മലയാളത്തിന്റ മാധവിക്കുട്ടിയ്ക്ക് ഗൂഗിളിന്റെ ആദരം

കമലാ ദാസിന്റെ വിവാദമായ ആത്മകഥ ‘എന്റെ കഥ’ (മൈ സ്റ്റോറി) പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുകയാണ്. ആ ഓര്‍മ്മ അനുസ്മരിച്ചാണ് ഗൂഗിള്‍ ഡൂഡിള്‍.പ്രശസ്ത കലാകാരനായ മഞ്ജിത് താപ് ആണ് ഈ ഡൂഡിലിന്റെ ശില്പി. ‘സ്ത്രീ​ക​ൾക്ക് എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്കു ജാ​ല​കം തു​റ​ന്നു ന​ൽ​കി​യ വ്യ​ക്തി​ത്വം' എന്ന വിശേഷണത്തോടുകൂടിയാ‍ണ് ഗൂഗിൾ കമലാ സുരയ്യയെ ഓർമപ്പെടുത്തിയിരിക്കുന്നത്....

മലയാളത്തിന്റ മാധവിക്കുട്ടിയ്ക്ക് ഗൂഗിളിന്റെ ആദരം

മലയാളത്തിന്റെ സ്വന്തം എന്ന്  വിശേഷിപ്പിച്ച്  നമ്മൾ ചേർത്ത്  പിടിച്ച് നിർത്തുമ്പോഴും  ലോക സാഹിത്യത്തിലും കമലാ ദാസ് എന്ന കമലാ സുരയ്യയുടെ സ്ഥാനം മഹത്തരമാണെന്ന് ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്  ഗൂഗിള്‍ ഡൂഡില്‍.  കമലാ ദാസിന്റെ വിവാദമായ ആത്മകഥ ‘എന്റെ കഥ’ (മൈ സ്റ്റോറി) പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുകയാണ്. ആ ഓര്‍മ്മ അനുസ്മരിച്ചാണ് ഗൂഗിള്‍ ഡൂഡിള്‍.പ്രശസ്ത കലാകാരനായ മഞ്ജിത് താപ് ആണ് ഈ ഡൂഡിലിന്റെ ശില്പി. ‘സ്ത്രീകൾക്ക്  എഴുത്തിന്‍റെ ലോകത്തേക്കു ജാലകം തുറന്നു നൽകിയ വ്യക്തിത്വം' എന്ന വിശേഷണത്തോടുകൂടിയാ‍ണ് ഗൂഗിൾ കമലാ സുരയ്യയെ ഓർമപ്പെടുത്തിയിരിക്കുന്നത്.

വിഎം നായരുടെയും നാലപ്പാട്ട്‌ ബാലാമണി അമ്മയുടെയും പുത്രിയായി 1934 മാര്‍ച്ച്‌ 31ന്‌ പുന്നയൂര്‍കുളത്താണ്‌ മാധവിക്കുട്ടി ജനിച്ചത്‌.സ്ത്രീകളുടെ സ്വകാര്യതകളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പുരുഷന്മാർ പോലും പറയാൻ മടിച്ചിരുന്നകാലത്താണ് ലോകത്തിന് മുൻപിൽ തുറന്നെഴുത്തുമായി കമല വന്നത്.

ഒരു പെണ്ണ്‌ പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച്‌ കണ്ണുരുട്ടിയവര്‍ പോലും ആ അക്ഷരങ്ങളെ മനസ്സില്‍ പകര്‍ത്തിവച്ചു എന്നതാണ്‌ മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ വിജയവും. എതിര്‍ത്തവര്‍ക്കും വൃത്തികേട്‌ പറഞ്ഞ്‌ പരിഹസിച്ചവര്‍ക്കും മറുപടിയായി കമല ധീരയായി എഴുതി. എഴുത്തിലൂടെ സ്വന്തം ലോകം സൃഷ്ടിച്ച്‌ അതില്‍ ജീവിച്ചു.

മലയാളത്തിന്റ മാധവിക്കുട്ടിയ്ക്ക് ഗൂഗിളിന്റെ ആദരം

വിവാഹ ശേഷമാണ് കമല സാഹിത്യലോകത്തില്‍ സജീവമായത്. 1999ല്‍ തന്‍റെ അറുപത്തഞ്ചാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനം മലയാളത്തില്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചെറുതല്ലായിരുന്നു.

ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, മതിലുകള്‍, തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌ എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.

മലയാളത്തിന്റ മാധവിക്കുട്ടിയ്ക്ക് ഗൂഗിളിന്റെ ആദരം

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി.  2009 മേയ് 31 ന് മാധവിക്കുട്ടി ഈ ലോകത്തോട് വിട പറഞ്ഞു. പരേതനായ മാധവദാസ്‌ ആണ് ഭര്‍ത്താവ്. മക്കള്‍ എം ഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌.

advertisment

News

Related News

    Super Leaderboard 970x90