സ്വപ്നം കാണുന്നത് സംഭവിക്കുമോ ?

ഒരാൾ ഉറക്കത്തിലേയ്ക്ക് പ്രവേശിക്കുന്നത് ,കാൽസ്യം ഉറക്കകേന്ദ്രത്തിലേയ്ക്ക് നയിക്കപ്പെട്ടു ഉറക്കകേന്ദ്രം സജീവമാകുബോഴാണ് .മസ്തിഷ്കഗോളത്തിന്റെ ആവരണമായ കോർടെക്സ് ആണ് മഷ്തിഷ്കമൂലത്തിന്റെ പ്രവർത്തനോന്മുഖതയ്ക്കു കാരണം .മഷ്തിഷ്കമൂലത്തിന്റെ ചൂട് ലഭിച്ചില്ലെങ്കിൽ കോർട്ടെക് മരവിക്കുന്നു .അപ്പോഴാണ്‌ നാം ഉറങ്ങുന്നത് .

സ്വപ്നം കാണുന്നത് സംഭവിക്കുമോ ?

ഉറക്കവും സ്വപ്നവുമെല്ലാം നിഗൂഢമായ കൗതുകങ്ങളായിരുന്നു മനുഷ്യർക്ക് .സ്വന്തം മോനോവ്യാപാരങ്ങളെ വികലമായി വ്യാഖ്യാനിച്ചു തത്വചിന്തകന്മാരും മനഃശാസ്ത്രജ്ഞന്മാരും നൽകിയ വിശകലനങ്ങൾ നൂറ്റാണ്ടുകളോളം മനുഷ്യരുടെ അതജ്ഞതയെ സ്വാധീനിച്ചു .സ്വപ്നങ്ങളും മിഥ്യാനുഭവങ്ങളും മനസിന്റെ ആഗ്രഹ പൂർത്തീകരണത്തിനുള്ള ഉപാധികളാണെന്നാണ് ഫ്രോയിഡ് പറഞ്ഞത് .സ്വപ്‌നങ്ങൾ അബോധമനസിലേക്കുള്ള രാജപാതയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം . തീർച്ചയായും ഫ്രോയിഡിന്റെ കാഴ്ചപ്പാടുകൾ ആധുനിക ശാസ്ത്രം നിരാകരിക്കുന്നു .ന്യൂറോബയോളജി ,ആധുനിക മഷ്തിഷ്ക സാങ്കേതിക വിദ്യകളുടെ(FMRI,PET etc..) സഹായത്താൽ ഉറക്കം സ്വപ്നം തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങൾ നൽകുന്നു .അത് മസ്തിഷ്‌കം സജീവമാകുന്നതിനെപ്പറ്റിയും ,മഷ്തിഷ്കത്തിലെ വിവിധ ആക്ടിവേഷൻ പ്രക്രിയകളെക്കുറിച്ചും,ലിബിക് ലോബിലെ ചില ഭാഗങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകുന്നു .

എന്തുകൊണ്ട് ഉറക്കം ?.........

ഉറക്കത്തിന്റെ നിയന്ത്രണം മസ്തിഷ്കത്തിലാണ് .ഉണർന്നിരിക്കുബോൾ മസ്തിഷ്കത്തിന്റെ അർദ്ധഗോളങ്ങൾ പ്രവർത്തന നിരമാകുന്നു .മസ്തിഷ്കാവരണത്തിലെയും സുഷുമ്നയിലെയും വർദ്ധിച്ച പ്രവർത്തനോന്മതയ്ക്കു കാരണം ,മസ്തിഷ്കത്തിന്റെ കിഴ്‌ഭാഗത്തുള്ള ബ്രെയിൻ സ്റ്റംനിൽ നിന്ന് പുറപ്പെടുന്ന വൈദ്യുത തരംഗങ്ങളാണ് .ഉണർന്നിരിക്കുബോൾ ബ്രെയിൻ സ്റ്റം ഞരബുകളിൽ വൈദ്യുത പ്രവാഹം സൃഷ്ടിക്കുന്നു .അഗാധമായ ഉറക്കത്തിൽ ചുറ്റുമുള്ള കാര്യങ്ങൾ നാം അറിയുന്നില്ലെങ്കിലും ,ആ സമയങ്ങളിൽ നമ്മുടെ മസ്തിഷ്‌കം പരിപൂർണ വിശ്രമാവസ്ഥയിലല്ലെന്നും കൂടുതൽ പ്രവർത്തിക്കുന്നുണ്ടെന്നും ഗവേക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട് .

ഉറക്കത്തിന് വിവിധ ഘട്ടങ്ങളുണ്ട് .ഉറക്കത്തിന്റെ ആദ്യഘട്ടത്തിൽ പേശികൾ അയയുന്നു ..ഹൃദയമിടിപ്പും ശ്വാസോച്ഛാസവും രക്തസമ്മർദ്ദവും സാവധാനത്തിലാകുന്നു .കണ്ണുകൾ അടഞ്ഞുപോകുന്നു .
ഉറക്കത്തിന്റെ അടുത്ത ഘട്ടത്തിൽ നേത്രഗോളങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു തുടങ്ങും .ഈ ഘട്ടത്തിൽ ഉറങ്ങുന്ന ആളെ എളുപ്പം ഉണർത്താനാകും .

ഉറക്കത്തിന്റെ മൂന്നാം ഘട്ടത്തിൽ ശരീര പേശികൾ കൂടുതൽ ആയാസരഹിതമാകുന്നു .ശരീര ചൂട് താഴുന്നു .രക്തസമ്മർദ്ദവും ശ്വാസോച്ഛാസവും സാവധാനത്തിലാകുന്നു .ഉറക്കത്തിന്റെ നാലാം ഘട്ടം ഗാഢനിദ്രയുടേതാണ് .ഈ ഘട്ടത്തിലാണ് ചിലർ സംസാരിക്കാറുള്ളത് .അവർ സംസാരിച്ചതെന്താണെന്ന് ഓർമയിൽ ഉണ്ടാവുകയില്ല .

ചിലർ വേഗം ഉറങ്ങാറുണ്ട് .ഇങ്ങനെ ഉറങ്ങുന്നവരുടെ ശ്വാസോച്ഛാസം ഹൃദയമിടിപ്പ് രക്തസമ്മർദ്ദം എന്നിവയെല്ലാം ദുദ്രഗതിയിലാകുന്നു .നേത്രഗോളങ്ങൾ വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ തുടങ്ങുന്നു .പേശികൾ നന്നായി അയഞ്ഞു ചലനരഹിതമാകുന്നു .ഉറക്കത്തിൽ ചിലർ നടക്കാറുണ്ട് .സ്വപ്നാടനം എന്ന് അതിനെ പറയുന്നു .

ഒരാൾ ഉറക്കത്തിലേയ്ക്ക് പ്രവേശിക്കുന്നത് ,കാൽസ്യം ഉറക്കകേന്ദ്രത്തിലേയ്ക്ക് നയിക്കപ്പെട്ടു ഉറക്കകേന്ദ്രം സജീവമാകുബോഴാണ് .മസ്തിഷ്കഗോളത്തിന്റെ ആവരണമായ കോർടെക്സ് ആണ് മഷ്തിഷ്കമൂലത്തിന്റെ പ്രവർത്തനോന്മുഖതയ്ക്കു കാരണം .മഷ്തിഷ്കമൂലത്തിന്റെ ചൂട് ലഭിച്ചില്ലെങ്കിൽ കോർട്ടെക് മരവിക്കുന്നു .അപ്പോഴാണ്‌ നാം ഉറങ്ങുന്നത് .

ഉറക്കത്തിൽ മസ്തിഷ്കത്തിലെ ഒരു ഭാഗം ബ്ലോക്ക് ചെയ്യപ്പെടുന്നത് മൂലം ശരീരപ്രവർത്തനങ്ങളൊന്നും ആ സമയങ്ങളിൽ അറിയുകയില്ല .ഉറക്കത്തിൽ മസ്തിഷ്കത്തിലെ ഉറക്കകേന്ദ്രം ചില ഞരബുകളുടെ പ്രവർത്തനത്തെ തടയുന്നത് കൊണ്ടാണ് അന്തരാവയങ്ങളുടെയും കൈകാലുകളുടെയും പ്രവർത്തനം മന്ദീഭവിക്കുന്നത് .നാഡീസംബന്ധമായ തകരാരുള്ളവരിൽ ,ചില സമയങ്ങളിൽ അവരുടെ മസ്തിഷ്ക്കം മാത്രം ഉറക്കത്തിലാവുകയും ശരീരം ഉണർന്നിരിക്കുകയും ചെയ്യും .അവർ ഉറക്കത്തിൽ നടക്കാനിടയുണ്ട് .
ആവശ്യമായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ് .മനുഷ്യ ശരീരത്തിലെ കോശങ്ങൾ അതിന്റെ പ്രവർത്തനം കൊണ്ട് ക്ഷീണിക്കുന്നുണ്ട് .അവയിൽ ചില മാലിന്യങ്ങൾ കെട്ടിനിൽക്കാനും ഇടവരുന്നു .തന്മൂലം അവയ്ക്ക് ആവശ്യമായ വിധം പോഷകം സ്വീകരിക്കാനോ മാലിന്യങ്ങളെ വിസർജ്ജിച്ചു കളയാനോ സാധിക്കുകയില്ല .കോശങ്ങൾ പ്രവർത്തനക്ഷമമല്ലാതായി തീരുന്നതിലൂടെ ഹൃദയത്തിന്റെയും രക്തവാഹിനികളുടെയും പ്രവർത്തനം ശരിയായി നടക്കുകയില്ല .കോശങ്ങളിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വിലോപിപ്പിച്ചു കളയുന്നത് ഉറക്കമാണ് .

സ്വപ്നം കാണുന്നത് സംഭവിക്കുമോ ?.......

സ്വപ്നം കാണുന്നത് ഒരു ശാരീരിക പ്രതിഭാസമാണ് .തികച്ചും സാധാരണമായത് .രാത്രിയിലും പകലും ഉറക്കത്തിലുമെല്ലാം നാം സ്വപ്നം കാണുന്നുണ്ട് ..ഉണർന്നിരിക്കുബോൾ ,അനുഭവിച്ച സ്വപ്നങ്ങൾ ഓർമ്മയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ തന്നെയും അതെല്ലാം കുറച്ചു ദിവസങ്ങൾക്കുള്ളിൽ മറന്നുപോകും .പ്രഭാതത്തിൽ കാണുന്ന സ്വപ്നങ്ങളാണ് സാധാരണഗതിയിൽ ഏവർക്കും ഓർമ്മിക്കാൻ കഴിയുന്നത് .പ്രഭാത സ്വപ്നത്തിന് ശേഷം നാം ഉടനെ ഉണരുന്നത് കൊണ്ടാണിത് .രാവിലെ കാണുന്ന സ്വപ്നം നീണ്ടു നിൽക്കുന്നതായിരിക്കും .ഗാഢ നിദ്രയിൽ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന സമയത്തു് ആരെങ്കിലും നമ്മെ വിളിച്ചുണർത്തിയാൽ അപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നം നമ്മുടെ ഓർമ്മയിലെത്തുന്നു .

ഗാഢ നിദ്രയിൽ കാണുന്ന സ്വപ്നങ്ങൾ നമ്മുടെ ഓർമ്മയിൽ വരാത്തതുകൊണ്ടാണ് ആ സമയങ്ങളിൽ സ്വപ്നങ്ങളൊന്നുമില്ലെന്ന് നമ്മൾ കരുതുന്നത് ആ സമയത്തു് ന്യൂറൽ നെറ്റ് വർക്കുകളിൽ വരുന്ന പിശകുകളാണ് aminergic demodulation സംഭവിപ്പിക്കുന്നത് .ഗാഢ നിദ്രയിൽ കാണുന്ന സ്വപ്നങ്ങൾ ഓർമ്മയിൽ തെളിയാത്തത് (amnesia )ഇക്കാരണത്താലാണ് .ലഘു നിദ്രയിലെ സ്വപ്നങ്ങൾ നമ്മുടെ സ്‌മൃതിപഥത്തിലെത്തുന്നു . ലൂസിഡ് ഡ്രീം സുന്ദരമായ ഒരനുഭവമാണ് .വ്യക്തിക്ക് കാണുന്ന സ്വപ്നം അറിയാനും നിയന്ത്രിക്കാനും കഴിയുന്ന അവസ്ഥയാണിത് .ആകാശത്തിലൂടെ പറന്ന്‌പോകുന്നതുപോലെയോ ,സ്വന്തം ശരീരത്തിൽനിന്ന് പുതിയൊരു ശരീരം ഉയർന്നുപോകുന്നതുപോലെയോ ഒക്കെ അനുഭവപ്പെടാം .ലൂസിഡ് ഡ്രീം അവസ്ഥയിൽ dosolateral prefrontal cortex സിന്റെ പ്രവർത്തനം മന്ദീവഭിക്കുന്നു .

നമ്മുടെ സുരക്ഷതത്വത്തെയോ ജീവനെയോ ഹാനികരമായി ബാധിക്കുന്ന പലതും സ്വപ്നത്തിന്റെ ഉള്ളടക്കമായി തീരാറുണ്ട് .മാരകമായ അസുഖങ്ങൾ പിടിപെട്ടതായും കന്യകയായ സ്ത്രീ താൻ ഗർഭണിയായെന്നും സ്വപ്നം കാണാം .പേടിസ്വപ്നങ്ങൾ ഉറങ്ങി മൂന്നുമുതൽ ആറുമണിക്കൂറിനുള്ളിൽ ആണ് സാധാരണയായി ഉണ്ടാകാറ് .സ്വപ്‌നം യാഥാർത്ഥമായതാണെന്ന് സ്വപ്നദർശനിക്ക് തോന്നാം .ഉറക്കാവസ്ഥയിൽ മഷ്തിഷ്കത്തിലെ ബോധതലവും ,ജാഗ്രതാവസ്ഥയും ,യുക്തിബോധവും നഷ്ടപെടുന്നതുകൊണ്ടാണിത് .

കൊച്ചുകുട്ടികൾക്ക് സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് സ്വപ്നങ്ങളിൽ കാണുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ ബാഹ്യലോകത്തെ യഥാർത്ഥ സംഭവങ്ങളെ പോലുള്ളതാണെന്ന് കുട്ടിയ്ക്ക് തോന്നും .സ്വപ്നം കണ്ട് കുട്ടികൾ പുഞ്ചിരിക്കുകയും കരയുകയും പേടിക്കുകയും ചെയ്യാറുണ്ട് .കുട്ടി കാണുന്ന സ്വപ്നങ്ങളിൽ അവരുടെ മാനസിക വികാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ പ്രതിഫലിക്കാറുണ്ട് .ഉണർന്നിരിക്കുന്ന അവസ്ഥയിൽ കുട്ടിയെ അലട്ടിയ പ്രശ്നങ്ങൾ ,അവർ ഗ്രഹിച്ച കാര്യങ്ങൾ ഇതെല്ലാം സ്വപ്നങ്ങളിൽ കടന്നുവരുന്നു .കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയുടെ നിലവാരത്തിലുള്ളതായിരിക്കും സ്വപ്നങ്ങൾ .

ഉറക്കത്തിലെ ഹാലൂസിനേഷനും ഇല്ല്യൂഷ്യനുമാണ് സ്വപ്നം. ponto-geniculo-occipital waves (PGO) സംഭവിക്കുന്ന ഉയർന്ന സജീവതയാണ് ഹാലൂസിനേഷൻസ് സൃഷ്ടിക്കുന്നത് Dorsolateral prefrontal cortex .പ്രവർത്തനരഹിതമാകുബോൾ ഡെല്യൂഷൻസ് സംഭവിക്കുന്നു .ഭൂരിപക്ഷവും അസബന്ധമായ കാര്യങ്ങളുടെ ചിത്രങ്ങളാണ് ഒരു സിനിമ കാണുന്നതുപോലെ നാം സ്വപ്നത്തിൽ കാണുന്നത് .ഉദാ .സ്വപ്നദർശിനി ചിലപ്പോൾ താൻ ആകാശത്തിലൂടെ പറന്ന് പോകുന്നതായും തനിക്ക് ലോട്ടറി അടിച്ചതായും മറ്റും സ്വപ്നം കാണാറുണ്ട് .നമുക്ക് നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന അനുഭൂതികളും ഓർമ്മകളുമൊക്കെ വികലമായ വേഷം അണിഞ്ഞു നമ്മൾ കാണുന്ന സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നു .നമ്മുടെ മസ്തിഷ്ക്കത്തിൽ മുൻപ് കടന്നു കൂടിയിട്ടുള്ള സംവേദനങ്ങൾ സ്വപ്നമായി പരിണമിക്കുന്നു .

ശാരീരികമായി പ്രതികരിക്കേണ്ടതായ പല സാഹചര്യങ്ങളും നാം സ്വപ്നത്തിൽ കാണാറുണ്ട് .ഉദാ :റെയിൽ പാളത്തിലൂടെ നടന്നുപോകുബോൾ തൊട്ടു മുന്നിൽ ട്രെയിൻ വേഗത്തിൽ വരുന്ന കാഴ്ച .കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തെന്നിവീഴുന്നത് .ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നതിനോട് സ്വപ്നദർശിനി എന്തുകൊണ്ടാണ് ശാരീരികമായി പ്രതികരിക്കുന്നില്ല ?

സാധാരണയായി നമ്മൾ സ്വപ്നം കാണുന്ന സമയത്തു് പേശികൾ തളർന്നാണ് കിടക്കുക .ആ സമയത്തു് കോർട്ടെക്സിലെ സംവേദക്ഷേത്രങ്ങൾ മാത്രമല്ല ചാലക ക്ഷേത്രങ്ങളും ഉത്തേജിതമാകുന്നു .ചാലക ക്ഷേത്രത്തിൽ നിന്ന് സ്വപ്നത്തിന്റെ സ്വഭാവമനുസരിച്ചു സിഗ്നലുകൾ പേശികളിലേയ്ക്ക് സഞ്ചരിക്കുന്നു .

ട്രെയിൻ എതിരെ വരുന്നത് സ്വപ്നത്തിൽ കണ്ടാലും ആ സമയത്തു് ചാലക ക്ഷേത്രത്തിൽ നിന്ന് സിഗ്നലുകൾ പേശികളിലേയ്ക്ക് സഞ്ചരിക്കും .എന്നാൽ ഈ സിഗ്നലുകൾ പേശികളിലെത്തിയാൽ ,ഉറങ്ങുന്ന സ്വപ്നദർശിനി കട്ടിലിൽ നിന്ന് താഴെ വീഴും .ഈ സിഗ്നലുകൾ പേശികളിലെത്തുന്നതിനുമുന്പേ സുഷുമ്നയിൽ വെച്ച് തടയപ്പെടുന്നു .അതുകൊണ്ട് പേശികൾ ചലിക്കുന്നില്ല .യഥാർത്ഥത്തിൽ പേശികൾ ചലിക്കുന്നതുപോലെ നമുക്ക് തോന്നും .ഇവിടെ കോർട്ടെക്സിലെ സംവേദക്ഷേത്രങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണ് .ശാരീരികാവയങ്ങളുടെ ചലനങ്ങൾ നടക്കുന്നുണ്ടെന്നാണ് ചാലക സംവേദക്ഷേത്രങ്ങൾ കരുതുന്നത് .ചാലക സിഗ്നലുകൾ പേശിവരെ എത്താത്തതുകൊണ്ടാണ് സ്വപ്നങ്ങൾ കണ്ടാലും നാം അതിനോട് ശാരീരികമായി പ്രതികരിക്കാത്തത് .എന്നാൽ മോട്ടോർ ഇൻഹിബിഷൻ പ്രതിരോധത്തിലാകുന്ന രോഗം ബാധിച്ചവർ (Rem Sleep Behaviour Disorder -RBD) സ്വപ്നത്തിലെ കാഴ്ചകൾക്കനുസരിച്ചു ശാരീരിക പ്രതികരണത്തിന് മുതിരാറുണ്ട് .RBD രോഗികൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് ചാടാം ,തീവെയ്ക്കാം .

ഒരുവന്റെ മനസിലുള്ള ആഗ്രഹങ്ങളോടോ അറിവിനോടോ ആണ് അയാൾക്കുള്ള സ്വപ്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് .മനസ്സിൽ ദൃഢമായിരിക്കുന്ന വിശ്വാസങ്ങൾ സ്വപ്നങ്ങളായി രൂപാന്തരപ്പെടുന്നതാണ് പലർക്കും അനുഭവപ്പെടുന്ന വെളിപാടുകളും ,അശരീരികളും ദിവ്യദർശനങ്ങളുമെല്ലാം .മനസ്സിൽ കടന്നുകൂടിയിട്ടുള്ള അന്ധവിശ്വാസങ്ങൾ സ്വപ്നത്തിലൂടെ കടന്നുവന്ന് യഥാര്ഥത്തിന്റെ മുഖംമൂടി അണിയുന്നു .മസ്തിഷ്ക്കത്തിലെ ന്യൂറോണുകൾ അമിതമായി ഉത്തേജിപ്പിക്കപ്പെട്ട് വൈദ്യുതതരംഗങ്ങളിൽ ഉണ്ടാക്കുന്ന വ്യതിയാനം മൂലമോ ,നാഡീ വ്യൂഹ ആവേഗങ്ങളെ നാഡീ കോശങ്ങളിലേയ്ക്കും
,പേശികൾ,ഗ്രന്ഥികൾ എന്നിവയിലേക്കും പ്രേക്ഷണംചെയുന്ന ന്യൂറോടാൻസ്മിറ്ററുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ,മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുണ്ടാക്കുന്ന അപാകതകൾ,മസ്തിഷ്കത്തിലെ രാസവസ്തുക്കളുടെ അളവിലും പ്രവർത്തനങ്ങളിലുമുള്ള പിശകുകൾ തുടങ്ങി നിരവധി ഘടകങ്ങൾ സൃഷ്ടിക്കുന്ന അസാധാരണമായ ഇന്ദ്രിയാനുഭവങ്ങൾ ഉള്ളവർ കാണുന്ന സ്വപ്നങ്ങൾ അവർക്ക് വെളിപാടുപോലെയോ ശരീരത്തിൽ നിന്ന് വേറിട്ട് നില്കുന്നതുപോലെയോ അനുഭവപ്പെടാം .

ബെൻസീൻ തന്മാത്രയുടെ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് കൊക്കുലെ .സ്വപ്നത്തിലാണത്രെ അദ്ദേഹം അതിന്റെ ഘടന കണ്ടെത്തിയത് .അദ്ദേഹത്തിന് സ്വപ്നത്തിൽ ഉണ്ടായത് ദിവ്യമായ ഒരു വെളിപാടല്ല .രസതന്ത്രത്തിൽ പരിജ്ഞാനമുള്ള ബെൻസീൻ ഘടനയെക്കുറിച്ചു് സദാ ചിന്തിക്കുന്ന ശാസ്ത്രജ്ഞനായതുകൊണ്ടാണ് കൊക്കുലെ അത് സ്വപ്നത്തിൽ കണ്ടത് .രസതന്ത്രത്തിൽ അവാഹമില്ലാത്ത ഒരാൾക്ക് ബെൻസീൻ തന്മാത്രയുടെ ഘടന സ്വപ്നത്തിൽ കാണാൻ കഴിയില്ല .

യുദ്ധസേവനത്തിലിരിക്കുന്ന ഭർത്താവ് വെടിയേറ്റ് മരിച്ചതായി ഭാര്യ സ്വപ്നം കണ്ടതും ,മകൾ അയലത്തെ ചെറുപ്പക്കാരനുമായി പ്രണയത്തിലാണെന്ന് പിതാവ് സ്വപ്നം കണ്ടതുമെല്ലാം യഥാർത്ഥത്തിൽ സംഭവിക്കുന്നത് അതിന് അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടാണ് .തങ്ങൾ സ്വപ്നത്തിൽ കണ്ടത് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നവർ കണ്ട ഭൂരിഭാഗം സ്വപ്നങ്ങളും അസംഭവ്യമായി നിൽക്കെ ഒന്നോ രണ്ടോ സംഗതികൾ സംഭവിച്ചത് സ്വപ്നദർശന സൂചകമായി വിശ്വസിക്കുന്നത് ആന്തരികവ്യാപാരങ്ങളെ കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് .

#TAGS : dream  

advertisment

Super Leaderboard 970x90