ്ക്ക് ടൂറിസ്റ്റ് പെർമിറ്റും വേണം. ടാക്‌സി ആയി രജിസ്റ്റർ ചെയ്‌ത  വാഹനങ്ങൾ മാത്രമേ ഇങ്ങനെ വാടകയ്ക്കു കൊടുക്കാവൂ എന്നർത്ഥം. കേരളത്തിൽ എവിഎസ് കാർസ് ( AVS Cars) തുടങ്ങിയ ചുരുക്കം ചിലർക്കു മാത്രമേ ലൈസൻസ് ഉള്ളൂ.

നിങ്ങൾ സുഹൃത്തുക്കൾക്കു വാഹനം നൽകാറുണ്ടോ ? സൂക്ഷിക്കുക !

കാർ സ്വകാര്യാവശ്യത്തിനു കൊടുത്താലോ..?   

റെന്റ് എ കാർ എന്ന സംവിധാനമാണ് നിയമവിധേയമല്ലാതെ നടന്നുകൊണ്ടിരിക്കുന്നത്. അതായത് സ്വകാര്യ ആവശ്യത്തിന് എടുക്കുന്ന കാർ വാടകയ്ക്കു നൽകുന്ന രീതി. കല്യാണാവശ്യങ്ങൾക്കും മറ്റും വ്യാപകമായി ഇത്തരം കാറുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അല്ലാതെ ആവശ്യമെന്തെന്നറിയാത്ത പല ഓട്ടങ്ങൾക്കും ഇത്തരം കാറുകൾ ലഭിക്കും. അത്തരം റെന്റ് എ കാറുകൾ കൊണ്ടുപോകുന്നവർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളിൽ അറിയാതെ കാറുടമയും പങ്കാളിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതം 

കാർ സ്വന്തക്കാർക്കൂ നൽകാൻ പാടില്ലേ..?

നൽകാം. പക്ഷേ നിങ്ങളോ അടുത്ത കുടുംബാംഗങ്ങളോ കാറിൽ ഉണ്ടായിരിക്കണം എന്നാണു നിയമം. അല്ലെങ്കിൽ മേൽപറഞ്ഞ പോലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിലെ കൂട്ടുത്തരവാദിത്തം നിരപരാധിയായ നിങ്ങളുടെ തലയിൽ വീഴുമെന്നോർക്കുക. 

advertisment

News

Super Leaderboard 970x90