Cinema

'ഈ മ യൗ' : മരണത്തിന്റെ ചവിട്ടുനാടകം (എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും) - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയാത്ത ആഡംബരം മരണയാത്രയിലെങ്കിലും പുലര്‍ത്താനുളള മനുഷ്യന്റെ ത്വര, അഭിശപ്തമായ ദാരിദ്ര്യത്തിന്റെ സന്തതി എന്നതുപോലെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്-ഒപ്പം ജീവിച്ചിരിക്കുന്നവര്‍ വല്ലപ്പോഴും നേടാന്‍ കൊതക്കുന്ന ഒരു സാമൂഹിക, സാമുദായിക വിജയവുമാണത്. (മരണത്തിലെ ആഡംബരം എന്നത് ഇഹലോകത്തിലും പരലോകത്തിലുമുളള വിജയമായി പാവപ്പെട്ട മനുഷ്യര്‍ കരുതുന്നുവെന്നു ചുരുക്കം.)

'ഈ മ യൗ' : മരണത്തിന്റെ ചവിട്ടുനാടകം (എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും) - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

'ആമേന്‍' മുതല്‍ 'അങ്കമാലി ‍ഡയറീസ്' വരെയുളള ചിത്രങ്ങളില്‍, കാഴ്ചയുടെ ഒരു പുതിയ വ്യാകരണത്തിനായി എപ്പോഴും ശ്രമിച്ചിട്ടുളള തികച്ചും വ്യത്യസ്തനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുളള പുരസ്കാരം അദ്ദേഹത്തിനു നേടിക്കൊടുത്ത 'ഈ മ യൗ' (ഈശോ മറിയം യൗസോപ്പ്) എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. 'ആമേന്‍' എന്ന ചിത്രത്തില്‍ നിന്നുമുളള വലിയ ഒരു മുന്നേറ്റമായി ഈ ചിത്രത്തെ എണ്ണാന്‍ ഒരിക്കലും കഴിയുന്നില്ലെങ്കിലും, മരണത്തിന്റെ പ്രവചനാതീതമായ സാന്നിധ്യവും, ചെല്ലാനം കടപ്പുറത്തെ സമുദ്രവന്യതയും രാത്രിയിലൂടെ വളരുന്ന ഭീതിയും മഴയുടെ ആര്‍ത്തനാദം പോലുളള പെയ്ത്തും ചേരുന്ന ഒരു സവിശേഷ ദൃശ്യ-ശ്രാവ്യ സിംഫണിയായി 'ഈ മ യൗ' എന്ന സിനിമ നിശ്ചയമായും മാറുന്നുണ്ട് എന്നു പറയാം.

'ഈ മ യൗ' : മരണത്തിന്റെ ചവിട്ടുനാടകം (എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും) - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മരണം പോലെ സത്യസന്ധമായിത്തീരുന്ന ചില മനുഷ്യാവസ്ഥയുടെ കൂടി ചിത്രീകരണമാണത്. ഒരര്‍ത്ഥത്തില്‍ ലത്തീന്‍ ക്രൈസ്തവരുടെ ഇടയില്‍ നിലവിലുളള ചവിട്ടുനാടകം (തട്ടുപൊളിപ്പന്‍) എന്ന കലാരൂപത്തിന്റെ - ആദ്യത്തില്‍ മദ്യവും വാറ്റു ചാരായവും കഴിച്ചു വാവച്ചന്‍ മേസ്തിരി (കൈനകരി തങ്കച്ചന്‍) ചുവടുവെക്കുന്ന അതേ ചവിട്ടുനാടകത്തിന്റെ അല്പം കൂടി വികസിത രൂപമായാണ് തുടര്‍ന്ന് സിനിമയില്‍ മരണത്തിന്റെ ചവിട്ടു നാടകം അരങ്ങേറുന്നതെന്നു പറയാം. ഘനവാദ്യങ്ങള്‍ മാത്രമുപയോഗിക്കുന്ന ഈ കലാരൂപത്തിന് അനുയോജ്യമായ വന്യവും രൗദ്രവുമായ താളവും ശബ്ദവും പശ്ചാത്തലവുമാണല്ലോ (കാറ്റ്, മഴ, കടല്‍, ഇരുട്ട്..) തുടര്‍ന്ന് ആ മരണ രാത്രിയും അടുത്ത പകലും സിനിമയില്‍ ആകെ നിറഞ്ഞിരിക്കുന്നത്. മരണവും ഉന്മാദവും കൈകോര്‍ത്തു ചുവടുവെക്കുന്ന അക്ഷരാര്‍ത്ഥത്തിലുളള ഒരു തട്ടുപൊളിപ്പന്‍ സംഗതിയായി, നിസ്സഹായതയുടെ മൂര്‍ദ്ധന്യത്തില്‍ വാവച്ചന്റെ മകന്‍ ഈശി(ചെമ്പന്‍ വിനോദ് ജോസ്) നടത്തുന്ന പിതാവിന്റെ ശവമടക്ക് ചടങ്ങ് നമ്മള്‍ കാണുന്നുണ്ട്.

'ഈ മ യൗ' : മരണത്തിന്റെ ചവിട്ടുനാടകം (എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും) - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഇരുണ്ട ഫ്രെയിമുകളും കറുത്ത ഹാസ്യവും നിസ്സഹായമായ നിലവിളികളും കൊണ്ട് 'ഈ മ യൗ' അതിന്റെ ഭാഷ്യം പൂര്‍ത്തിയാക്കുന്നതിനു കാരണവും, പല മാനങ്ങളുളള ഒരു ശവമടക്ക് സിനിമായായി ചിത്രം നിലകൊള്ളുന്നു എന്നതിനാല്‍ തന്നെയാണ്. വീറുറ്റ വാവച്ചന്‍ മേസ്തിരി തട്ടില്‍ കയറിയാല്‍ അച്ചന്‍ പറഞ്ഞാലും കളി നിര്‍ത്താത്ത ആളാണെന്ന്, തുടക്കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. കുടുംബത്തിന്റെയും വ്യവസ്ഥിതിയുടെ പൊതുനിയമങ്ങളെ എന്നും അവഗണിച്ച വാവച്ചന്റെ ആത്മഭാഷണങ്ങള്‍, അയാളുടെ സ്വന്തം ലോകവും നിയമവും ഉറക്കെ പ്രഖ്യാപിക്കുന്നതു തന്നെയാണ്. തന്റെ അച്ഛന്റെ ശവമടക്കു പോലും വാവച്ചന്‍ ആഘോഷമാക്കിയതിനെക്കുറിച്ചു മകന്‍ ഈശിയോടു പറയുന്നുണ്ട്. കീഴടങ്ങാന്‍ കഴിയാത്ത ഒരു മനുഷ്യനെ തന്നെയാണ് അയാള്‍ അടയാളപ്പെടുത്തുന്നത്. ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയാത്ത ആഡംബരം മരണയാത്രയിലെങ്കിലും പുലര്‍ത്താനുളള മനുഷ്യന്റെ ത്വര, അഭിശപ്തമായ ദാരിദ്ര്യത്തിന്റെ സന്തതി എന്നതുപോലെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്-ഒപ്പം ജീവിച്ചിരിക്കുന്നവര്‍ വല്ലപ്പോഴും നേടാന്‍ കൊതക്കുന്ന ഒരു സാമൂഹിക, സാമുദായിക വിജയവുമാണത്. (മരണത്തിലെ ആഡംബരം എന്നത് ഇഹലോകത്തിലും പരലോകത്തിലുമുളള വിജയമായി പാവപ്പെട്ട മനുഷ്യര്‍ കരുതുന്നുവെന്നു ചുരുക്കം.)

'ഈ മ യൗ' : മരണത്തിന്റെ ചവിട്ടുനാടകം (എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും) - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

എന്നാല്‍, എടുക്കാത്ത ഒരു കെട്ട് നോട്ട് മകനു നല്‍കുമ്പോള്‍, താനും അതിനു സമാനമായിക്കഴി‍ഞ്ഞുവെന്ന തികഞ്ഞ വെളിപാട് വാവച്ചനിലുണ്ട്. അവസാനം കൊണ്ടുവന്ന താറാവിന്റെ കറിയ്ക്കുപോലും കാക്കാതെ, തന്റെ സാങ്കല്പിക തട്ടില്‍ കളിച്ചു വീഴുകയാണല്ലോ വാവച്ചന്‍. ശരിയായ സമയത്തു മരിക്കുക (Die at the right time - Nietzsche) എന്ന നീത്ഷെയുടെ നിരീക്ഷണത്തെ സിനിമയിലെ രണ്ടു മരണങ്ങളും (രണ്ടാമത്തെ മരണം വാവച്ചനുവേണ്ടി കുഴി വെട്ടുന്ന ആളുടെ, കുഴിയിലേക്കു തന്നെ വീണുളള സ്വച്ഛ മരണമാണ് ) ശരിയായിത്തന്നെ സാക്ഷാത്കരിക്കുന്നതു കാണാം. തന്റെ പിതാവിന്റെ രണ്ടാമത്തെ കുടുംബവും പുറം ലോകത്തിന്റെ രഹസ്യഭാഷണങ്ങളും പള്ളീലച്ചന്റെ ഇരട്ടത്താപ്പും സ്വന്തം ദാരിദ്യവും എല്ലാം ചേര്‍ന്ന് കുളമാക്കുന്ന ശവമടക്കിനെക്കുറിച്ചുളള, ഈശിയുടെ വലിയ സ്വപ്നങ്ങളെ, വാവച്ചനെപ്പോലെ വിധേയപ്പെടാന്‍ ഒരുക്കമല്ലാത്ത ഒരു മനസ്സോടെയാണ് പിന്നീട് അയാള്‍ നേരിടുന്നത്. വാവച്ചന്‍ കൊണ്ടുവരുന്ന എടുക്കാത്ത നോട്ടും, ഈശി കൊണ്ടുവരുന്ന പൊട്ടിയ ശവപ്പെട്ടിയും അവര്‍ ഈ ലോകത്തിന്റേതല്ലെന്നു പ്രഖ്യാപിക്കുന്ന രണ്ടു പ്രതീകങ്ങള്‍ കൂടിയാണ്.

'ഈ മ യൗ' : മരണത്തിന്റെ ചവിട്ടുനാടകം (എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും) - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഈശിയുടെ ദാരിദ്ര്യം, ബാന്റു വാദ്യത്തിനിടയില്‍ ഉയരുന്ന ദീനമായ ക്ലാരിനെറ്റ് ശബ്ദംപോലും, അതിലെ എല്ലാ ചിരിയോടെയും വാസ്തവത്തില്‍ അയാളുടെ നിസ്സഹായാവസ്ഥയെ പരിഹസിക്കുന്നില്ലേ?! വരിസംഖ്യ നല്‍കാന്‍ കഴിയാതെ പോയതിനാല്‍ അവിടുത്തെ സഭയില്‍ ഈശിക്കു വിലക്കുപോലുമുണ്ടെന്ന് അയാള്‍ സൂചിപ്പിക്കുന്നുണ്ട്. അതില്‍ നിന്നെല്ലാമുളള അയാളുടെ ഭ്രമാത്മകമായ കുതറല്‍കൂടിയാണ് ഒരര്‍ത്ഥത്തില്‍ ഈ ചിത്രമെന്നു പറയാം. (ഒരു സമ്പന്നന്റെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങള്‍ കൂടിയാണവ എന്നോര്‍ക്കുക.) അതുകൊണ്ടുകൂടിയാണ് പള്ളീലച്ചന്റെ മുഖത്ത് പ്രത്യക്ഷമായും അവിടെക്കൂടിയ സമൂഹത്തിന്റെ മുഖത്ത് പരോക്ഷമായും അടിച്ചുകൊണ്ട്, സ്വയമേവ കുഴിവെട്ടി വാവച്ചന്റെ ശവമടക്ക് ഈശിക്ക് നടത്തത്തേണ്ടി വരുന്നതും ഒരു നിര്‍മ്മിത കുരിശ് കുഴിമാടത്തില്‍ സ്ഥാപിക്കേണ്ടി വരുന്നതും ! ചെമ്പന്‍ വിനോദ് ജോസിന്റെ അഭിനയത്തെ പരമാവധിയില്‍ ആവിഷ്കരിക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഈശിയോടൊപ്പം കൈകാലിട്ടടിക്കുന്ന അയ്യപ്പനെ വിനായകന്‍ ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

'ഈ മ യൗ' : മരണത്തിന്റെ ചവിട്ടുനാടകം (എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും) - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ദിലീഷ് പോത്തന്‍, പോളി വില്‍സണ്‍ എന്നിവരും സിനിമയിലെ മികച്ച സാന്നിധ്യമാണ്. 'കുട്ടിസ്രാങ്കി'നു ശേഷം പി എഫ് മാത്യൂസ് രചിച്ച ശക്തമായ സിനിമാ തിരക്കഥ അദ്ദേഹത്തിന്റെ ചാവുകടല്‍ എന്ന നോവലിനെ ആശ്രയിച്ചുളളതു കൂടിയാണ്. നാട്യങ്ങളില്ലാത്ത ഒരു ഭാഷയും ഭാഷണവുമാണ് അതിന്റെ കരുത്താകുന്നത്. അതുപോലെ ഷൈജു ഖാലിദിന്റെ ക്യാമറയും പ്രശാന്ത് പിള്ളയുടെ സംഗിതവും ദീുപു ജോസഫിന്റെ എ‍ഡിറ്റിംഗും ചേര്‍ന്ന് ലിജോ പെല്ലിശ്ശേരിയുടെ ഈ മരണാഖ്യാനത്തെ-മരണത്തിന്റെ തട്ടുപൊളിപ്പന്‍ ചവിട്ടുനാടകത്തെ- ആദ്യം സൂചിപ്പിച്ചതുപോലെ നിഗൂഢവും മാന്ത്രികവുമായ ദൃശ്യ-ശബ്ദ ഫ്രെയിമുകളാക്കി മാറ്റിയിട്ടുണ്ടെന്നു പറയാം.. ഇരുണ്ട് ഘനീഭവിച്ചു നില്‍ക്കുന്ന ഒരു മരണപ്പെയ്ത്തായി സിനിമ അങ്ങനെയാണ് സ്വയം പരിവര്‍ത്തനപ്പെടുന്നതും!

advertisment

News

Super Leaderboard 970x90