International

​സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആരാധകര്‍ക്ക് പ്രമുഖ ബ്രിട്ടിഷ് കോളമിസ്റ്റ് മെഹ്ദി ഹസന്‍ ദി ഇന്‍റര്‍സെപ്റ്റില്‍ എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍....

2015 മുതല്‍ സൌദി നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ ആയിരക്കണക്കിന് നിരായുധരായ മനുഷ്യരെ ശവമടക്കുകളിലും വിവാഹങ്ങളിലും ബോംബിട്ട് കൊല്ലുക മാത്രമല്ല, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അങ്ങാടികള്‍, പണിശാലകള്‍, വൈദ്യുത നിലയങ്ങള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, പാര്‍പ്പിടപ്രദേശങ്ങള്‍ എന്നിവയെല്ലാം ബോംബിട്ട് തകര്‍ക്കുകയാണ്....

​സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആരാധകര്‍ക്ക് പ്രമുഖ ബ്രിട്ടിഷ് കോളമിസ്റ്റ് മെഹ്ദി ഹസന്‍ ദി ഇന്‍റര്‍സെപ്റ്റില്‍ എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍....

മൊഹമ്മദ് ബിന്‍ സല്‍മാന്റെ പ്രിയപ്പെട്ട ആരാധകരെ, യു എസില്‍ സൌദി രാജകുമാരന്‍ ഈയിടെ നടത്തിയ യാത്രയില്‍ അയാള്‍ക്കൊപ്പം വീഞ്ഞു മോന്തുകയും അത്താഴം കഴിക്കുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നിരിക്കും നിങ്ങള്‍ എന്നെനിക്കറിയാം. പക്ഷേ എനിക്കല്‍പം സമയം തരാമോ? എനിക്കു നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

സത്യത്തില്‍ ഞാന്‍ ഇതിനും മുമ്പേ നിങ്ങളോട് ബന്ധപ്പെടണമെന്ന് കരുതിയതാണ്. പക്ഷേ കഴിഞ്ഞയാഴ്ച്ച മറ്റൊരു ക്രൂരനായ അറബ് ഭരണാധികാരിയുടെ ആരാധകര്‍ക്ക് തുറന്ന കത്തെഴുതുന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞുപോയി: സിറിയയിലെ ബഷര്‍ അല്‍ അസദ്. എന്നാല്‍ മുഖ്യധാരയില്‍ വലിയ സാനിധ്യമൊന്നുമില്ലാത്ത കുറച്ചു ബ്ലോഗെഴുത്തുകാരും ഗൂഢാലോചനക്കാരുമുള്ള ആ ചെറിയ കൂട്ടത്തെപ്പോലെയല്ല, ഗണ്യമായ സ്വാധീനവും അധികാരവുമുള്ള നിങ്ങള്‍. നിങ്ങളുടെ കൂട്ടത്തില്‍ പ്രസിഡന്‍റുമാരും, പ്രധാനമന്ത്രിമാരും സെനറ്റര്‍മാരും, CEO-മാരും TV അവതാരകരും പത്രമെഴുത്തുകാരുമുണ്ട്. അതില്‍ മിക്കവരും രക്തകളങ്കിതനായ സല്‍മാന്‍ ഒരു രാഷ്ട്രീയ വിപ്ലവകാരിയും സാമൂഹ്യ പരിഷ്കര്‍ത്താവും മുസ്ലീം മിതവാദിയുമാണെന്ന് ആത്മാര്‍ത്ഥമായും ധരിക്കുന്നവരാണ്.

ഇവിടെയാണ് എന്റെ ചോദ്യങ്ങള്‍: നിങ്ങള്‍ യമന്‍ എന്നു കേട്ടിട്ടുണ്ടോ? അറബ് ലോകത്തിലെ ഏറ്റവും ധനികമായ രാജ്യത്തിന്റെ ഭരണാധികാരി അറബ് നാട്ടിലെ ഏറ്റവും ദരിദ്രമായ രാജ്യത്തെ കഴിഞ്ഞ മൂന്നു വര്‍ഷമായി ബോംബിട്ട് തകര്‍ക്കുകയും ഉപരോധിക്കുകയുമാണെന്നത് നിങ്ങളെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ലജ്ജയില്ലേ? കുറ്റബോധമില്ലേ? ഇത്രയധികം നിഷ്ക്കളങ്കരുടെ രക്തമൊഴുക്കിയ ഒരു പശ്ചിമേഷ്യന്‍ സ്വേച്ഛാധിപതിയുടെ കൂടെ അത്താഴ വിരുന്നുകള്‍ നടത്തിയതിലും ആനന്ദിച്ചതിനും തമാശ പറഞ്ഞതിനും നിങ്ങളിലാരും പശ്ചാത്തപിക്കുന്നില്ലേ?

​സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആരാധകര്‍ക്ക് പ്രമുഖ ബ്രിട്ടിഷ് കോളമിസ്റ്റ് മെഹ്ദി ഹസന്‍ ദി ഇന്‍റര്‍സെപ്റ്റില്‍ എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍....

വ്യക്തമാക്കാം: ട്രംപ് ഭരണകൂടം, പ്രതിരോധ വ്യവസായം, എണ്ണ വ്യവസായം, അല്ലെങ്കില്‍ ബുഷ് കുടുംബം എന്നിവയില്‍പ്പെട്ട ആരെങ്കിലും സല്‍മാന്റെ ഈ പ്രദേശത്തുള്ള സന്ദര്‍ശനത്തെ പുകഴ്ത്തുകയും ആഘോഷിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ഈ നിര്‍ദ്ദിഷ്ട സൌദി ഏകാധിപതിക്കായി വാഴ്ത്തുകള്‍ ആലപിക്കുന്ന നിങ്ങളിലെ ഉദാരവാദികളോ? എന്തുകൊണ്ടാണ് നിങ്ങള്‍ അയാളെ കാണാനും കുശലം പറയാനും ഇത്ര ഉത്സാഹിക്കുന്നത്? ബ്രയാന്‍ ഗ്രേസറേരെയും ബോബ് ഇഗരെയും ഡ്വേയിന്‍ “The Rock” ജോണ്‍സണ്‍ വരെയുമുള്ള ഹോളിവുഡ് ഭീമന്‍മാര്‍? ടിം കുക്കിനെയും ജെഫ് ബെസോസിനെയും ഇവാന്‍ സ്പീഗലിനെയും പോലുള്ള സിലിക്കന്‍ വാലിയിലെ വമ്പന്‍മാരും ഹാര്‍വാര്‍ഡ്, MIT മേധാവികളും വരെ? ബില്‍ ക്ലിന്‍റനെയും ജോണ്‍ കേറിയെയും പോലുള്ള “ഉദാര ഇടപെടലുകാര്‍” മുതല്‍ ലോയിഡ് ബ്ലാങ്ക്ഫെയിനും മൈക്കല്‍ ബ്ലൂംബെര്‍ഗും വരെയുള്ള ഉദാര മുതലാളിത്തവാദികള്‍ വരെ?

എന്താണ് ‘തിന്‍മയാകാതിരിക്കുക” എന്നതിന് സംഭവിച്ചത്? എന്താണ് “സത്യദേവതക്ക്” സംഭവിച്ചത്? എന്താണ് “നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന്” സംഭവിച്ചത്? നിങ്ങള്‍ പറയൂ, എന്തു സംഭവിച്ചു നിങ്ങളുടെ ഉദാര മനസാക്ഷിക്ക്?

നോക്കൂ, നിങ്ങളിത്രയധികം പേര്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് പിന്നാലേയെന്ന് എനിക്കു മനസിലാകും. ഉയരമുള്ള, സുന്ദരനായ, സ്യൂട്ടും ബൂട്ടുമിട്ട സല്‍മാന്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം ശരിയായ കാര്യങ്ങളാകും. അയാളൊരു പരിഷ്കര്‍ത്താവിനെപ്പോലെ തോന്നിക്കും. ജൂണ്‍ മുതല്‍ സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാം- ആര്‍പ്പ് വിളികള്‍! രാജ്യത്ത് ചലചിത്ര പ്രദര്‍ശനശാലകള്‍ തുറക്കുന്നു- ഹൊയ് ഹൊയ്! Cirque du Soleil ഈ വര്‍ഷം റിയാദിലെത്തുന്നു- നന്ദി!

പക്ഷേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിളിക്കുന്ന പോലെ യമനിലെ “വിസ്മരിക്കപ്പെട്ട യുദ്ധം” എന്തായി? രാജകുമാരന്റെ രക്തം പുരണ്ട കൈകളില്‍ മുത്തമിടാന്‍ കാത്തുനിന്ന നിങ്ങള്‍, ന്യൂ യോര്‍ക് ടൈംസിലും വാഷിംഗ്ടണ്‍ പോസ്റ്റിലും അയാളുടെ അപദാനങ്ങള്‍ എഴുതിയ നിങ്ങള്‍, എന്തൊക്കെയാണ് മറന്നത്? യമനില്‍ ‘രാജ്യത്തെങ്ങും ക്ഷാമവും’ ‘ജനതയെ ഒന്നാകേ പട്ടിണിയിലാഴ്ത്തുകയും’ ചെയ്ത യമനെതിരെ അയാള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെ, സല്‍മാനൊപ്പമുള്ള അത്താഴവിരുന്നുകളില്‍ നിങ്ങള്‍ അപലപിച്ചുവോ? ചരിത്രരേഖകളിലെ ഏറ്റവും വലിയ അതിസാര ബാധ ഉണ്ടാക്കിയ, ഒരു സംഘര്‍ഷം തുടങ്ങുകയും നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നതില്‍ അയാളുടെ പങ്കിനെ നിങ്ങളാരെങ്കിലും ചോദ്യം ചെയ്തുവോ? ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ യമനിലെ സാഹചര്യത്തെ വിശേഷിപ്പിക്കുന്നത് “നമ്മുടെ കാലത്തെ ഏറ്റവും മോശമായ മനുഷ്യരുണ്ടാക്കിയ മാനവിക പ്രതിസന്ധി” എന്നാണ്. അതെ, അത് സൃഷ്ടിച്ചത് സല്‍മാനാണ്. അയാളായിരുന്നു 2015-ല്‍ സൌദി പ്രതിരോധ മന്ത്രി. ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട് ചെയ്തതുപോലെ, അയാളാണ് “ സുരക്ഷാ വിഭാഗങ്ങളുടെ പൂര്‍ണ ഏകോപനം കൂടാതെതന്നെ യുദ്ധം തുടങ്ങാന്‍ നിശ്ചയിച്ചത്.”

​സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആരാധകര്‍ക്ക് പ്രമുഖ ബ്രിട്ടിഷ് കോളമിസ്റ്റ് മെഹ്ദി ഹസന്‍ ദി ഇന്‍റര്‍സെപ്റ്റില്‍ എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍....

അപ്പോള്‍ നിങ്ങളുടെ നിശബ്ദതയ്ക്ക് എന്തു ന്യായമാണ് നിങ്ങള്‍ക്ക് പറയാനുള്ളത്? നിങ്ങളുടെ കൂട്ടുസേവയ്ക്കും? Middle East and North Africa division, Human Rights Watch ഡയറക്ടര്‍ സാറാ ലീ വിത്സന്‍ പറയുന്നതു കേള്‍ക്കൂ. സൌദി രാജകുമാരനോടൊത്ത് ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത നിങ്ങള്‍ “ഒന്നുകില്‍ സൌദി അറേബ്യ യമനില്‍ ചെയ്യുന്നതിനെക്കുറിച്ച് കുടിലമായ കാപട്യം കാണിക്കുന്നു. അല്ലെങ്കില്‍ വിദ്യാലയങ്ങള്‍ക്ക് മുകളില്‍ cluster ബോംബുകള്‍ വര്‍ഷിക്കുന്ന ഒരാളെ സാധൂകരിക്കുന്നതിന് നിങ്ങളുടെ കൂടി ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉത്തരവാദിത്തമില്ലാത്ത അജ്ഞത നിങ്ങള്‍ കാണിക്കുന്നു.”

അതെ, ക്ലസ്റ്റര്‍ ബോംബുകള്‍ തന്നെ. അന്താരാഷ്ട്ര നിയമങ്ങള്‍ നിരോധിച്ചതും എന്നാല്‍ സൌദി അറേബ്യ യമനില്‍ നിരന്തരം ഉപയോഗിക്കുന്നതും. സ്റ്റാര്‍ബക്സ് കാപ്പി കുടിച്ചൊപ്പമിരിക്കുമ്പോള്‍ സൌദി പ്രതിരോധ മന്ത്രിയോട് ചോദിക്കാന്‍ പാകമുള്ള ഒന്നായി നിങ്ങളിതിനെ കാണുന്നില്ലേ? ഇനി മറ്റൊരു ചോദ്യം: ഒരു വിവാഹ സംഘത്തെ സൌദി നേതൃത്വത്തിലുള്ള സേന ബോംബിട്ട് കുറഞ്ഞത് 20 പേരെ കൊല്ലുകയും 50-ലേറെപ്പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ആ ഞായറാഴ്ച്ചക്കു ശേഷം നിങ്ങള്‍ എന്തെങ്കിലും പറഞ്ഞുവോ? “മരിച്ചവരില്‍ മിക്കവരും സ്ത്രീകളും കുട്ടികളുമായിരുന്നു,” എന്നു AP റിപ്പോര്‍ട്ട് ചെയ്യുന്നു. വധു ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, വരന്‍ വെടിച്ചില്ലുകള്‍ തറഞ്ഞുകയറിയ ശരീരവുമായി ആശുപത്രിയിലെത്തി. “ചിതറിയ ശരീരഭാഗങ്ങള്‍ക്കിടയില്‍ ഒരു ചെറിയ ആണ്‍കുട്ടി പച്ചക്കുപ്പായമിട്ട ഒരാളുടെ ജഡത്തെ കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു.”

ഈ ഹീനമായ ആക്രമണം ഒരു അബദ്ധമായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ലക്ഷ്യം നിശ്ചയിച്ചതിലെ പിഴവ്? അങ്ങനെ കരുതിയാണോ നിങ്ങള്‍ രാത്രി ഉറങ്ങാന്‍ പോകുന്നത്? അപ്പോള്‍ നിങ്ങളെങ്ങനെയാണ് വിമത നിയന്ത്രണത്തിലുള്ള തലസ്ഥാനം സനായില്‍ ഒരു ശവമടക്ക് ചടങ്ങിനു നേരെ 2016 ഒക്ടോബര്‍ 2016-ല്‍ കുറഞ്ഞത് 155 ആളുകളെ കൊന്ന, 500 പേരെ പരിക്കേല്‍പ്പിച്ച സമാനമായ ആക്രമണത്തെ കാണുന്നത്? മറ്റൊരു സംഭവം, അതാണോ ആവശ്യപ്പെടുന്നത്? യു. എന്‍ നിരീക്ഷകര്‍ രക്ഷാസമിതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒന്നാമത്തെ ആക്രമണത്തിന് മൂന്നു മുതല്‍ എട്ട് മിനിട്ടുവരെ ഇടവേളയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരെയാണ് കൊന്നത്. ഇതില്‍ സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന അന്താരാഷ്ട്ര നിയമങ്ങളെയാണ് ലംഘിച്ചത് എന്നും റിപ്പോര്‍ടില്‍ പറയുന്നു.

അപ്പോള്‍ നിങ്ങള്‍ ഇനിയും കണ്ണടക്കുകയാണോ? 2015 മുതല്‍ സൌദി നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ ആയിരക്കണക്കിന് നിരായുധരായ മനുഷ്യരെ ശവമടക്കുകളിലും വിവാഹങ്ങളിലും ബോംബിട്ട് കൊല്ലുക മാത്രമല്ല, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അങ്ങാടികള്‍, പണിശാലകള്‍, വൈദ്യുത നിലയങ്ങള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, പാര്‍പ്പിടപ്രദേശങ്ങള്‍ എന്നിവയെല്ലാം ബോംബിട്ട് തകര്‍ക്കുകയാണ്.

​സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആരാധകര്‍ക്ക് പ്രമുഖ ബ്രിട്ടിഷ് കോളമിസ്റ്റ് മെഹ്ദി ഹസന്‍ ദി ഇന്‍റര്‍സെപ്റ്റില്‍ എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍....

ഇതെല്ലാം വളരെ കൃത്യമായും ലളിതമായും യുദ്ധക്കുറ്റങ്ങളാണ്. ശരിയാണ്, നിങ്ങള്‍ പറയുന്നതിന് മുമ്പുതന്നെ ഞാന്‍ സമ്മതിക്കാം, ഹൂതി വിമതരും യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ യു എന്നും മനുഷ്യാവകാശ സംഘടനകളും എല്ലാം പറയുന്നതു, നിങ്ങളുടെ സുഹൃത്ത്, പരിഷ്കരണ നായകന്‍, മൊഹമ്മദ് ബിന്‍ സല്‍മാനാണ് യമനിലെ ഭൂരിഭാഗം യുദ്ധ കുറ്റങ്ങള്‍ക്കും ഉത്തരവാദി എന്നാണ്.

​സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആരാധകര്‍ക്ക് പ്രമുഖ ബ്രിട്ടിഷ് കോളമിസ്റ്റ് മെഹ്ദി ഹസന്‍ ദി ഇന്‍റര്‍സെപ്റ്റില്‍ എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍....

എന്തുകൊണ്ടാണ് ഇതൊന്നും നിങ്ങളെ അസ്വസ്ഥരാക്കാത്തത്? ഇതൊന്നും യുദ്ധക്കുറ്റങ്ങള്‍ അല്ലെങ്കില്‍, പിന്നെ എന്താണവ? ഒരു വധുവിനെയും സംഘത്തെയും കൊന്ന ആക്രമണം അതിന്റെ പരിധിയില്‍ വരില്ലെങ്കില്‍ ആ വാക്കിന്റെ അര്‍ത്ഥമെന്താണ്? മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അസദിനെ തടയാന്‍ സിറിയയില്‍ യു എസ് നടത്തിയ ആക്രമണവുമായി നിങ്ങള്‍ നിങ്ങളിതിനെ ചേര്‍ത്തുവെക്കും. എന്തുകൊണ്ടാണ് സിറിയയില്‍ അസദ് വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും മേല്‍ ബോംബിടുമ്പോള്‍ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യമനിലെ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും മേല്‍ സല്‍മാന്‍ ബോംബിടുമ്പോള്‍ അതങ്ങനെ അല്ലാതാവുകയും ചെയ്യുന്നത്? സിറിയന്‍ പ്രസിഡണ്ട് നിരോധിക്കപ്പെട്ട ആയുധങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയും സൌദി രാജകുമാരന്‍ ചെയ്യുമ്പോള്‍ അങ്ങനെ അല്ലാതിരിക്കുകയും ചെയ്യുന്നത്? നിരപരാധികളായ യമനികളുടെ ജീവന്‍ നിങ്ങള്‍ക്ക് വിലപ്പെട്ടതല്ലേ? അത് നിങ്ങളുടെ ധാര്‍മിക ക്രമത്തില്‍ വരുന്നതല്ലേ? അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യമന്‍ 50 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തമായിരിക്കും എന്നു യു എന്‍ മനുഷ്യകാരുണ്യ മേധാവി മുന്നറിയിപ്പ് നല്കുന്നു.

പക്ഷേ, മൊഹമ്മദ് ബിന്‍ സല്‍മാന്‍ സ്ത്രീ റോബോട്ട് സോഫിയയ്ക്ക് പൌരത്വം നല്കി, സ്ത്രീകള്‍ വണ്ടിയോടിക്കാന്‍ തുടങ്ങുന്നു. ടോബി കേയ്തീനു ആഥിത്യമരുളി, ‘Black Panther’ പ്രദര്‍ശിപ്പിച്ചു. സൌദി അര്‍മാകൊ ഭാഗികമായി സ്വകാര്യവത്കരിക്കാന്‍ ആലോചിക്കുന്നു, മരുഭൂമിയില്‍ ഒരു ഹൈ ടെക് നഗരം പണിയുന്നു. യു എസ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പരിപാടിയുള്ള അയാള്‍, മദ്ധ്യേഷ്യയില്‍ ജന്‍മഭൂമിക്കുള്ള ഇസ്രയേലിന്റെ ‘അവകാശത്തെ’ അംഗീകരിക്കുന്നു. അപ്പോള്‍, ആര്‍ക്കാണ് യമനെക്കുറിച്ച് വേവലാതിപ്പെടാന്‍ സമയം? അതല്ലേ നിങ്ങളുടെ കണക്കുകൂട്ടലുകള്‍? പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ പട്ടിണികിടക്കുകയും ആരും ശ്രദ്ധിക്കുന്നില്ല, നിങ്ങള്‍ അവരുടെ സൌദി മര്‍ദകനെ സ്തുതികള്‍ കൊണ്ട് മൂടുമ്പോള്‍ ആരും കേള്‍ക്കുന്നില്ല എന്നാശിക്കാം അല്ലേ?

ഇതല്ലാതെ ഞാനെന്തു പറയാന്‍? നിങ്ങള്‍ ഒരു യുദ്ധ കുറ്റവാളിയുടെ കൂട്ടാളികളാണ്…

ആത്മാര്‍ഥതയോടെ, മെഹ്ദി ഹസന്‍

advertisment

News

Related News

    Super Leaderboard 970x90