National

ആസാമിലെ പൗരന്മാരുടെ അന്തിമ കരടുപട്ടിക സർക്കാർ പുറത്തുവിട്ടു... 40 ലക്ഷം പേർക്ക് പൗരത്വം നഷ്ടമാകും!

മനുഷ്യരുടെ വേരുകൾ പിഴുതുകളയുന്നത് ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതയായിരിക്കും. ലക്ഷക്കണക്കിനു പേരെ വലിയ കെടുതിയിലേക്കും പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും മരണത്തിലേക്കും തള്ളിവിടാനുള്ള സാദ്ധ്യത ഈ പൗരത്വ രെജിസ്റ്റർ ഉണ്ടാക്കുന്നുണ്ട്.

ആസാമിലെ പൗരന്മാരുടെ അന്തിമ കരടുപട്ടിക സർക്കാർ പുറത്തുവിട്ടു... 40 ലക്ഷം പേർക്ക് പൗരത്വം നഷ്ടമാകും!

രോഹിങ്ങ്യ ദുരന്തത്തെക്കാൾ വലുതും ഭീകരവുമായ ഒരു ദുരന്തത്തിലേക്കാണു ആസാമിലെ കാര്യങ്ങൾ നീങ്ങുന്നത്.

ആസാമിലെ പൗരന്മാരുടെ അന്തിമ കരടുപട്ടിക സർക്കാർ പുറത്തുവിട്ടു, 40 ലക്ഷം പേരാണു പൗരത്വം തെളിയിക്കാൻ പറ്റാതെ ലിസ്റ്റിലുള്ളത്. അതായത് 1971-നു മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ പറ്റാത്തവർ. ഇതിൽ എത്രയോ പേർ രേഖകൾ നഷ്ടപ്പെട്ടവരും രേഖകൾ ഒരിക്കലും ഇല്ലാത്തവരും ആയിരിക്കും. ഇങ്ങനെ സർക്കാർ രേഖകളുടെ പ്രശ്നം കൊണ്ട് പൗരത്വം നഷ്ടപ്പെടുന്നവർ നിൽക്കട്ടെ, 1990-കളിൽ ഒരാൾ ബംഗ്ളാദേശിൽ നിന്ന് ആസാമിലേയ്ക്ക് കുടിയേറിയെങ്കിലോ? അനധികൃത കുടിയേറ്റം എന്നുതന്നെയിരിക്കട്ടെ. അനധികൃത കുടിയേറ്റക്കാരെ നോക്കു.

ആസാമിലെ പൗരന്മാരുടെ അന്തിമ കരടുപട്ടിക സർക്കാർ പുറത്തുവിട്ടു... 40 ലക്ഷം പേർക്ക് പൗരത്വം നഷ്ടമാകും!

അയാളുടെ ജീവിതത്തിൻ്റെ ഇരുപത് - മുപ്പത് - നാൽപ്പത് വർഷം പിന്നിട്ട ഇടം. അത്രയും വേരുകൾ. കുടുംബം, കുട്ടികൾ, സൗഹൃദങ്ങൾ, തൊഴിൽ, പരിചിതമായ വഴികൾ.. ഇതെല്ലാം ഇരുപതോ മുപ്പതോ കൊല്ലം മുൻപ് അനധികൃതമായി ഈ രാജ്യത്ത് എത്തി എന്നതിൻ്റെ പേരിൽ പറിച്ചു കളയേണ്ടതാണോ? പത്തോ പന്ത്രണ്ടോ വർഷം ഗൾഫിൽ ജീവിച്ച് പിന്നെ തിരിച്ച് നാട്ടിലെത്തുന്ന പ്രവാസികൾക്ക് പോലും നാട് ഒരു അപരിചിത്രഗ്രഹമായി തോന്നുന്നുണ്ട്. പിന്നെ ഇവരെ വിദൂരമായ ഒരു ഓർമ്മപോലും അല്ലാത്ത ബംഗ്ളാദേശിലേയ്ക്ക് തിരിച്ചുവിടുന്നത് എന്ത് നീതിയാണു. ഏതെങ്കിലും യൂറോപ്യൻ രാജ്യമായിരുന്നെങ്കിൽ അനധികൃത കുടിയേറ്റക്കാർക്ക് വർഷങ്ങൾ കഴിയുമ്പോൾ പൗരത്വം നൽകിയേനെ.

തദ്ദേശീയവാദം ഒരു വലിയ റേസിസ്റ്റ് കളിയാണു. ഒരു സ്ഥലത്ത് ജനിച്ചത്, അല്ലെങ്കിൽ അപ്പൂപ്പൻ ഒരു സ്ഥലത്ത് ജനിച്ചത് അവിടെ അഞ്ചോ പത്തോ കൊല്ലം താമസിക്കുന്ന ആളെക്കാൾ തനിക്കു കൂടുതൽ അവകാശങ്ങൾ തരുന്നു എന്ന വാദം, അതായത് പുതുതായി വന്നയാൾ പ്രശ്നക്കാരനാണെന്നും താൻ ഒറിജിനൽ ദേസി ആണെന്നും ഉള്ള വാദം റേസിസമാണു. കേരളത്തിലും ഇതേ പ്രശ്നം വരും. കേരളത്തിൽ ജീവിക്കുന്ന ബംഗാളിയെയോ ബിഹാറിയെയോ അപേക്ഷിച്ച് ഇവിടെ ജനിച്ചു വളർന്ന മലയാളിക്ക് എന്തോ അവകാശങ്ങൾ, എന്തോ കൊമ്പ് കൂടുതലുണ്ടെന്ന ചിന്ത - ഇത് അവരുടെ നാടല്ല എന്ന ചിന്ത - ഇതേ സങ്കുചിത പ്രാദേശികവാദമാണു.

ആസാമിലെ പൗരന്മാരുടെ അന്തിമ കരടുപട്ടിക സർക്കാർ പുറത്തുവിട്ടു... 40 ലക്ഷം പേർക്ക് പൗരത്വം നഷ്ടമാകും!

മനുഷ്യർ ഈ 40 ലക്ഷം എന്നു പറയുന്ന ഒരു സംഖ്യയല്ല. ഓരോരുത്തരും ഓരോ ജീവിതങ്ങളാണു. നമുക്ക് കുടിയേറേണ്ട അവസ്ഥ വന്നില്ല, അവർക്ക് ആ അവസ്ഥവന്നു.

ബംഗ്ളാദേശ് നാൽപ്പത് ലക്ഷം പോയിട്ട് പത്തുലക്ഷത്തെപ്പോലും തിരിച്ച് എടുക്കാൻ പോകുന്നില്ല. ബംഗ്ളാദേശി പൗരനായിരുന്നെന്ന് ഇവർ എങ്ങനെ തെളിയിക്കും? പൗരത്വം ഇല്ലാത്തതുകൊണ്ട് റേഷൻ കാർഡും ആധാറും സർക്കാരാശുപത്രിയും അടക്കം അടിസ്ഥാന കാര്യങ്ങൾ പോലും നിഷേധിക്കാനും ഇവരെ വേട്ടയാടാനും സർക്കാരുകൾക്ക് എളുപ്പമായിരിക്കും.

അഭയാർത്ഥികൾ ഭൂരിപക്ഷവും മുസ്ളീങ്ങളാണു എന്നത് സർക്കാരിനു ഒരു വലിയ ഘടകമായിരിക്കും. അഭയാർത്ഥികളെ പുറത്താക്കാൻ നോക്കുമ്പൊഴും ഇതിൽ ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കും എന്ന് മോഡി പറയുന്നുണ്ട്.

മനുഷ്യരുടെ വേരുകൾ പിഴുതുകളയുന്നത് ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതയായിരിക്കും. ലക്ഷക്കണക്കിനു പേരെ വലിയ കെടുതിയിലേക്കും പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും മരണത്തിലേക്കും തള്ളിവിടാനുള്ള സാദ്ധ്യത ഈ പൗരത്വ രെജിസ്റ്റർ ഉണ്ടാക്കുന്നുണ്ട്. പൗരത്വരേഖകളില്ലാത്തവരെയും ഇന്ത്യയിലേക്ക് കുടിയേറിയവരെയും സ്വാംശീകരിക്കുകയാണു വേണ്ടത്.

advertisment

News

Super Leaderboard 970x90