ഇതെന്ത് ധാര്‍ഷ്ട്യമാണ് ! മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍? കണ്ണൂര്‍ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് സിപിഐഎം ആണോ?

ഷൂട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് ക്യാമറ ഓഫ് ചെയ്തില്ലേങ്കിൽ തല്ല് കിട്ടുമെന്ന് പാർട്ടി മെമ്പർ പറയുമ്പോഴേക്കും 'നാലാം തൂണി'ന്റെ ക്യാമറ ഓഫ് ആക്കുന്നു. സ്ട്രിങ്ങർമാർക്കും ക്യാമറമാൻമാർക്കും ജീവനിൽ ഭയമുണ്ടാകുമല്ലോ. എന്നിട്ട് വൈകിട്ട് ചാനൽ ചർച്ചയിൽ വന്നിരുന്നു CPM നേതാവ് വെല്ലുവിളിക്കുന്നു, വീഡിയോ ഉണ്ടെങ്കിൽ പുറത്തുവിടാൻ....

ഇതെന്ത് ധാര്‍ഷ്ട്യമാണ് ! മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍? കണ്ണൂര്‍ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് സിപിഐഎം ആണോ?

കീഴാറ്റൂരെ സമരപ്പന്തൽ തകർക്കുന്നത് CPIM കാരുടെ നേതൃത്വത്തിൽ ആണ് എന്ന് വിഷ്വലിൽ നിന്ന് വ്യക്തമാണ്. അത് ഷൂട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് ക്യാമറ ഓഫ് ചെയ്തില്ലേങ്കിൽ തല്ല് കിട്ടുമെന്ന് പാർട്ടി മെമ്പർ പറയുമ്പോഴേക്കും 'നാലാം തൂണി'ന്റെ ക്യാമറ ഓഫ് ആക്കുന്നു. സ്ട്രിങ്ങർമാർക്കും ക്യാമറമാൻമാർക്കും ജീവനിൽ ഭയമുണ്ടാകുമല്ലോ. എന്നിട്ട് വൈകിട്ട് ചാനൽ ചർച്ചയിൽ വന്നിരുന്നു CPM നേതാവ് വെല്ലുവിളിക്കുന്നു, വീഡിയോ ഉണ്ടെങ്കിൽ പുറത്തുവിടാൻ !!

(സമരക്കാർ തന്നെ പന്തൽ കത്തിച്ചെന്നു നുണ മാത്രം എഴുതുന്ന ദേശാഭിമാനി പത്രത്തിൽ വന്നാൽ എനിക്ക് അത്ഭുതമില്ല)

ഇതെന്ത് ധാർഷ്ടമാണ് !

മാധ്യമപ്രവർത്തന നിരോധന മേഖലയാണോ കീഴാറ്റൂർ? കണ്ണൂർ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് CPM ആണോ? ഭരണഘടന ബാധകമല്ലേ? വീഡിയോ ഷൂട്ട് ചെയ്ത മാധ്യമപ്രവർത്തകനെ 'ഞങ്ങള ചെക്കന്മാർ' തല്ലും എന്ന് ഒരാൾ പറഞ്ഞാൽ അതിനെതിരെ ആ സ്ഥാപനത്തിന് പരാതിയില്ലേ? KUWJ യ്ക്ക് പരാതിയില്ലേ? ഈ ഭീഷണി പോലീസ് നോക്കി നിൽക്കുകയായിരുന്നോ? ഇന്നുവരെ അത് ആഭ്യന്തരമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചില്ലേ? അതോ ക്യാമറകൾ എപ്പോൾ എവിടെ ഓഫ് ആക്കണമെന്ന് തീരുമാനിക്കുന്നത് നാട്ടിലെ പാർട്ടി ഗുണ്ടകൾ ആണെന്ന് ഈ സംസ്ഥാനത്തെ നാലാം തൂണും സമ്മതിച്ചു എന്നാണോ?

സ്വതന്ത്രമാധ്യമപ്രവർത്തനത്തിനു സംരക്ഷണം നൽകുന്നതിൽ ഈ സ്റ്റേറ്റ് പരാജയമാണോ? KUWJ യും സ്റ്റേറ്റും മറുപടി പറയണം.

advertisment

News

Super Leaderboard 970x90