Technology

നമ്മൾ കടയിൽനിന്ന് വാങ്ങുന്നത് പുഴുങ്ങിയ മുട്ട ആണോ ?

ഒറിജിനൽ മട്ടയുടെ മഞ്ഞയും, വെള്ളയും സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ ആയിരിക്കും. ചൂടാക്കുമ്പോൾ അത് കട്ടിയാവും...

നമ്മൾ കടയിൽനിന്ന് വാങ്ങുന്നത് പുഴുങ്ങിയ മുട്ട ആണോ ?

വ്യാജ മുട്ട ഉണ്ടാക്കുന്ന വീഡിയോ !

ഈ വീഡിയോ പലരും കണ്ടിരിക്കും. കുറെ നാൾ മുന്നേ ഇറങ്ങിയതാണ്. വീണ്ടും ഇപ്പോൾ വൈറലായി.
ഇത് ശരിക്കും വ്യാജ മുട്ട ഉണ്ടാക്കുന്നതാണോ ?
.
ഉണ്ടാക്കി വച്ചിരിക്കുന്ന മുട്ട കണ്ടാൽ ഒറിജിനൽ പോലുണ്ട്. അസ്സൽ പഴുങ്ങിയ മുട്ട !പക്ഷെ നമ്മൾ കടയിൽനിന്ന് വാങ്ങുന്നത് പുഴുങ്ങിയ മുട്ട ആണോ ??
പുഴുങ്ങിയ മുട്ട ആണ് വാങ്ങുന്നതെങ്കിൽ OK . ഇത് നടക്കും. പക്ഷെ നമ്മൾ വാങ്ങുന്ന മുട്ട പച്ച മുട്ട ആണ്. അത് പൊട്ടിച്ചാൽ മുട്ടയുടെ വെള്ള ദ്രാവക രൂപത്തിൽ ആയിരിക്കും. മഞ്ഞയും അലപം കട്ടി ആയിട്ടാണെങ്കിലും ദ്രാവക രൂപത്തിൽത്തന്നെ ആയിരിക്കും ഉണ്ടാവുക. പക്ഷെ വീഡിയോയിൽ കാണുന്ന മുട്ട തോട് ഇല്ലാതെതന്നെ കട്ടിയായി പുഴുങ്ങിയ മുട്ട പോലെ ആണ് കാണുന്നത്.

അതുകൊണ്ട് വീഡിയോയിൽ കാണുന്നത് ഏതെങ്കിലും പ്രദർശനത്തിന്റെ ഭാഗമായോ, മാജിക്ക് കാണിക്കുന്നതിന് വേണ്ടിയോ മറ്റോ ഉണ്ടാക്കുന്നതാവാം. എന്തായാലും വിൽപ്പനയ്ക്ക് ആയിരിക്കില്ല.ഇനി മറ്റൊരു കാര്യം.ഒറിജിനൽ മട്ടയുടെ മഞ്ഞയും, വെള്ളയും സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ ആയിരിക്കും. ചൂടാക്കുമ്പോൾ അത് കട്ടിയാവും.ഇതുപോലെ ചൂടാക്കുമ്പോൾ കട്ടിയാവുന്ന ഏതൊക്കെ പദാർത്ഥങ്ങൾ നിങ്ങൾക്കറിയാം ?? ഏതെങ്കിലും ഒരു പദാർത്ഥം പറയാമോ ?
അതുപോലെ ചൂടാക്കുമ്പോൾ കാട്ടിയാവുന്ന പ്രത്യേകതരം പദാർത്ഥങ്ങൾ ഉണ്ടാക്കുവാൻ ചെലവ് കൂടുതലാവും. പിന്നെ മുട്ടയുടെ തോട്, പാട ഒക്കെ ഉണ്ടാക്കി വ്യാജ മുട്ട

ഉണ്ടാക്കി വരുമ്പോൾ ഒറിജിനൽ മുട്ടയുടെ അനേക മടങ്ങു ചെലവ് അതിനാവും.ചുമ്മാ ഗോതമ്പോ, തവിടോ കൊടുത്താൽ കോഴിയും, താറാവും മുട്ട തരുമ്പോൾ എന്തിനു ഇത്ര ചിലവേറിയ മാർഗത്തിൽ വ്യാജ മുട്ട ഉണ്ടാകാക്കണം .ശർക്കരയിൽ മറ്റു സാധങ്ങൾ ചേർത്ത് വ്യാജ 'തേൻ' ഉണ്ടാക്കാം.പാൽ പൊടിയിൽ വെള്ളം ചേർത്ത് വ്യാജ 'പാൽ' ഉണ്ടാക്കാം.പക്ഷെ വ്യാജ മുട്ട ഉണ്ടാക്കണേൽ പാടുപെടും...

advertisment

News

Super Leaderboard 970x90