Science

അന്യഗ്രഹജീവികൾ ഉണ്ടോ?

അന്യഗ്രഹ നാഗരികതകൾ ഉണ്ടെന്നുള്ളത് ഒരു സാങ്കേതിക( technical ) ,സ്റ്റാറ്റിസ്റ്റിക്കൽ ( statistical) സാധ്യതയാണ് . പക്ഷെ അവരെ കണ്ടെത്തുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും സാങ്കേതികമായി അതീവ ദുഷ്കരമാണ് . ആരെങ്കിലും ഇങ്ങോട്ടു വന്നാൽ നമുക്ക് കാണാം എന്നാണ് ഇപ്പോഴത്തെ അവസ്ഥ . അങ്ങോട്ട് പോയി അവരെ കാണാവുന്ന തരത്തിൽ മാനവ നാഗരികത വളരണമെങ്കിൽ ഇനിയും ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നേക്കും .

അന്യഗ്രഹജീവികൾ ഉണ്ടോ?

മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയതുമുതൽ തന്നെ അവന്റെ ചിന്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചോദ്യമാണ് പ്രപഞ്ചത്തിൽ മറ്റു ജീവികൾ ഉണ്ടോ എന്നത് . എല്ലാ സംസ്കാരങ്ങളുടെയും ആദിമ സാഹിത്യ കൃതികളിൽ തന്നെ അന്യ ഗ്രഹജീവികളെക്കുറിച്ച് ഉള്ള സങ്കൽപ്പങ്ങളുടെ സൂചനകൾ ഉണ്ട് . സുമേറിയൻ ലിഖിതങ്ങളിൽ പേടകങ്ങളിൽ വന്നിറങ്ങിയ അന്യ ഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ വരെയുണ്ട് . ഭാരതീയ പ്രപഞ്ച കല്പനകളിൽ തന്നെ അസംഖ്യം സൂര്യന്മാരെപ്പറ്റിയും അസംഖ്യം ആകാശഗംഗകളെ പറ്റിയും , അസംഖ്യം ബ്രഹ്‌മാണ്ഡങ്ങളെപ്പറ്റിയും ഉള്ള വിവരണം ഉണ്ട് . ഭാരതീയ പ്രപഞ്ച ശാസ്ത്ര വീക്ഷണത്തിന്റെ ആധാര ശിലയായി റിക് വേദത്തിലെ നാസാദിയ സൂക്തത്തിൽ പ്രപഞ്ച സൃഷ്ടിയെപ്പറ്റി പറയുന്നത് ഇപ്രകാരമാണ് . .

ഒന്നുമില്ലാത്ത ഒരാവസ്ഥയുണ്ടായിരുന്നെന്നും അക്കാലത്തു ഇരുട്ട് ഇരുട്ടിനെ മൂടിയിരുന്നു(‘’At first there was only darkness wrapped in darkness.’’-From translation of A. L. Basham) എന്നുമുള്ള കല്പനയോടെയാണ് സൂക്തം തുടങ്ങുന്നത് ..എപ്പോഴോ എവിടെനിന്നോ ഒരു ബുദ്ധി ഉടലെടുത്തു .അതായിരുന്നു പ്രപഞ്ചത്തിനു ജന്മം നൽകിയ പ്രഭാവം .ആ പ്രഭവം താപത്തിൽനിന്നു ഉത്ഭവിച്ചതായിരുന്നു (arose at last, born of the power of heat.).ആതാപവും (ഊർജവും) ബുദ്ധിയും (ആഗ്രഹവും) ചേർന്ന് പ്രചണ്ഡമായ ശക്തികളെ സൃഷ്ടിച്ചു പ്രപഞ്ചത്തിന്റെ ശൂന്യതയിൽ ചരടുകൾ വലിച്ചു കെട്ടി (And they have stretched their cord across the void).ദേവകൾ പോലും ഈ പ്രതിഭാസത്തിനു ശേഷമാണ് സൃഷ്ടിക്കപ്പെട്ടത്(the gods themselves are later than creation) .

ഇതാണ് ചുരുക്കത്തിൽ ഋക് വേദത്തിലെ നാസാദിയ സൂക്തം മുന്നോട്ടു വയ്ക്കുന്ന പ്രപഞ്ച സൃഷ്ടി കല്പന .സൂക്ത ഉപസംഹരിക്കുന്നത് ഇങ്ങേനെയാണ് .''ഈ പ്രപഞ്ചരഹസ്യങ്ങളുടെ സത്യാവസ്ഥ അറിയുന്ന ആരെങ്കിലും ഉണ്ടാവുമോ? ചിലപ്പോൾ ഉണ്ടാകുമായിരിക്കും ?( who knows truly whence it has arisen? Whence all creation had its origin,). . ഈ ഋക് വേദ സൂക്തം തന്നെ അനേകതരം ജീവജാലങ്ങൾ നിലനിൽക്കുന്ന ഒരു പ്രപഞ്ചത്തെപ്പറ്റിയുള്ള സങ്കൽപ്പമാണ് . ജീവൻ എന്നത് നമ്മുടെ സങ്കൽപ്പങ്ങൾക്ക് എല്ലാം അതീതമായ ഒരു യാഥാർഥ്യം ആയതിനാൽ തന്നെ ജീവനെയും ജീവനുള്ള വസ്തുക്കളെയും നമ്മൾ നിർവചിച്ചിരിക്കുന്നതു പോലും പൂർണമായും സത്യമാകണമെന്നില്ല . ആധുനിക ശാസ്ത്ര ദൃഷ്ടിയിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സി കളും ജീവനില്ലാത്ത വസ്തുക്കളാണ് . എന്നാൽ ജനിക്കുകയും മറ്റു ജീവനുകളെ നിലനിർത്തുകയും നശിക്കുകയും ആ നാശത്തിൽനിന്നും മറ്റു പ്രതിഭാസങ്ങളെ സൃഷ്ടിക്കുകയും ചെയുന്ന നക്ഷത്രങ്ങള്ക്കും ഗാലക്സി കളും അചേതനമാണെന്ന് എങ്ങിനെയാണ് കൃത്യമായി പറയാനാവുക . ഒരു പക്ഷെ നമുക്ക് മനസ്സിലാക്കാൻ കഴിയാത്തത്ര സങ്കീർണ മായ സചേതന വസ്തുകകളാവും അവ . ജീവനെയും അന്യ ഗ്രഹ ജീവികളെയും മനസ്സിലാക്കാനും നാം ഈ പ്രയാസങ്ങൾ നേരിടും .


ഭൂമിയിൽ നിലനിൽക്കുന്നത് കാര്ബണിക ജീവനാണ് . ജലവും ഓക്സിജനും സൂര്യപ്രകാശവുമാണ് ആ ജീവൻ നിലനിർത്താനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത് . ഭൂമിയിൽ ജലം ദ്രവ ,ഖര , വാതക അവസ്ഥകളിൽ നിലനിൽക്കുന്നുണ്ട്(ഗോൾഡിലോക് സോൺ ) . ആധുനിക ശാസ്ത്ര ദൃഷ്ടിയിൽ ഇത്തരം സാഹചര്യങ്ങൾ നിലവിലുള്ള , സ്ഥിരതയുള്ള ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന ഭൂമിക്കു സമാനമായ (terrestrial planet ) ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് . 1% നക്ഷത്രങ്ങൾ മാത്രമേ സ്ഥിരതയുള്ളവയായി ഉളൂവെന്നും . അതിൽ തന്നെ 1% നക്ഷത്രങ്ങൾക്കുമാത്രമേ ഗോൾഡിലോക്ക് സോണിൽ ഭൂയെപ്പോലുള്ള ഗ്രഹങ്ങൾ ഉളൂ എന്നു അനുമാനി ച്ചാലും നമ്മുടെ ഗാലക്സി യിൽ തന്നെ ജീവന് സാധ്യതയുളള ദശലക്ഷക്കണക്കിനു ഗ്രഹങ്ങളുണ്ട് .

അവയിൽ ചിലതിലെങ്കിലും പരിണാമപരമായി വികസിച്ച ജീവികൾ ഉണ്ടാവുമെന്നതും തീർച്ചയാണ് . . എന്നിട്ടും എന്തുകൊണ്ട് നമുക്ക് അന്യ ഗ്രഹ ജീവികളെ കണ്ടെത്താനാകുന്നില്ല എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ട് . ഒന്നാമത്തേത് രണ്ടു നക്ഷത്രങ്ങൾ തമ്മിലുളള ശരാശരി ദൂരം ഏതാനും പ്രകാശ വർഷമാണ് . ഇരട്ട നക്ഷത്രങ്ങളുടെ കാര്യത്തിൽ ദൂരം കുറവായിരിക്കും . പ്രകാശവർഷങ്ങൾ താണ്ടി മറ്റൊരു സൗരയൂഥത്തിലേക്കു പോയി അവിടുത്തെ ജീവികളുടെ ബന്ധം സ്ഥാപിക്കുക എന്നത് ഏതു നാഗരികതക്കും വളരെയധികം ഊർജ്ജവും ധനവും വ്യയം ചെയ്യണ്ട ഒരു പര്യവേക്ഷണമാണ് . വികാസം പ്രാപിച്ച നാഗരികതകളിൽ എല്ലാം തന്നെ ഭരണ വ്യവസ്ഥകളും , ഗവണ്മെന്റുകളും , രാഷ്ട്രീയവും നേതാക്കളും ഒക്കെ കാണും . അവർ പാലവും റോഡും ഒക്കെ ഉണ്ടാക്കാൻ നോക്കുമോ ? അതോ നക്ഷത്രാന്തര പര്യവേക്ഷണം നടത്താൻ പണം മുടക്കമോ ?.

അമേരിക്ക ചാന്ദ്ര ദൗത്യങ്ങൾ ഉപേക്ഷിച്ചത് തന്നെ അതൊരു പാഴ്‌ചെലവാണെന്ന് അവിടുത്തെ ഭരണവ്യവസ്ഥ വിലയിരുത്തിയത് കൊണ്ടാണ് . വലിയ റിസ്കെടുത്ത് നക്ഷത്രാന്തര പര്യവേക്ഷണം നടത്താൻ നമ്മളോ മറ്റു അന്യഗ്രഹ നാഗരികതകളോ മുതിരാനുള്ള സാധ്യത വളരെ കുറവാണ് . അവരുടെ വാസ ഗ്രഹത്തിൽ അവർക്ക് നിലനിൽപ്പിനു ഭീഷണി നേരിടുമ്പോൾ മാത്രമേ അവർ അതിനെ പറ്റി ചിന്തിക്കാൻ സാധ്യത യുളൂ . അങ്ങിനെയാണെങ്കിൽ തെന്നെ അവർ ഏറ്റവും അടുത്ത മേഖലകളിൽ ഒതുങ്ങികൂടാനേ ശ്രമിക്കുകയുളൂ . . രണ്ടാമത്തെ ചോദ്യം എന്തുകൊണ്ട് അവർ നമ്മോട് റേഡിയോ തരംഗങ്ങളിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുന്നില്ല എന്നതാണ് . റേഡിയോ തരംഗങ്ങളിലൂടെയുള്ള വാർത്താവിനിമയം പല താത്‌വികമായ പരിമിതികളും ഉള്ളവയാണ് . റേഡിയോ തരംഗങ്ങളിലൂടെയുള്ള വാർത്താവിനിമ യതിലൂടെ കൈമാറാൻ സാധ്യമായ ഏറ്റവും കൂടുതൽ വിവരത്തിന്റെ (information ) തോത് പ്രസിദ്ധമായ ഷാനോൻ ഹാർട്ടലി നിയമത്തിലൂടെ (shanon hartly law ) പരിമിതമാകകപ്പെട്ടിരിക്കുകയാണ് . ദൂരം കൂടും തോറും കൈമാറാനാകുന്ന് വിവരത്തിന്റെ തോതും കുറയും . പ്രകാശ വര്ഷങ്ങളുടെ ദൂരങ്ങളിൽ ലഭ്യമായ എല്ലാ ഊർജ്ജവും വിവരങ്ങൾ കൈമാറാൻ ഉപയോഗി ച്ചാലും അധികം വിവരങ്ങൾ കൈമാറാനാകില്ല .നോയ്‌സ് തലത്തിനു (noise level ) താഴെ അകപ്പെട്ടുപോകുന്ന അന്യ ഗ്രഹ സിഗ്നലുകളെ നമുക്ക് ഒരിക്കലും കണ്ടുപിടിക്കാനും ആവില്ല .

അവർ എന്തുതരം മോഡുലേഷനും , കോഡിങ്ങും എൻക്രിപ്‌ഷനുമാണ് എന്നറിയാതെ നാം അവരുടെ സിഗ്നലുകൾക്ക് വേണ്ടി കാത്തിരിക്കുന്നത് വ്യർത്ഥമാണെന്നു തന്നെ പറയേണ്ടി വരും .. ഭൂമിയിൽ വികസിച്ച ജീവൻ ഉണ്ടെന്നു മനസ്സിലാക്കി നമുക്ക് മനസ്സിലാകുന്ന രീതിയിൽ റേഡിയോ തരംഗങ്ങൾ ഏതെങ്കിലും അന്യ ഗ്രഹ നാഗരികത അയച്ചാൽ കാര്യങ്ങൾ എളുപ്പമാവും . മേല്പറഞ്ഞ കാര്യങ്ങൾ മാത്രമല്ല അന്യ ഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കുനന്തിൽ പ്രതിബന്ധമായിട്ടുള്ളത് . മറ്റു പല ഗൗരവതരമായ വസ്തുതകളും ഈ ഉദ്യമത്തിന് തടസമായിട്ടുണ്ട് . . അന്യഗ്രഹ നാഗരികതകൾ ഉണ്ടെന്നുള്ളത് ഒരു സാങ്കേതിക( technical ) ,സ്റ്റാറ്റിസ്റ്റിക്കൽ ( statistical) സാധ്യതയാണ് . പക്ഷെ അവരെ കണ്ടെത്തുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും സാങ്കേതികമായി അതീവ ദുഷ്കരമാണ് . ആരെങ്കിലും ഇങ്ങോട്ടു വന്നാൽ നമുക്ക് കാണാം എന്നാണ് ഇപ്പോഴത്തെ അവസ്ഥ . അങ്ങോട്ട് പോയി അവരെ കാണാവുന്ന തരത്തിൽ മാനവ നാഗരികത വളരണമെങ്കിൽ ഇനിയും ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നേക്കും . 

#TAGS : ufo  

advertisment

Super Leaderboard 970x90