Health

"ഫ്രക്ടോസ്‌ കഴിക്കൂ പ്രമേഹം അകറ്റു" - ഒരു തട്ടിപ്പ് കഥ!

രക്തത്തിൽ ഉള്ള ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ ഉള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. ഇവ ഫ്രക്ടോസ്‌ പോലെയുള്ള മറ്റ് പഞ്ചസാരകളെ അളക്കുന്നില്ല. അത് കൊണ്ടാണ് ഗ്ലൂക്കോമീറ്റർ വച്ചു ഫ്രക്ടോസ്‌ ആഡ് ചെയ്ത രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയത് ആയി കാണിക്കാതെ.ഇലക്ട്രിക് ഗ്ലൂക്കോമീറ്ററിൽ ഉപയോഗിക്കുന്ന ടെസ്റ്റ് സ്ട്രിപ്പിൽ ഗ്ലൂക്കോസ് ഓക്സിഡയ്‌സ് എന്ന എൻസൈയ്മം കലർത്തിയിരിക്കുന്നു ഇതിലോടാണ് രക്ത തുള്ളി പറ്റിക്കുന്നത്....

"ഫ്രക്ടോസ്‌ കഴിക്കൂ പ്രമേഹം അകറ്റു" - ഒരു തട്ടിപ്പ് കഥ!

നിങ്ങളിൽ പലരും സ്വയം ഡോ. ബിഷ്പരൂപ് റോയി ചൗധരി എന്നു പരിചയപ്പെട്ടുത്തിയ ഒരാൾ പഴങ്ങൾ കഴിച്ചു എങ്ങനെ പ്രേമഹം ഇല്ലാതെ ആകാം എന്നു വിവരിക്കുന്ന വീഡിയോ കണ്ടിരിക്കാം.വീഡിയോയിൽ അദ്ദേഹം സ്റ്റേജിയിൽ വച്ചു ഗ്ലൂക്കോസ് ആഡ് ചെയ്ത രക്തവും, ഫ്രക്ടോസ്‌ ആഡ് ചെയ്ത രക്തവും ഗ്ലൂക്കോമീറ്ററിൽ അളന്നു കാണിക്കുകയും ഗ്ലൂക്കോസ് ആഡ് ചെയ്ത രക്ത സാമ്പിളിൽ മാത്രം പഞ്ചസാരയുടെ അളവ് കൂടുന്നതായും കാണിക്കുന്നു. ഇതിൽ നിന്ന് ഗ്ലുക്കോസ് മാത്രമാണ് പ്രമേഹ രോഗികൾക്ക് അപകടകാരി എന്നും ഇഷ്ടം പോലെ ഫ്രക്ടോസ്‌ അടങ്ങിയ പഴങ്ങൾ കഴിച്ചാൽ പ്രമേഹം ഇല്ലാതെ ആകും എന്നും ഇയാൾ വാദിക്കുന്നുണ്ട്. ഈ സത്യം ഇത്രയും വർഷം മെഡിക്കൽ മാഫിയ ജനങ്ങളിൽ നിന്ന് ഒളിപ്പിച്ചു വച്ചിരിക്കുക ആയിരുന്നു അത്രേ!!ഇനി ഇവയുടെ പുറകിൽ ഉള്ള യാഥാര്‍ത്ഥ്യം നോക്കാം.

രക്തത്തിൽ ഉള്ള ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ ഉള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. ഇവ ഫ്രക്ടോസ്‌ പോലെയുള്ള മറ്റ് പഞ്ചസാരകളെ അളക്കുന്നില്ല. അത് കൊണ്ടാണ് ഗ്ലൂക്കോമീറ്റർ വച്ചു ഫ്രക്ടോസ്‌ ആഡ് ചെയ്ത രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയത് ആയി കാണിക്കാതെ.ഇലക്ട്രിക് ഗ്ലൂക്കോമീറ്ററിൽ ഉപയോഗിക്കുന്ന ടെസ്റ്റ് സ്ട്രിപ്പിൽ ഗ്ലൂക്കോസ് ഓക്സിഡയ്‌സ് എന്ന എൻസൈയ്മം കലർത്തിയിരിക്കുന്നു ഇതിലോടാണ് രക്ത തുള്ളി പറ്റിക്കുന്നത്.ഈ സ്ട്രിപ്പ് മീറ്ററിൽ എത്തുമ്പോൾ ഉണ്ടാക്കുന്ന കെമിക്കൽ റിയാക്ഷന്റെ ഫ്‌ളക്‌സിനാൽ വരുന്ന ഇലക്ട്രിക് വ്യതിയാനത്തിൽ നിന്ന് ആണ് രക്തത്തിൽ ഉള്ള ഗ്ലൂക്കോസ് സാന്ദ്രത മീറ്റർ അളക്കുന്നത്. ഗ്ലൂക്കോസ് ഓക്സിഡയ്‌സ് ഫ്രക്ടോസ്‌ ആയി റിയാക്ട് ചെയ്യുന്നില്ല.അല്പം കൂടി ലളിതമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ കൈയ്യിൽ ഇരുന്ന ഗ്ലൂക്കോമീറ്റർ പഞ്ചസാരകളുടെ എല്ലാം അളവ് അല്ല നോക്കുന്നത് മറിച്ചു ഗ്ലൂക്കോസ് പഞ്ചസാരയുടെ മാത്രമാണ്‌.

ഇദ്ദേഹം ഇനി പറയുന്ന കാര്യങ്ങളിൽ എല്ലാം വളരെയധികം മണ്ടത്തരങ്ങൾ കാണാം. അവയിലോട് കടക്കും മുൻപ് ഇയാളുടെ യോഗ്യത പറയാം. ബിഷ്പരൂപ് റോയി മെഡിക്കൽ ഡോക്ടർ അല്ല മറിച്ചു പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ബിരുദമെടുത്ത ആളാണ് ഇദ്ദേഹം. ഒപ്പമുള്ള " ഡോക്ടർ " ടാഗ് ഡിപ്ലോമ മില്ലിൽ നിന്ന് ഒപ്പിച്ച P.h.D ഉം ( ഇപ്പോൾ ഇതും യൂണിവേഴ്‌സിറ്റി ക്യാൻസൽ ചെയ്‌തു എന്നു കേൾക്കുന്നു ).

Indian Book of Records എന്ന പേരിൽ ഒരു തട്ടിപ്പ് അവാർഡ് ഷോയും സ്വയം നിർമ്മിച്ചാണ് ഇദ്ദേഹം തന്റെ വ്യാജചികിത്സ അവതരിപ്പിക്കാൻ വേദി ഉണ്ടാക്കിയതും പലരുടെ മുൻപിലും ആധികാരികം എന്നു തെറ്റുധരിപ്പിക്കുന്നതും.ഇദ്ദേഹം പറയുന്നത് ഗ്ലൂക്കോസ് മാത്രമാണ്‌ പ്രമേഹത്തിന് കാരണം എന്നും പ്രമേഹം ഇല്ലാതെ ആകാൻ ഫ്രക്ടോസ്‌ അടങ്ങിയ പഴങ്ങൾ ധാരാളം കഴിച്ചാൽ മതിയെന്നുമാണ്.

ഈ പറയുന്നത്തിൽ ധാരാളം തെറ്റുകളുണ്ട്. ഒന്നാമതായി പഴങ്ങളിൽ ഫ്രക്ടോസ്‌ മാത്രമല്ല ഗ്ലൂക്കോസും ഏകദേശം തുല്യ അളവിൽ തന്നെയുണ്ട്. ഓരോ പഴങ്ങളിലും ഫ്രക്ടോസ്‌, ഗ്ലൂക്കോസ്, സൂക്രോസ് പഞ്ചസാരകളുടെ അളവിൽ ചെറിയ വ്യത്യാസം വരും എന്ന് മാത്രം.

നമ്മൾ സാധാരണ ഉപയോഗിക്കുന്ന കരിമ്പിൽ നിന്ന് എടുക്കുന്ന പഞ്ചസാര സൂക്രോസ് ആണ്. ഇത് ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്നുള്ള ഒരു ഡൈസാക്രയ്ഡ് ആണ്. അതിനാൽ പഴങ്ങളിൽ നിന്ന് ഫ്രക്ടോസ്‌ മാത്രമേ വരൂ, ഗ്ലൂക്കോസ് ലഭിക്കില്ല എന്ന വാദം തെറ്റാണ്. പല പഴങ്ങളിലും പഞ്ചസാര സൂക്രോസ് രൂപത്തിൽ ആണ്.

ഫ്രക്ടോസിനെ നമ്മുടെ ശരീരത്തിൽ കരളിൽ മാത്രമാണ് മെറ്റബോലൈസ്‌ ചെയ്യാവുന്നത്. അവിടെ വച്ചു അത് ഗ്ലൂക്കോസ് സംയുക്തം ആയിട്ടോ, ഫാറ്റ് ആയിട്ടോ മാറുക ആണ് ചെയ്യുന്നത്.അതായത്‌ ഫ്രക്ടോസ്‌ ആണ് ശരീരത്തിൽ ചെല്ലുന്നത് എങ്കിലും അത് ഗ്ലൂക്കോസ് ആക്കി കരൾ മാറ്റുന്നുണ്ട്.

നമ്മുടെ ശരീരകോശങ്ങൾ ഊർജ്ജത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഗ്ലൂക്കോസിനെയാണ്. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിൽ നിന്ന് കോശങ്ങളിൽ എത്താൻ ഇൻസുലിൻ ആവിശ്യമായുണ്ട്.

ഇൻസുലിൻ നിർമ്മിക്കപ്പെട്ടുന്നത് പാൻ‌ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റകോശങ്ങളിൽ നിന്നാണ്. ബീറ്റകോശങ്ങളിൽ നിന്ന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദനം നടന്നില്ല എങ്കിലും ഉത്പാദിപ്പിക്കപ്പെട്ട ഇൻസുലിനെ ആഗീരണം ചെയ്യാൻ കോശത്തിന് സാധ്യം ആകാതെ വരുകയോ ചെയ്താലും രക്തത്തിൽ ഉള്ള ഗ്ലൂക്കോസ് അളവ് കൂടാം. രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്.

ഇതിൽ ആവശ്യത്തിന് ഇൻസുലിൻ ഉൽപാദനം ഇല്ലാത്ത അവസ്ഥ diabetes type 1യിലും, ഇൻസുലിൻ ഉൽപാദനം നടക്കുന്നു എങ്കിലും അതിനെ കോശങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയെ diabetes type 2 യിലും കാണുന്നു.രണ്ട് സാഹചര്യങ്ങളിലും അമിതമായി ഫ്രക്ടോസ്‌ കഴിക്കുന്നത് രോഗശാന്തി നൽകുക ഇല്ല മറിച്ചു പല അപകടങ്ങളും വരുത്തും.

ഫ്രക്ടോസിനെ മെറ്റബോലൈസ്‌ ചെയ്യുന്നത് കരളിൽ ആണെന്ന് പറഞ്ഞുവല്ലോ. ഇവിടെ ഫ്രക്ടോസ്‌ ഫാറ്റ് ആയിട്ട് മാറാം. രൂപപ്പെട്ടുന്ന ഫാറ്റ് കരൾ കോശങ്ങളിൽ അടിഞ്ഞു കൂടുകയും കാലക്രമേണ ഫാറ്റി ലിവർ രോഗത്തിലോട് മാറുകയും ചെയ്യാം. ഇതിനെ non-alcoholic fatty liver diseases എന്നാണ് പറയുന്നത്. പ്രമേഹരോഗികളിൽ നല്ലൊരു ഭാഗം പേരെയും അഫെക്ട് ചെയ്യാവുന്ന ഗുരുതര രോഗളാണ് ഇവ. കരളിന്റെ പ്രവർത്തനത്തെ നശിപ്പിക്കുന്ന ലിവർ സിറോസിലോടും നീങ്ങാവുന്നതാണ്.ഇത് വഴി ട്രൈഗ്ലിസറൈഡുകളുടെ അളവ് വർദ്ധിക്കാനും ആന്തരിക അവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും, രക്തസമ്മർദം വർദ്ധിക്കാനും കാരണം ആകാം.

അത് മാത്രമല്ല അമിതമായ ഉപയോഗത്തിൽ ക്രമേണ ശരീരകലകളിൽ ഇൻസുലിനെ ആഗീരണം ചെയ്യാനുള്ള ശേഷി നശിക്കപ്പെട്ടാനും സാധ്യത ഉണ്ടാക്കും. അങ്ങനെ diabetes type2 വരാനും സാധ്യതയുണ്ട്.അമിതമായും സ്‌ഥിരമായും ഏത് തരം പഞ്ചസാരകൾ ഉപയോഗിച്ചാലും ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ വരാം.പ്രേത്യേകമായും പ്രമേഹരോഗികളിൽ വിവിധ ഗുരുതര അവസ്ഥയ്ക്കും കാരണം ആക്കുകയും ചെയ്യാം.

ആരോഗ്യ ശാസ്ത്രത്തെപ്പറ്റി അടിസ്ഥാന ധാരണ പോലും ഇല്ലാതെ ആളുകളെ ചതിച്ചും മരണത്തിനു വിട്ട് കൊടുത്തും സ്വന്തം കീശ വീർപ്പിക്കാൻ നോക്കുന്ന ബിഷ്പരൂപ് റോയി ചൗധരിയെ പോലെയുള്ള ഫ്രോഡുകളെ നമ്മൾ എതിര്‍ക്കണം. അവരുടെ ചതി കുഴികളിൽ വീണ് പോകുകയും അരുത്.

advertisment

Related News

Super Leaderboard 970x90