Health

ചായയെ കുറിച്ച് ചില കാര്യങ്ങൾ

സുലൈമാനി അല്ല ബ്ലാക്ക് ടി .കേരളത്തിൽ ചായപ്പൊടിയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ctc method ചായയല്ല ശരിക്കുള്ള ബ്ലാക്ക് ടി

ചായയെ കുറിച്ച് ചില കാര്യങ്ങൾ

നിങ്ങൾ ചായ കുടിച്ചിട്ടുണ്ടോ?കുടിക്കാത്തവർ വളരെ കുറവായിരിക്കും.ചായയെക്കുറിച്ചു Diljith Nalini Mohan ചിലത്‌ പറയാനുണ്ട്. നമ്മൾ കുടിക്കുന്നതിൽ എത്രത്തോളം യഥാർത്ഥ ചായ ഉണ്ട് എന്ന് ഇതുവായിച്ചു നിങ്ങൾ തീരുമാനിക്കൂ.

ഉയരങ്ങളിലെ രുചി

ഒരു ചായയുടെ പരസ്യമാണിതിലേക്ക് നയിച്ചത്."ഉയരം കൂടുംതോറും രുചി കൂടുന്ന ചായ "

ഉയരത്തിൽ പോയി കുടിച്ചാൽ രുചി കൂടുമെന്നാണോ ? ഫുഡ് ഓൺ സ്ട്രീറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ മറ്റൊരാളും ഇതേ ചോദ്യം ചോദിച്ചിരുന്നു .ശരിയാണ് ഉയരം കൂടുംതോറും ചായയുടെ രുചി കൂടും . നിങ്ങൾ ടി പ്ലന്റഷൻ ശ്രദ്ധിച്ചിട്ടുണ്ടോ ?നമുക്കറിയാവുന്ന ഒരു ടി പ്ലാന്റേഷനിൽ ഒന്നു മൂന്നാറിൽ ആണ് .മൂന്നാർ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1600-1800 മീറ്റർ ഉയരത്തിലാണ്

താപനില 9 മുതൽ 26 ഡിഗ്രി വരെ . താപനിലയിലെ വ്യത്യാസം ആണ് ഓരോ സ്ഥലത്തെയും ചായയെ വ്യത്യാസപ്പെടുത്തുന്നത് ,സോയിൽ , cultivation, പ്രോസസ്സിംഗ് തുടങ്ങി ഒരുപാട് ഘടകങ്ങൾ ഉണ്ടെങ്കിലും ഉയരങ്ങളിലെ ചായയുടെ രുചിക്ക് കാരണം ഈ താപനിലയാണ്.

Camellia sinensis എന്നാണ് തേയില ചെടിയുടെ ശാസ്ത്രീയ നാമം .204 വെറൈറ്റി തേയിലകൾ ഇതുവരെ രുചിച്ചിട്ടുണ്ട് ,ഓവ്വോന്നും വ്യത്യസ്തം .

വ്യത്യാസത്തിന് അനുസരിച്ചു അവയെല്ലാം ഗ്രേഡ് ചെയ്തിട്ടുണ്ട് . യാതൊരു വിധ പ്രോസസ്സിങ്ങും ഇല്ലാതെ മൂന്നാറിൽ നിന്നൊരു തേയിലച്ചെടി 1868 മീറ്റർ അൾട്ടിട്യൂഡ് ഉള്ള ശ്രീലങ്കൻ nuwara eliya പ്ലാന്റേഷനിൽ കൊണ്ടുപോയി വളർത്തി നോക്കൂ ,അസാധാരണ വ്യത്യാസം കാണാം . ചൈനയിലെ യുനാൻ പ്രൊവിൻസിൽ നിന്ന് വന്ന നമ്മുടെ ആസ്സാം ചായ എന്ത് മാത്രം വ്യത്യാസം ഉണ്ടെന്നോ ചൈന ചായയുമായി .

ചായ പൊതുവെ 6 തരത്തിൽ ആണ് കാറ്റഗറി ചെയ്തിരിക്കുന്നത് .

1. വൈറ്റ് ടി

വെള്ള നിറമുള്ള ചായയോ ?

അതെ വെള്ള നിറമാണ് , സിൽവർ നീഡിൽ ചായയൊക്കെ തിളങ്ങുന്ന വെള്ള നിറത്തിലാണ് . പൂർണമായി വിടരുന്നതിന് മുൻപുള്ള തേയിലയാണ് വൈറ്റ് ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് .ചൈനയിലെ ഫുജൈൻ റീജിയൻ ആണ് വൈറ്റ് ടീക്ക് ഫേമസ് .ഒരുപാട് polyphenols അടങ്ങിയ ഈ ചായ ഹെൽത്തി ആണെന്നവകാശപ്പെടുന്നുണ്ട് . അതുകൊണ്ടാവാം മാർക്കറ്റിൽ ഡിമാൻഡ് കൂടിയതും .

ചായയെ കുറിച്ച് ചില കാര്യങ്ങൾ

2.Yellow tea

അധികം കേട്ട് പരിചയമില്ലാത്തതാണ് yellow tea ,white tea യുടെ ക്യാറ്റഗറിയിൽ പെടുത്താൻ പറ്റുന്നതാണ് oxidize ചെറിയ തോതിൽ ഉണ്ടെന്നേ ഉള്ളൂ . ഗ്രീൻ ടീയുടെ ഗ്രാസ്സി സ്മെൽ ഇല്ലാത്ത ഒന്ന് എന്നും പറയാം .

ചായയെ കുറിച്ച് ചില കാര്യങ്ങൾ

3. ഗ്രീൻ ടി

സർവ്വ സാധാരണം , എംപെറോർ shennong ന്റെ കാലഘട്ടം മുതൽ ടി ഇൻഡസ്ട്രിയുടെ 80% ശതമാനം ഉപയോഗിക്കുന്നത് ചൈനീസ് ഗ്രീൻ ടീയാണ് . വളരെ കുറവ് ഉൽപ്പാദിപ്പിക്കുന്നത് കൊണ്ട് ജപ്പാൻ ടീയുടെ ഡിമാൻഡും വിലയും കൂടുതലാണ് . കെനിയ നല്ല രീതിയിൽ ഗ്രീൻ ടി കയറ്റുമതി ചെയ്യുന്നുണ്ട് . ചൈനയിൽ ഭൂരിഭാഗം ഗ്രീൻ ടി ഫ്രൈ ചെയ്യുമ്പോൾ ജപ്പാനിൽ ഭൂരിഭാഗം സ്റ്റീമം ചെയ്താണ് തേയില ഉണ്ടാക്കുന്നത് .നമ്മൾ പൊതുവെ ഗ്രീൻ ടി കുടിക്കുന്നതല്ലാതെ എങ്ങനെ കുടിക്കണം എന്നറിയാത്തവരാണ് . 70 -83 ഡിഗ്രി സെൽഷ്യസ് വെള്ളത്തിൽ ഗ്രീൻ ടി 1-3 മിനുട്സ് വെച്ചാൽ മതി . മൂന്നു മിനിട്ടിനു ശേഷം ചായയില കളയണം അല്ലെങ്കിൽ ബിറ്റർ ടേസ്റ്റ് ആവും . തിളപ്പിക്കരുത് , പഞ്ചസാര ഉപയോഗിക്കരുത് നിങ്ങൾ നല്ലൊരു ഗ്രീൻ ടീയെ കൊല്ലുകയാണ് ഇതൊക്കെ ചെയ്യുമ്പോൾ .

ചായയെ കുറിച്ച് ചില കാര്യങ്ങൾ

4. ഊലോങ് ടി

അഥവാ ബ്ലൂ ടി , ഗ്രീൻ ടീയുടെ കുറച്ചു മോളിൽ നിൽക്കുന്നവൻ .wuyi മൗണ്ടൈൻ ആണ് ഉത്ഭവം എന്ന് വിശ്വസിക്കുന്നു , തായ്‌വാൻ ആണ് ഊലോങ് ടീയിൽ കേമൻ . ഭൂരിഭാഗം തായ്‌വാൻ ഊലോങ് ടീയും കൈകൊണ്ട് റോൾ ചെയ്തതാണ് . Partially oxidized എന്നത് പ്രത്യേകത .

ചായയെ കുറിച്ച് ചില കാര്യങ്ങൾ

5. ബ്ലാക്ക് ടി

സുലൈമാനി അല്ല ബ്ലാക്ക് ടി .കേരളത്തിൽ ചായപ്പൊടിയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ctc method ചായയല്ല ശരിക്കുള്ള ബ്ലാക്ക് ടി . orange pekoe ഗ്രേഡ് ആണ് അത്യുത്തമം നമ്മുടെ നാട്ടിൽ കിട്ടുന്ന ചായപ്പൊടി ctc (cut tear curl method )ആണ് . തേയില മാർക്കറ്റിലെ lowest ക്വാളിറ്റി എന്നും പറയാം . ഈ ചായപ്പൊടിയിൽ പഞ്ചസാര ചേർക്കുന്നതിനോ , പാലൊഴിക്കുന്നതിനോ എന്തിന് കുരുമുളക് ഇടുന്നതിന് പോലും എതിർപ്പില്ല കാരണം നമ്മൾ കുടിക്കുന്നത് ചായയോട് സാമ്യമുള്ള മറ്റൊരു പാനീയം മാത്രം .

ബ്ലാക്ക് ടി boil ചെയ്യാറില്ല 95 ഡിഗ്രി ചൂടു വെള്ളം ആണ് maximum temperature . 3-5 minute വരെ വെള്ളത്തിൽ കുതിർത്തു വെക്കാം , ശേഷം മാറ്റാം.

ശ്രീലങ്ക , ഇന്ത്യ , ചൈന ,കെനിയ ബ്ലാക്ക് ടി മാർക്കറ്റിൽ മുൻപിട്ടു നിൽക്കുന്ന രാജ്യങ്ങൾ . ആസ്സാം ,ഡാർജിലിംഗ് പ്രധാനികൾ . ഡാർജിലിംഗ് ചായയെ champagne of tea എന്ന് വരെ വിശേഷിപ്പിക്കാറുണ്ട് .

ചായയെ കുറിച്ച് ചില കാര്യങ്ങൾ

6. Pu-erh tea

Post - fermented tea ആണ് pu-erh tea . ചൈനയിലെ യുനാൻ പ്രൊവിൻസ് ആണ് ഇതുണ്ടാക്കുന്നത് . സാധാരണ ചായയിലയേക്കാൾ വലിപ്പം ഉണ്ട് 1500 സിഎം ഓളം ഉയരം ഉള്ള ചെടി . ടീയിലെ ഫെർമെന്റഷൻ തുടരാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് pu-erh ടീക്ക് . 12 വർഷത്തോളം പഴക്കം ഉള്ള ചായയിലയും മാർക്കെറ്റിൽ കിട്ടാനുണ്ട് . വൈനിന്റെ കാര്യം പറഞ്ഞപോലെ പഴക്കം ചെയ്യുമ്പോൾ വീര്യം കൂടും ഇതിന് .

ടി പ്രൊഡക്ഷൻ , ഗ്രേഡിംഗ് മറ്റൊരിക്കൽ പറയാം . ബോറടിപ്പിക്കുന്നില്ല . അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

advertisment

Super Leaderboard 970x90