കടലില്‍ ചത്ത്‌ പൊങ്ങുന്ന മത്സ്യങ്ങളും സുനാമി പ്രവചനവും...!!

പലപ്പോഴും മത്സ്യങ്ങള്‍ കൂട്ടമായി ചത്തു പൊങ്ങാന്‍ കാരണം അവര്‍ ആയിരിക്കുന്ന ഇടങ്ങളില്‍ ഉള്ള മലിനീകരണമോ, എണ്ണ കപ്പലുകള്‍ മറ്റും മറിഞ്ഞു ജലത്തില്‍ എണ്ണ പടരുന്നതോ, ആല്‍ഗകളുടെ അമിത വര്‍ദ്ധനവ് കാരണം ജലത്തില്‍ ഉള്ള ഓക്സിജന്റെ അളവ് തിരെ കുറഞ്ഞു പോകുന്നതും ആകാം...

കടലില്‍ ചത്ത്‌ പൊങ്ങുന്ന മത്സ്യങ്ങളും സുനാമി പ്രവചനവും...!!

സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി പ്രചരിക്കുന്ന ഒരു ഞെട്ടിപ്പിക്കുന്ന ഫോര്‍വേഡ് മെസ്സേജ് ആണിത്. ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാക്കാത്ത വിധത്തില്‍ മലേഷ്യയില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നുവെന്നും, ഇന്തോനേഷ്യയില്‍ കണക്കില്ലാതെ തിമിംഗലങ്ങള്‍ കരക്കടിയുന്നും, ഇവ ഇനി സുനാമിയുടെ ലക്ഷണം ആണെന്നുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. നമ്മള്‍ക്കു ഇവയുടെ വസ്തുത പരിശോധിക്കാം.

മെസ്സെജിനു ഒപ്പമുള്ള ചിത്രത്തില്‍ കാണുന്നത് മത്സ്യങ്ങളല്ല മറിച്ചു 9 സ്പേം തിമിംഗിലങ്ങളാണ് ഇന്തോനേഷ്യയില്‍ ബന്ദ അക്കെ തീരത്താണ് ഇവ വന്നത്. ഇവയില്‍ നാല് എണ്ണം മരിക്കയും അഞ്ചു പേരെ ഇന്തോനേഷ്യയിലെ Nature Conservation Agency പ്രവര്‍ത്തകരുടെ സഹായത്തോട് തിരിച്ചു കടലിലോട് ആയിക്കാനും സാധിച്ചിരുന്നു. ( ട്രീവിയ: സ്പേം തിമിംഗിലങ്ങളുടെ തലക്കകത്ത് സ്പേർമാസെറ്റി എന്നു പേരുള്ള എണ്ണമയമുള്ള ഒരു വസ്തു ധാരാളമായി കാണപ്പെടാറുണ്ട്. അതിൽ നിന്നാണ് ഇവക്ക് ഈ പേർ കിട്ടിയിട്ടുള്ളത്. )

തിമിംഗലങ്ങളും ഡോള്‍ഫിനുകളും ശ്വാസകോശത്തിലൂടെ ശ്വസിക്കുന്ന കടല്‍ സസ്തികളാണ്. അത്ര സാധാരണം അല്ലായെങ്കിലും അവ തീരത്ത് വന്നു അടിയുക എന്നത് അസംഭവിക്കമല്ല. Cetacean stranding എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര് . തിമിംഗിലങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയ ജലസസ്തനികൾ ഉൾപ്പെടുന്ന ടാക്സോണമി ഗ്രൂപ്പാണ് സീറ്റേസിയ. തിമിംഗലങ്ങളും ഡോള്‍ഫിനുകളും ആയി ഒരു വര്‍ഷം രണ്ടായിരത്തോളം ജീവികള്‍ കരയില്‍ ഇങ്ങനെ വന്നു അടിയാറുണ്ട്.

ഈ പ്രതിഭാസത്തിനു പല കാരണങ്ങള്‍ ഉണ്ട്. മരണപ്പെട്ടുകയോ അവശന്‍ ആകുകയോ ചെയ്ത തിമിംഗലങ്ങള്‍ തീരത്തോട് അടുത്ത് നീക്കുമ്പോള്‍ തിരമാലയില്‍ പെട്ട് കരയില്‍ അടിയാറുണ്ട്. ഡോള്‍ഫിനുകളും തിമിംഗലങ്ങളും വേലിയേറ്റ സമയങ്ങളില്‍ കരയോട് ചേര്‍ന്ന് ചിലപ്പോള്‍ പോകാറുണ്ട് ശേഷം വേലിയിറക്കത്തില്‍ ജലം തിരിച്ചു പോകുമ്പോള്‍ നീന്തി പോകനാവിശ്യമായ ആഴം ഇല്ലാതെ കൊണ്ട് കരയില്‍ കുരുങ്ങി പോകാറുമുണ്ട്. തീരത്തോട് ചേര്‍ന്ന പവിഴപ്പുറ്റുക്കളില്‍ ഇര തേടുമ്പോള്‍ വന്നു ചേരുന്ന മുറിവുകള്‍ കൊണ്ട് ചില തിംഗലങ്ങളും ഡോള്‍ഫിനുകളും ദുര്‍ബ്ബലരായി തീരത്തില്‍ വന്നു ചേരാറുണ്ട്. ഇന്തോനേഷ്യയിന്‍ തീരത്തില്‍ വന്ന സ്പേം തിമിംഗലങ്ങള്‍ ഒന്ന് ഇങ്ങനെ ആണെന്ന് സംശയിക്കുന്നു.

തീരത്തില്‍ തിമിംഗലങ്ങള്‍ ഒറ്റയ്ക്കും കൂട്ടം ആയും വന്നു അടിയാറുണ്ട്. സാമൂഹിക ജീവികളായ ഇവയുടെ ഗ്രൂപ്പുകളില്‍ നേതാവ് കാണും. അതിനെ പിന്തുടര്‍ന്ന് ആകും കരയില്‍ മറ്റ്‌ തിമിംഗലങ്ങള്‍ എത്തുന്നത്. ഇവ തമ്മില്‍ ആശയവിനിമയം നടത്തുന്നതും ദിശ കണ്ടു പിടിക്കുന്നതും സോണാര്‍ ശബ്ദങ്ങള്‍ കൊണ്ടാണ് ചില അവസരങ്ങളില്‍ കടലില്‍ സൈന്യവും മറ്റും നടത്തുന്ന സോണാര്‍ തരംഗങ്ങള്‍ കൊണ്ട് തെറ്റുധരിക്കപ്പെട്ടും ഇവ കടല്‍ തീരത്തില്‍ എത്താറുണ്ട്. കടലില്‍ നടത്തുന്ന സൈന്യങ്ങളുടെ ചില തീവ്ര ശബ്ദ പരിക്ഷണങ്ങള്‍ ഇവയുടെ തലച്ചോറില്‍ ക്ഷതങ്ങള്‍ ഏല്‍പ്പിക്കുന്ന അവസരങ്ങളും നിരിക്ഷിച്ചിട്ടുണ്ട്.

തീരത്തില്‍ എത്തുന്ന ഇവ പലപ്പോഴും മരിക്കുന്നത് നിര്‍ജലീകരണം കൊണ്ടോ സ്വന്തം ശരീരത്തിന്റെ ഭാരം കൊണ്ട് ആന്തരിക അവയവങ്ങള്‍ തകര്‍ന്നു പോകുന്നത് കൊണ്ടോ ശ്വാസകോശത്തില്‍ തീരമാല അടിക്കയോ മണ്‍തരികള്‍ അമിതമായി കയറുകയോ ചെയ്തോ ശ്വാസം മുട്ടിയോ ആകും.

തുടർച്ചയായി ദ്രുതഗതിയിൽ ഉള്ള ശക്തമായ വേലിയേറ്റങ്ങളാണ് സുനാമി. സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. സമുദ്രത്തില്‍ ഉണ്ടാക്കുന്ന ഭൂമികുലുക്കം, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ സുനാമി ഉണ്ടാക്കാന്‍ കാരണം ആകാറുണ്ട്.

INCOIS (Indian National Centre for Ocean Information Services) എന്ന സ്ഥാപനം കടലില്‍ ഉണ്ടാക്കുന്ന ഭൂമികുലുക്കങ്ങളെ പറ്റിയും സുനാമി സാധ്യങ്ങളെപ്പറ്റിയും ശാസ്ത്രീയമായി മുന്നറിയിപ്പ് തരുന്നു.

പെസിഫിക് സമുദ്രത്തില്‍ നിന്നുള്ള മുന്നറിപ്പുകള്‍ നല്കാന്‍ PTWC ( Pacific Tsunami Warning Center) എന്ന സ്ഥാപനവും, അറ്റ്‌ലാന്റിക്‌സമുദ്രവുമായി ബന്ധപ്പെട്ട മുന്നറിപ്പുകള്‍ നല്കാന്‍ ICG/NEAMTWS (Inter-governmental Coordination Group for the Tsunami Early Warning and Mitigation System in the North Eastern Atlantic, the Mediterranean and connected Seas ) എന്ന സ്ഥാപനവും ഉണ്ട്.

ഒഷിയാനോഗ്രാഫിക് ഡാറ്റയുടെ ശാസ്ത്രീയമായ അപഗ്രഥനമാണ് ഇവിടങ്ങളില്‍ ചെയ്യുന്നത്. ഇന്തോനേഷ്യയും ആയി ബന്ധപ്പെട്ട ഇടങ്ങളില്‍ സുനാമി ഡിസംബര്‍ 31 കൂടി ഉണ്ടാകും എന്നതിന് സയന്റിഫിക് ആയ മുന്നറിപ്പുകള്‍ ഒന്നും ഇത്തരം ആധികാരികമായ ഇടങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല.

തിമിംഗലങ്ങള്‍ കരയില്‍ വന്നു അടിയുന്നത് സുനാമിയുടെ പ്രവചനം ആണെന്നും പലരും വാദിക്കാറുണ്ട് എങ്കിലും അത് ശാസ്ത്രീയമായും തെളിയിച്ച ഒന്നല്ല. Britain's Whale and Dolphin Conservation Society യില്‍ ശാസ്ത്രവിഭാഗം തലവനായ ഡോ.മാര്‍ക്ക്‌ സിമോണ്ട്സ് ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ് - " nobody has shown any correlation between whale strandings and earthquakes. If you're saying there is, you would have to present the data to prove your case "

മലേഷ്യയില്‍ അടുത്ത സമയങ്ങളില്‍ മത്സ്യങ്ങള്‍ ചത്തു പോങ്ങുന്നതായി നിരിക്ഷിച്ചിട്ടില്ല. പലപ്പോഴും മത്സ്യങ്ങള്‍ കൂട്ടമായി ചത്തു പൊങ്ങാന്‍ കാരണം അവര്‍ ആയിരിക്കുന്ന ഇടങ്ങളില്‍ ഉള്ള മലിനീകരണമോ, എണ്ണ കപ്പലുകള്‍ മറ്റും മറിഞ്ഞു ജലത്തില്‍ എണ്ണ പടരുന്നതോ, ആല്‍ഗകളുടെ അമിത വര്‍ദ്ധനവ് കാരണം ജലത്തില്‍ ഉള്ള ഓക്സിജന്റെ അളവ് തിരെ കുറഞ്ഞു പോകുന്നതും ആകാം.

ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത സമയങ്ങളില്‍ തിമിംഗലങ്ങള്‍ തീരത്ത് വന്നു അടിയുന്നതിന്റെ അളവ് ഭയങ്കരമായി കൂടി എന്ന് പറയാന്‍ തെളിവുകള്‍ ഇല്ല. മത്സ്യങ്ങളോ മറ്റ്‌ കടല്‍ ജീവികളോ മലേഷ്യയിന്‍ ഇന്തോനേഷ്യയിന്‍ തീരങ്ങളില്‍ മുന്‍പ് ഒരിക്കലും ഉണ്ടാക്കാത്ത അളവില്‍ അടിഞ്ഞു കൂടുന്നില്ല. കടല്‍ തീരത്തില്‍ തിമിംഗലങ്ങള്‍ വരുന്നതു സുനാമിയുടെ മുന്നറിപ്പ് ആണ് എന്നതില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. അത് പോലെ ഈ വര്‍ഷം ഡിസംബര്‍ 31 തീയതിയോടു കൂടി ഇവിടെ വന്‍ സുനാമി ഉണ്ടാകാം എന്നതും ആധികാരികമായ ഇടങ്ങളില്‍ നിന്ന് വന്ന മുന്നറിപ്പ് അല്ല.

advertisment

News

Super Leaderboard 970x90