വംശം നിലനിര്‍ത്താനായി അവൾ വരും... വര്‍ഷത്തിൽ ഒരിക്കല്‍ ആണിനേയും ചുമന്ന്..!

ലണ്ടൻ സുവോളജിക്കല്‍ സൊസൈറ്റിയുടെ, വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ 3മത്തെ സ്ഥാനക്കാരായ നാസിക്കാബട്ടറാക്കസ് സഹ്യാദ്രന്‍സ് എന്ന ശാസ്ത്ര നാമമുള്ള പാതാളത്തവള പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നത് ഗവേഷകര്‍ക്ക് ഇപ്പോഴും വിസ്മയമുളവാക്കുന്ന കാര്യമാണ്.

വംശം നിലനിര്‍ത്താനായി അവൾ വരും... വര്‍ഷത്തിൽ ഒരിക്കല്‍ ആണിനേയും ചുമന്ന്..!

1200 ലക്ഷം വര്‍ഷം മുമ്പ് ഉണ്ടായത് എന്ന് കരുതപ്പെടുന്ന, കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പാതാളത്തവളകൾ വര്‍ഷത്തിൽ ഒരിക്കല്‍ മാത്രമേ മണ്ണിൻെറ അടിയില്‍ നിന്നും പുറത്തുവരൂ, അതും പ്രജനനത്തിനായി മണ്‍സൂണിന് മുമ്പുള്ള മഴക്കാലത്ത്.

വേനലില്‍ വറ്റി, പുതുമഴയില്‍ പുനര്‍ജനിക്കുന്ന നീരൊഴുക്കിനു വേണ്ടി വർഷത്തിലെ 364 ദിവസവും മണ്ണിൻെറ അടിയില്‍ 1.5 മീറ്റര്‍ വരെ ആഴത്തിൽ കാത്തിരിക്കുന്ന പാതാളത്തവളകൾ മേയ് പകുതിക്കു ശേഷമേ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. ഇണയെ ആകര്‍ഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ഈ സമയത്ത് ആദ്യം തുടങ്ങുക. കരച്ചില്‍ കേട്ട് എത്തുന്ന പെൺതവള ആണിനേയും ചുമന്ന് കൊണ്ട് തുരങ്കത്തിലൂടെ മണ്ണിന് മുകളിലേക്ക് വരും.

ഉള്ളില്‍ 2000 മുതല്‍ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകൾ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളില്‍ ആണ്‍തവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. 7 ദിവസംകൊണ്ട് മുട്ടകള്‍ വിരിഞ്ഞ് രൂപപ്പെടുന്ന വാല്‍മാക്രികൾ 110 ദിവസംകൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തി അന്നു തന്നെ മണ്ണിനടിയിലേക്കു പോകും. പിന്നീട് ഒരു വർഷം കഴിഞ്ഞേ വംശം നിലനിര്‍ത്താൻ ഇണയുമായി ഇവ പുറത്തു വരൂ.

ചിതൽ പ്രധാന ആഹാരമായ പാതാളത്തവളയിലെ ആണിന് 5 സെൻറീമീറ്ററും, പെണ്ണിന് 10 സെൻറീമീറ്ററും നീളമുണ്ടാകും. ലണ്ടൻ സുവോളജിക്കല്‍ സൊസൈറ്റിയുടെ, വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ 3മത്തെ സ്ഥാനക്കാരായ നാസിക്കാബട്ടറാക്കസ് സഹ്യാദ്രന്‍സ് എന്ന ശാസ്ത്ര നാമമുള്ള പാതാളത്തവള പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നത് ഗവേഷകര്‍ക്ക് ഇപ്പോഴും വിസ്മയമുളവാക്കുന്ന കാര്യമാണ്.

ആഫ്രിക്കയുടേയും, ഏഷ്യയുടേയും ഇടയിലുള്ള ദ്വീപായ സീഷെല്‍സില്‍ കാണുന്ന സൂഗ്ലോസിടെ എന്ന തവളകളുമായി പാതാളത്തവളകള്‍ക്ക് ബന്ധമുണ്ടെന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. SD ബിജുവും, ബെല്‍ജിയന്‍ ജന്തുശാസ്ത്രജ്ഞന്‍ ഫ്രാങ്കി ബോസ്സുയിറ്റും നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

#TAGS : frog  

advertisment

Related News

    Super Leaderboard 970x90