International

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

ഒരു ഇടതുപക്ഷ സംഘടനയുടെ കീഴിൽ, ബി.ജെ.പി സർക്കാറിനെതിരെ നടന്ന സമരമായതിനാൽ ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ സമരത്തെ തുടക്കത്തിൽ പാടെ അവഗണിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽ സമരത്തിന് വ്യാപക പിന്തുണ ലഭിച്ചു. ഒാൺലൈൻ മാധ്യങ്ങളും വാർത്ത നൽകി. ഇതോടെ സമരം പ്രധാന വാർത്തയാക്കാൻ മാധ്യങ്ങൾ നിർബന്ധിതരാവുകയായിരുന്നു.....

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സി.പി.എമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ നടത്തിയ ലോങ് മാര്‍ച്ച്  രാജ്യത്തെ കർഷക സമരത്തില്‍ പുതിയ ചരിത്രം എഴുതി ചേർക്കുകയായിരുന്നു. ഈ  മാസം ആറിന് 30,000 പേരുമായി നാസിക്കില്‍ നിന്നും കർഷകരും ആദിവാസികളും സ്ത്രീകളും അടങ്ങുന്ന സംഘം  ആരംഭിച്ച മാര്‍ച്ച് മുംബൈയില്‍ എത്തിയപ്പോള്‍ ഒന്നര ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരന്നത്.സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുക,  കാർഷിക ഉൽപന്നങ്ങൾക്ക്  ഉൽപാദനച്ചെലവിന്റെ  അടിസ്ഥാനനത്തിൽ  സ്ഥിര വില  ഉറപ്പാക്കുക, വനാവകാശ നിയമം നടപ്പിൽ വരുത്തുക എന്നിവയായിരുന്നു ആവശ്യങ്ങൾ.

കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM) പാർട്ടിയുടെ കർഷക വിഭാഗമായ അഖിലേന്ത്യാ കിസാൻ സഭയാണ് (AIKS) മാർച്ചിന് നേതൃത്വം നൽകിയത്. മാർച്ച് ആറിന് 30,000 പേരുമായി ആരംഭിച്ച യാത്ര മാർച്ച് 12ന് മുംബൈ നഗരത്തിൽ എത്തിച്ചേർന്നു. അപ്പോൾ തന്നെ അംഗസംഖ്യ ഒരു ലക്ഷത്തിൽ  എത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുകയോ ചർച്ചക്ക് സർക്കാർ തയാറാവുകയോ ചെയ്തില്ലെങ്കിൽ മാർച്ച് 12 മുതൽ നിയമസഭ വളഞ്ഞ് നിരാഹാര സമരം ചെയ്യുമെന്ന് കർഷകർ പ്രഖ്യാപിച്ചു.

ഒടുവിൽ കർഷകർക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കുകയായിരുന്നു.കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കി ,സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷമാണു പ്രക്ഷോഭകർ  സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ഒരു ഇടതുപക്ഷ സംഘടനയുടെ കീഴിൽ, ബി.ജെ.പി സർക്കാറിനെതിരെ നടന്ന സമരമായതിനാൽ ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ സമരത്തെ തുടക്കത്തിൽ പാടെ അവഗണിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽ സമരത്തിന് വ്യാപക പിന്തുണ ലഭിച്ചു. ഒാൺലൈൻ മാധ്യങ്ങളും വാർത്ത നൽകി. ഇതോടെ സമരം പ്രധാന വാർത്തയാക്കാൻ മാധ്യങ്ങൾ നിർബന്ധിതരാവുകയായിരുന്നു. 

സമരത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം ?

Times of India

ലോകത്തേറ്റവും പ്രചാരമുള്ള ഇന്ത്യയിലെ  ഇംഗ്ലീഷ്‌ ദിനപത്രമാണ് ടൈംസ് ഓഫ് ഇന്ത്യഎന്നാൽ ഇന്ത്യ മൊത്തം ചർച്ച ചെയ്യപ്പെട്ട കർഷകരുടെ സമരം ആദ്യ പേജിൽ ആരും ശ്രദ്ധിക്കപ്പെടാത്ത ചെറിയ കോളത്തിൽ ഒതുക്കി.. 

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

Hindustan Times

ഇന്ത്യയിൽ പ്രചാരമുള്ള മറ്റൊരു പ്രധാന ഇംഗ്ലീഷ്‌ ദിനപത്രമാണ് ഹിന്ദുസ്ഥാൻ ടൈംസ്. കർഷക സമരത്തിന്റെ ഒരു ചിത്രം മാത്രം  ആദ്യത്തെ പേജിലും വിവരണത്തെ കുറിച്ച് ഉൾപ്പേജിലുമായാണ് കൊടുത്തിരിക്കുന്നത്.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

The Hindu

സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾക്ക് വളരെയേറെ  പ്രാധാന്യം നൽകുന്ന പ്രമുഖ  ദിനപത്രമാണ് ദി  ഹിന്ദു. എന്നിട്ടും കർഷക സമരംഅവർക്ക് ഒരു വാർത്തയേ അല്ലായിരുന്നു.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

മറിച്ച് ഇന്റർ നാഷണൽ സോളാർ ആലിയൽസ് മീറ്റിനെ കുറിച്ചായിരുന്നു പ്രാധാന്യം കൊടുത്തത്. കർഷകസമരത്തിന്റെ വാർത്ത വെറും ഒൻപതാമത്തെ പേജിൽ ഒതുക്കുകയും ചെയ്തു.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

Indian Express  

ഈ വാർത്തയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് ഇന്ത്യൻ എക്സ്പ്രസ് ആയിരുന്നു.ആദ്യപേജിൽ തന്നെ ചിത്രങ്ങളടക്കം അവർ വാർത്ത നൽകി.രണ്ടാം പേജിൽ വാർത്തയുടെ കൂടുതൽ റിപ്പോർട്ടുകളും അവർ കൊടുത്തിട്ടുണ്ട്.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

Dainik Jagran

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി ദിനപത്രമാണ്  ദൈനിക് ജാഗ്രൻ. മാർച്ച് 12ന്  കർഷ സമരത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത്  പന്ത്രണ്ടാമത്തെ പേജിൽ മാത്രമായിരുന്നു.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

Amar Ujala

ഇന്ത്യയിലെ പ്രചാരമുള്ള മറ്റൊരു ദിനമാത്രമാണ് അമർ ഉജാല.പാത്രത്തിൽ വാർത്ത കൊടുത്തിരിക്കുന്നത് പന്ത്രണ്ടാമത്തെ പേജിൽ ആരും ശ്രദ്ധിക്കപ്പെടാത്ത കോണിൽ ആയിരുന്നു.ആദ്യപേജിൽ വർത്തതെയെക്കുറിച്ച് ഒന്നും റിപ്പോട്ട് ചെയ്തതതുമില്ല.    

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

Dainik Bhaskar

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള ഹിന്ദി ദിനപത്രമാണ് ദൈനിക് ഭാസ്കർ.ആദ്യപേജിൽ വാർത്ത കൊടുക്കാതെ അവസാനപേജിലെ ഒരു പ്രത്യേക കോണിലേക്ക് സമരത്തെ ഒതുക്കിയാണ് റിപ്പോർട്ട് ചെയ്തത്.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

ടെലിവിഷൻ ചാനലുകളിൽ വാർത്ത റിപ്പോർട് ചെയ്തത് എങ്ങനെയാണെന്ന് നോക്കാം

NDTV

കർഷകസമരത്തെ കുറിച്ച് വളരെ വിശദവും സമഗ്രവുമായാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കർഷകരുടെ മാർച്ചിനെ  കുറിച്ചും വളരെ വിശദമായി തന്നെ വാർത്ത റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

India Today

കർഷകസമരത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ തന്നെ ഇന്ത്യ ടുഡേയും വാർത്ത റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.കൂടാതെ ബിജെപി സർക്കാരിന്റെ പോളിസിയെക്കുറിച്ചും  അത് കർഷകർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും നേതാക്കളുമായി വിശദമായ സംവാദങ്ങളും ഇവർ നടത്തി.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

Zee News

ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള  ടെലിവിഷൻ ചാനലാണ്  സീ ന്യൂസ് .മുംബൈയിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് ആയിരക്കണക്കിന് കർഷകർ ഇന്ന് ഉപരോധിക്കുന്നു. വിദ്യാർത്ഥികൾ, ഓഫീസ് ഇടപെടലുകൾ ഒഴിവാക്കണം, ' മഹാരാഷ്ട്രയിൽ 30,000 കർഷകർ ബിജെപി വിരുദ്ധ റാലി നടത്തിയെന്നുമൊക്കെയായിരുന്നു ഇവർ റിപ്പോർട്ട്  ചെയ്തത്.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

India TV

രജത് ശർമയുടെ ഉടമസ്ഥതയിലുള്ള  ടെലിവിഷൻ ചാനലാണ് ഇന്ത്യ ടിവി . മുംബയിലെ കർഷകമാർച്ചിനെ തുടർന്ന് നഗരത്തിൽ അനുഭവപ്പെട്ട ട്രാഫിക് കുരുക്കിനെ ഉൾക്കൊള്ളിച്ചാണ് ചാനൽ വാർത്ത നല്കിയിരുന്നത്.

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

Republic TV

മുംബൈയിലെ പതിനായിരക്കണക്കിന് കർഷകരുടെ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !!!

റിപ്പബ്ലിക് ടിവിയും കർഷകരുടെ മാർച്ച് മറ്റ് ചാനലുകൾ പോലെയായിരുന്നു. എന്നാൽ ലക്ഷത്തോളം വരുന്ന കർഷകർ ഉണ്ടാക്കുന്ന ഗതാഗത തടസ്സം ആയിരുന്നു അവരുടെ മുഖ്യ വിഷയം. സമരഭടന്മാരുടെ എണ്ണം ഇരുപത്തിനായിരമായി കുറച്ച കാണിക്കുകയും ചെയ്‌തു .

advertisment

News

Related News

    Super Leaderboard 970x90