Health

കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഒരു തരികിട സൊലൂഷനുണ്ട്... ബ്രസ്റ്റ് പമ്പ്

കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഒരു തരികിട സൊലൂഷനുണ്ട്... ബ്രസ്റ്റ് പമ്പ്

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞുള്ളത് കൊണ്ട് രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടവരാണോ / നഷ്ടപ്പെടാൻ പോവുന്നവരാണോ നിങ്ങൾ...? കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഇവിടെ പരീക്ഷിച്ച് വിജയിച്ച ഒരു തരികിട സൊലൂഷനുണ്ട്... ഉറങ്ങേണ്ട പാരന്റ്സ് / ഗ്രാൻഡ് പാരന്റ്സ് / കൂട്ടിരിപ്പുകാർ ഇവിടെ കമോൺ...

ആദ്യമേ പറയട്ടെ, എന്തെങ്കിലും ഒരു ശാസ്ത്രീയത ഇതിനുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. ഏതെങ്കിലും സോഴ്സിൽ നിന്ന് കിട്ടിയ അറിവുമല്ല. വർത് എ ട്രൈ എന്നതിനപ്പുറം ഒന്നൂമേയില്ല. പക്ഷേ എന്നാലോ ഇതെങ്ങാനും ക്ലിക്കായാൽ കിട്ടാൻ പോവുന്നത് അത്ര വിലപിടിച്ച ഉറക്കമാണ് താനും. എന്തും സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

 നാലു വർഷം മുൻപ് തനു ജനിച്ച് ആദ്യത്തെ ഒരുമാസത്തോളം അഞ്ജുവിന്റെ വീട്ടിലായിരുന്നു അവർ. ആ ഒരു മാസത്തിലെ ഒരൊറ്റ രാത്രി പോലും തനു അഞ്ജുവിനെ കിടത്തിയുറക്കിയിട്ടില്ല. ബാലൻസ് പോയ തലയും ചുവന്നുവീർത്ത കണ്ണുമായാണ് അഞ്ജു തിരിച്ച് ഞങ്ങടെ ഫ്ലാറ്റിലേക്ക് വരുന്നത്. ആ ദിവസത്തെ നിരീക്ഷണങ്ങളിൽ നിന്ന് മനസ്സിലായത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് തനു രാത്രി ഉണർന്ന് കരഞ്ഞിരുന്നത്.


1. ഒന്ന് മൂത്രമൊഴിച്ച് തുണി നനയുമ്പോൾ
2. വിശക്കുമ്പോൾ


ഇതിൽ മൂത്രമൊഴിച്ച് രാത്രി ഉണരുന്നതിന് നമ്മുടെ മുന്നിൽ രാത്രി ഡയപ്പർ കെട്ടിക്കുക എന്ന സിമ്പിൾ & ഇമ്മീഡിയറ്റ് സൊലൂഷൻ ഉണ്ട്. എന്നാൽ വിശപ്പിന്റെ കാര്യത്തിൽ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ടായിരുന്നു.

പകലാണെങ്കിലും രാത്രിയാണെങ്കിലും മുലയൂട്ടുമ്പോൾ അവൻ ഒരിക്കലും മുഴുവൻ പാലും കുടിക്കാറുണ്ടായിരുന്നില്ല. എപ്പൊഴും കുറച്ച് പാൽ ബാക്കി വരും. കുറച്ച് പാൽ ഉള്ളിൽ ചെന്നാൽ പിന്നെ കളിയാണ്, അല്ലെങ്കിൽ ഉറങ്ങും. എത്ര കുലുക്കിയാലും മുലക്കണ്ണ് വായിൽ വച്ച് കൊടുത്താലും ഒന്നും മൈൻഡ് ചെയ്യില്ല. പിന്നെ അടുത്ത പാൽകുടിക്കലിലും ഇങ്ങനെ തന്നെ. ഇതേ പാറ്റേൺ തന്നെയായിരുന്നു രാത്രിയിലും, അതുകൊണ്ടാണ് അഞ്ജുവിന് കണ്ടിന്യൂസ് ആയി ഉറങ്ങാൻ പറ്റാതിരുന്നതും.

കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഒരു തരികിട സൊലൂഷനുണ്ട്... ബ്രസ്റ്റ് പമ്പ്

ഓരോ തവണയും ഇങ്ങനെ ബാക്കി വരുന്ന പാൽ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് ഉറക്കുന്നതിനു മുൻപ് അതെല്ലാം ഒരുമിച്ച് കൊടുത്തു നോക്കിയാലോ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് ബ്രസ്റ്റ് പമ്പുകളെപ്പറ്റി അൻവേഷിക്കുന്നത്.

രണ്ട് തരത്തിലുള്ള ബ്രസ്റ്റ് പമ്പുകൾ ലഭ്യമാണ്. ഒന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. മെഡുല അല്ലെങ്കിൽ ഫിലിപ്സ് കമനിയുടെ അവെന്റ് എന്ന ബ്രാൻഡ് ആണ് എല്ലാവരും റെക്കമന്റ് ചെയ്തത്. ഇതായിരുന്നു ആ സാധനം - http://fkrt.it/jR6L0nuuuN  ഇതാവുമ്പൊ ഈസിയാണ്, നമ്മൾ പണിയെടുക്കണ്ട, പമ്പിങ്ങ് മെഷീൻ തന്നെ നോക്കിക്കോളും പക്ഷേ അന്ന് അത്രേം കാശ് എടുക്കാനില്ലായിരുന്നു, സോ ആ മോഡൽ വേണ്ടാന്ന് വച്ചു.

രണ്ടാമത്തെ ഓപ്ഷൻ മാനുവൽ പമ്പ് ആണ്. ഇതാവുമ്പൊ വിലയും കുറവാണ്. കറന്റ് വേണ്ടാത്തോണ്ട് എങ്ങോട്ടെങ്കിലും യാത്ര പോവുമ്പൊ ഒക്കെ എടുത്തോണ്ടൂം പോവാം. എവിടെ ഇരുന്നും ഉപയോഗിക്കുകയും ചെയ്യാം. അങ്ങനെ ഈ ടൈപ്പ് പമ്പ് - http://fkrt.it/MVHb3KNNNN - ഒരെണ്ണം വാങ്ങി. ഒപ്പം പാൽ എയർ ടൈറ്റ് ആയി ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുന്ന നല്ല ക്വാളിറ്റി കുപ്പികൾ മൂന്നുനാലെണ്ണവും വാങ്ങി. സോപ്പും ഷാമ്പുവ്വും എണ്ണയും ഒക്കെയുള്ള സെറ്റുകൾ പലർ തന്നത് കുട്ടികളുള്ള വീട്ടിൽ വെറുതെ കുന്നുകൂടി കിടക്കുന്നത് കാണുമ്പൊഴൊക്കെ ആലോചിച്ചിട്ടുണ്ട് ബ്രസ്റ്റ് പമ്പ് നല്ലൊരു ഗിഫ്റ്റ് ഓപ്ഷനാണല്ലോ എന്ന്.

കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഒരു തരികിട സൊലൂഷനുണ്ട്... ബ്രസ്റ്റ് പമ്പ്

 ഇവിടെ പമ്പ് വാങ്ങിയ ദിവസം മുതൽ അവൻ അത്ര നന്നായി കുടിക്കാത്ത സമയങ്ങളിൽ മുലയിൽ ബാക്കിയുള്ള പാൽ പമ്പ് ഉലയോഗിച്ച് എക്സ്പ്രസ് ചെയ്തെടുത്ത് എയർടൈറ്റ് ആയ കുപ്പിയിൽ അടച്ച് ഫ്രീസറിൽ സൂക്ഷിച്ചു. ഒരു തവണ ഇങ്ങനെ കഷ്ടിച്ച് 10 മില്ലിയോ മറ്റോ പാലേ ബാക്കി കിട്ടാറുള്ളു. പക്ഷെ മൂന്നാലു തവണ ചെയ്യുമ്പോൾ അതൊരു നല്ല ക്വാണ്ടിറ്റി ആയി.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓരോ തവണയും എക്സ്പ്രസ് ചെയ്യുന്നതിനു മുൻപ് പമ്പും പാൽ സൂക്ഷിക്കാനുള്ള ബോട്ടിലും കൃത്യമായി സ്റ്റെറിലൈസ് ചെയ്ത് ക്ലീൻ ചെയ്യണം. വൃത്തിരഹിതമായി കൈകാര്യം ചെയ്ത് കുഞ്ഞിന് അസുഖം വരുത്തി വക്കരുത്. ഒരോ തവണ എക്സ്പ്രസ് ചെയ്യുന്ന പാലും വെവ്വേറേ ബോട്ടിലിൽ തന്നെ ഫ്രീസറിൽ സൂക്ഷിക്കുകയും വേണം.

രാതി 10 മണിയായിരുന്നു തനുവിനെ ഉറക്കാനുള്ള സമയം. ഒരു ഒമ്പത് മണിക്ക് ശേഷം ഫ്രീസറിൽ നിന്നും ഈ പാൽക്കുപ്പികൾ പുറത്തെടുത്ത് പച്ച വെള്ളത്തിൽ ഇറക്കി വക്കും. ഒരിക്കലും പാൽ ചൂടാക്കരുത്. പകരം സാവധാനം റൂം ടെമ്പറേച്ചറിലേക്ക് വരുത്തണം. ഇടയിൽ ഒന്നോ രണ്ടോ തവണ വെള്ളം മാറ്റേണ്ടി വരും. റൂം ടെമ്പറേച്ചർ ആയിക്കഴിഞ്ഞാൽ പല കുപ്പിയിലെ പാലെല്ലാം ഒരു കുപ്പിയിലേക്ക് മാറ്റി തനുവിനു കൊടുക്കും.

കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഒരു തരികിട സൊലൂഷനുണ്ട്... ബ്രസ്റ്റ് പമ്പ്

മുലയിൽ നിന്ന് പാൽ വലിച്ച് കുടിക്കാൻ മടി കാണിക്കുന്ന തനു കുപ്പിയിൽ കൊടുക്കുന്ന ഈ പാൽ മുഴുവനും കുടിക്കുകയും ചെയ്യുമായിരുന്നു. നിപ്പിളിൽ കൊടുക്കുന്നതിന് പകരം വൃത്തിയുള്ള ചെറിയ സ്പൂണിൽ കോരി കൊടുക്കുകയും ചെയ്യാം. നിപ്പിളിനേക്കാൾ നല്ലത് ഇങ്ങനെയാണെന്ന അഭിപ്രായം പലയിടത്തും കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ തനുവിന് നിപ്പിളിൽ ആയിരുന്നു കൊടുത്തിരുന്നത്, ഇപ്പോൾ നനുവിനും. രണ്ടാളും കംഫർട്ടബിളും ആണ്. പാൽ കുടിച്ചതിനു ശേഷം പിന്നീട് ഡയപ്പർ കെട്ടിച്ച് ഉറക്കിയാൽ മൂന്നുനാലു മണിക്കൂർ സുഖമായി ഉറങ്ങും. രണ്ട് മണിക്ക് അലാറം വച്ച് എണീറ്റായിരുന്നു തനുവിന് അടുത്ത ഫീഡ് ചെയ്തിരുന്നത്. ആ ഫീഡിനു ശേഷം അഞ്ച് മണി വരെ വീണ്ടും ഉറങ്ങും.

ഇങ്ങനെ ചെയ്യാൻ തുടങ്ങിയതിനു ശേഷം വല്ല അസുഖവും വന്ന അപൂർവ്വം ദിവസങ്ങളിലല്ലാതെ ഒരിക്കൽ പോലും തനു ഞങ്ങളുടെ ഉറക്കം കളഞ്ഞിട്ടില്ല. മുഴുവൻ പാലും എക്സ്പ്രസ് ചെയ്ത് എടുത്താൽ പാൽ ഉണ്ടാവുന്നതിന്റെ അളവിലും വർദ്ധനയുണ്ടാവും എന്നും ഒരുപാട് പാരന്റിംഗ് സൈറ്റുകളിൽ കാണുകയും ചെയ്തു. അത് ഇവിടെ ഒരു കൺസേൺ അല്ലാതിരുന്നത് കൊണ്ട് കൂടുതൽ നോക്കിയില്ല.

കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഒരു തരികിട സൊലൂഷനുണ്ട്... ബ്രസ്റ്റ് പമ്പ്

കഴിഞ്ഞ മാസാവസാനം ജനിച്ച നനുവും ആദ്യ ദിവസങ്ങളിൽ രാത്രി ഇടക്കിടെ ഉണർന്ന് കരച്ചിലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഒരാഴ്ചയായി ഇതേ ടെക്നിക് ഇവിടെ അവനും പരീക്ഷിക്കുന്നു, വളരെ വിജയകരമായിത്തന്നെ. തനുവിന് ചെയ്ത അതേ ടൈം പാറ്റേൺ തന്നെയാണ് ഇപ്പോൾ നനുവിനും. രാവിലെ മുതൽ മൂന്നോ നാലോ തവണ കുടിച്ച് കഴിഞ്ഞ് ബാക്കിയുള്ള പാൽ എക്സ്പ്രസ് ചെയ്ത് ഫ്രീസറിൽ സൂക്ഷിക്കുക. രാത്രി 10 മണിക്ക് അത് കൊടുത്ത് ഉറക്കുക. പിന്നെ 2 മണിക്കും 5 മണിക്കും അടുത്ത ഫീഡ് ചെയ്യലും. അഞ്ജുവും ഞാനും സുഖമായി ഉറങ്ങുന്നു.

കുഞ്ഞ് രാത്രി സുഖമായി കിടന്നുറങ്ങാൻ ഒരു തരികിട സൊലൂഷനുണ്ട്... ബ്രസ്റ്റ് പമ്പ്

രണ്ട് മക്കൾക്കും ചെയ്ത് വിജയിച്ചതോടെയാണ് ഇനി ഇത് ഷെയർ ചെയ്യാം എന്ന കോൺഫിഡൻസ് വന്നത്. തീർച്ചയായും ഇതൊരു വർത് എ ട്രൈ എന്നതിനപ്പുറം ഒന്നൂമേയില്ല. കുഞ്ഞ് കാരണം രാത്രി പകലാവുന്നവർ പരിചയത്തിലുണ്ടെങ്കിൽ ഈ ടെക്നിക് പറഞ്ഞു കൊടുക്കൂ. ഇതെങ്ങാനും ക്ലിക്കായാൽ കിട്ടാൻ പോവുന്നത് അത്ര വിലപിടിച്ച ഉറക്കമാണല്ലോ. അപ്പൊ എല്ലാർക്കും സ്വീറ്റ് ഡ്രീംസ്...

advertisment

Super Leaderboard 970x90