ഉള്ളിയെ കണ്ടാൽ പേടിച്ചു ഓട്ടുകയും സ്വർണ്ണത്തിനാൽ ആകർഷിക്കപ്പെട്ടുകയും ചെയ്യുന്ന ക്യാൻസർ കോശങ്ങളുടെ വസ്തുത...

ക്യാൻസർ എന്നത് ശരീരത്തിൽ വരുന്ന കറുത്ത കളിമണ്ണ് പോലത്തെ പദാർഥം ഒന്നുമല്ല. അമിതവും അനിയന്ത്രിതമായും വിഭജിക്കുന്ന ശരീര കോശങ്ങളാണ് ക്യാൻസർ കോശങ്ങൾ. അനിയന്ത്രിതമായ വിഭജനമായതിനാൽ മറ്റ് ശരീര കോശങ്ങളെ അപേക്ഷിച്ച് ഇറെഗുലർ ആയ രൂപമായിരിക്കാം. പക്ഷെ ഇവ ശരീര കോശങ്ങൾ തന്നെയാണ്...

 ഉള്ളിയെ കണ്ടാൽ പേടിച്ചു ഓട്ടുകയും സ്വർണ്ണത്തിനാൽ ആകർഷിക്കപ്പെട്ടുകയും ചെയ്യുന്ന ക്യാൻസർ കോശങ്ങളുടെ വസ്തുത...

കഴിഞ്ഞ ദിവസം വാട്‌സ്ആപ്പിൽ കണ്ട മെസ്സേജ് ആണിത്. ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്ത 'ക്യാൻസർ കോശങ്ങളെ' ഒരു പ്ളേറ്റിൽ വയ്ക്കുന്നു. ശേഷം വെളുത്തുള്ളി കാണിക്കുമ്പോൾ അവ അകന്നു പോകുന്നു. പക്ഷെ സ്വർണ്ണം കാണിക്കുമ്പോൾ സമീപത്തോട് അടുത്തു വരുന്നു. ഇതാണ് വീഡിയോയിൽ കാണുന്നത്. ഒപ്പമുള്ള മെസ്സേജിൽ ആയതിനാൽ ക്യാൻസറിനെ എതിർക്കാൻ ആരും സ്വർണ്ണം ഉപയോഗിക്കാൻ പാടില്ല എന്നും വെളുത്തുള്ളി കിട്ടുമ്പോൾ എല്ലാം കഴിക്കണം എന്നും നിർദ്ദേശം ഉണ്ട്. ( വീഡിയോ കമൻറ് ബോക്സിൽ )

" Cancer vs garlic and gold " എന്നു യൂട്യൂബിൽ നോക്കിയാൽ ലക്ഷകണക്കിന് വ്യൂവുകൾ കിട്ടിയ പല വീഡിയോക്കളും കാണാം. ചില വാർത്ത മാധ്യമങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇത്. ചില വാർത്തകളിൽ ഇത് ക്യാൻസർ അല്ല ജെല്ലിഫിഷ്‌ ആണെന്നും പറയുന്നുണ്ട്.

ശരിക്കും വീഡിയോയിൽ ഉള്ളത് ക്യാൻസർ അല്ല. ക്യാൻസർ എന്നത് ശരീരത്തിൽ വരുന്ന കറുത്ത കളിമണ്ണ് പോലത്തെ പദാർഥം ഒന്നുമല്ല. അമിതവും അനിയന്ത്രിതമായും വിഭജിക്കുന്ന ശരീര കോശങ്ങളാണ് ക്യാൻസർ കോശങ്ങൾ. അനിയന്ത്രിതമായ വിഭജനമായതിനാൽ മറ്റ് ശരീര കോശങ്ങളെ അപേക്ഷിച്ച് ഇറെഗുലർ ആയ രൂപമായിരിക്കാം. പക്ഷെ ഇവ ശരീര കോശങ്ങൾ തന്നെയാണ്. ശസ്ത്രക്രിയ വഴി മുറിച്ചു മാറ്റിയ ഓവറിയിൽ വന്ന ഒരു ക്യാൻസർ സ്പെസിമെൻ ഒപ്പം ചേർത്തിട്ടുണ്ട്. അത് പോലെ വർക്ക്‌ഷോപ്പിൽ പഴയ ടയർ മാറ്റി ഇട്ടുമ്പോൾ പഴയത് തിരിച്ചു തരുന്നത് പോലെ സർജ്ജറി ചെയ്തു മാറ്റിയ ക്യാൻഡർ ടിഷ്യൂ വീട്ടിൽ തന്നു വിട്ടുക ഒന്നുമില്ല.

അത് പോലെ ചിത്രത്തിൽ ഉള്ളത് ജെല്ലിഫിഷോ ഏതെങ്കിലും ജൈവ വസ്തുവോ അല്ല മറിച്ചു കാന്തമാണ്. കൃത്യമായി പറഞ്ഞാൽ മാഗ്നെറ്റിക്‌ സ്ലൈം ( magnetic slime ). സോഡിയം ബോറേട്ട് പൊടിയും, പശയും, കാന്തിക ശക്തി ഉള്ള അയൺ ഓക്സൈഡും ചേർത്ത് ഉണ്ടാക്കുന്ന മാഗ്നെറ്റിക്‌ പുട്ടിയാണ് ഇത്.ഇതിനെ ആകർഷിക്കാൻ നിയോ-മാഗ്നെറ്റും ( NdFeB) ഉപയോഗിക്കും.കൊച്ചു കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഇവ ഉപയോഹിക്കാറുണ്ട്. റേഡിമെഡായി കടയിൽ നിന്ന് വാങ്ങാനും സാധിക്കും.

മേശപ്പുറത്ത് കോയിൻ വച്ചു അത്ഭുതക്കരമായി അതിനെ സ്പർശിക്കാതെ നീക്കുന്ന മാജിക്‌ വിദ്യ അറിയില്ലേ ? മേശയുടെ കീഴിൽ ഒരു കാന്തം വച്ചു നീക്കുന്നതാണ് ട്രിക്. അതിന്റെ തന്നെ അല്പം മാറ്റിയ രൂപമാണ്‌ വീഡിയോയിൽ. മേശയുടെ കീഴിൽ നീയോ-കാന്തം വച്ചിട്ടുണ്ട്. നമ്മൾ കാണുന്ന മാഗ്നെറ്റിക്‌ പുട്ടി നീങ്ങുന്നത് മേശയുടെ കീഴിൽ ഉള്ള നീയോ-മാഗ്നെറ്റിന്റെ ചലനം അനുസരിച്ചാണ്. വെളുത്തുള്ളിയും, സ്വർണ്ണവും നീക്കുന്നത് അനുസരിച്ചു ചലനം ക്രോഡീകരിച്ചതാണ്.

അപ്പോൾ ഉള്ളിയെ കണ്ടാൽ പേടിച്ചു ഓട്ടുകയും സ്വർണ്ണത്തിനാൽ ആകർഷിക്കപ്പെട്ടുകയും ചെയ്യുന്ന ക്യാൻസർ കോശങ്ങളെപ്പറ്റിയുള്ള വീഡിയോയിലെ ചെപ്പടിവിദ്യ മനസ്സിൽ ആയില്ലേ ?

ആഷിഷ് ജോസ് അമ്പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90