Health

വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ?

വായിലുള്ള ബാക്റ്റീരിയയയുടെ പ്രധാന ആഹാരം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ ഉള്ള കാർബോ ഹൈഡ്രേറ്റുകൾ ആണ്.അഞ്ചാറു മണിക്കൂർ കാർബോ ഹൈഡ്രേറ്റുകൾ കിട്ടാതെ ആവുമ്പോൾ ബാക്ടീരിയ പട്ടിണി ആകും.പിന്നെയുള്ള മാർഗ്ഗം വായിലുള്ള പ്രോട്ടീൻ തന്മാത്രകളെ (ഉമിനീരിലും, മ്യൂക്കസ് ചര്മ്മപാളിയിലും മറ്റും ഉള്ള പ്രോട്ടീൻ) ആഹാരമാക്കുകയാണ്....

വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ?

രാവിലെ ഉറങ്ങി എണീക്കുമ്പോൾ വായിൽ നിന്നും വരുന്ന ദുർഗന്ധം (Bad breath) ബാക്ടീരിയ മുഖേനയാണ് എന്നൊക്കെ സ്കൂളിൽ നിന്നും പഠിച്ചു കാണും.

എന്നാൽ ബാക്ടീരിയ പകലും നമ്മുടെ വായിൽ ഇല്ലേ എന്താണ് ഉറങ്ങാതെ ഇരിക്കുമ്പോൾ, ഉറങ്ങി എണീക്കുമ്പോൾ ഉള്ള അത്ര ദുർഗന്ധം ഉണ്ടാവാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ?

രാത്രി പല്ലു തേച്ചിട്ടു കിടന്നാലും രാവിലെ ദുർഗന്ധം ഉണ്ടാവുമെന്നും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?

നോർവേയിലെ ഡോ. അലിക്സ് യങ് വിക് ( Alix Young Vik) എന്ന ശാസ്ത്രജ്ഞയുടെ ഗവേഷണം വായ് നാറ്റത്തെ പറ്റി ആയിരുന്നു.

ശ്വാസോച്ഛ്വാസ ദുര്ഗന്ധവും (halitosis), ഉമിനീരും തമ്മിലുള്ള ബന്ധമായിരുന്നു അവരുടെ ഗവേഷണ വിഷയം.

വായിലുള്ള ബാക്റ്റീരിയയയുടെ പ്രധാന ആഹാരം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ ഉള്ള കാർബോ ഹൈഡ്രേറ്റുകൾ ആണ്.

അഞ്ചാറു മണിക്കൂർ കാർബോ ഹൈഡ്രേറ്റുകൾ കിട്ടാതെ ആവുമ്പോൾ ബാക്ടീരിയ പട്ടിണി ആകും.

പിന്നെയുള്ള മാർഗ്ഗം വായിലുള്ള പ്രോട്ടീൻ തന്മാത്രകളെ (ഉമിനീരിലും, മ്യൂക്കസ് ചര്മ്മപാളിയിലും മറ്റും ഉള്ള പ്രോട്ടീൻ) ആഹാരമാക്കുകയാണ്.

സുരേഷ് സി പിള്ള ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

#TAGS : bad breath  

advertisment

Related News

    Super Leaderboard 970x90