ശ്രീനിവാസനെ കല്ലെറിയുന്നവരോട്... അദ്ദേഹം പറഞ്ഞതൊക്കെ നിങ്ങൾക്കു വേണ്ടിയായിരുന്നുവെന്നു കാലം തെളിയിക്കും - ഇഎം അഷ്‌റഫ്

ശ്രീനിവാസൻ കേരളത്തിൽ മാത്രമല്ല ഗൾഫിലും ജൈവ കൃഷി ജൈവ ഭക്ഷണം പദ്ധതി വളരെ വിജയകരമായി നടത്തുന്നുണ്ട്. തന്റെ ഏക ജീവിത വരുമാന മാർഗമായ സിനിമയിൽ പോലും സജീവമാകാതെ കയ്യിൽ നിന്നും കാശു എടുത്തു വിഷമില്ലാത്ത പച്ച കറി കൃഷിക്ക് വേണ്ടി നാട് നീളെ യാത്ര ചെയ്തും ഗ്രാമീണ കൂട്ടായ്മ ഉണ്ടാക്കിയും ജനകീയമായി പ്രവർത്തിക്കുന്ന ഏക സിനിമ പ്രവർത്തകനായ ശ്രീനിവാസനെ ഒരു ആശുപത്രി പ്രവേശനത്തിന്റെ പേരിൽ നാണം കെട്ട പ്രതികരണം നടത്തുന്നത് ശുദ്ധ തോന്ന്യാസമാണ്.

ശ്രീനിവാസനെ കല്ലെറിയുന്നവരോട്... അദ്ദേഹം പറഞ്ഞതൊക്കെ നിങ്ങൾക്കു വേണ്ടിയായിരുന്നുവെന്നു കാലം തെളിയിക്കും - ഇഎം അഷ്‌റഫ്

ശ്രീനിവാസൻ ആശുപത്രിയിൽ എന്നത് വലിയ ഗുരുതരമായ സംഭവമായി പല സുഹൃത്തുക്കളും സോഷ്യൽ മീഡിയ യിൽ ആടി തകർക്കുന്നു. ഒരാൾ ആശുപത്രിയിൽ ആയത് പ്രതികാരം വീട്ടാനുള്ള സമയമായി കാണുന്നവരോട് സഹതാപമേ ഉള്ളു. ശ്രീനിവാസൻ അലോപ്പതി ചികിത്സയിലെ മനുഷ്യത്വരാഹിത്യവും മരുന്ന് മാഫിയ ഹോസ്പിറ്റൽ ചൂഷണം , ജൈവ കൃഷി ജൈവ ഭക്ഷണം തുടങ്ങി മാനുഷികമായ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആത്മാർത്ഥമായി തന്നെ അത് അദ്ദേഹം ജീവിതത്തിൽ പകർത്തുന്നത് വര്ഷങ്ങളായി നേരിൽ കണ്ടിട്ടുമുണ്ട്.

അലോപ്പതി ചികില്സയിലെ പാർശ്വഫലം ആരും അംഗീകരിക്കും. പല രോഗങ്ങൾക്കുമുള്ള മരുന്ന് മറ്റു ചില രോഗങ്ങൾ വരുത്തുമെന്നും കിഡ്‌നിയെ ബാധിക്കുമെന്നും ഡോക്ടർ മാർ തന്നെ പറയുന്നുണ്ട്. ഹാർട് ഓപ്പറേഷൻ കഴിഞ്ഞവർ കഴിക്കുന്ന മെഡിസിൻ തന്നെ ഉദാഹരണം കാൻസറിന് കിമോ മാത്രമാണ് പ്രതിവിധി എന്ന് പറയുമ്പോൾ തന്നെ ചില ജൈവ ചെടികൾ പ്രയോജനം ചെയ്തത് നേരിട്ട് അറിഞ്ഞിട്ടുണ്ട്.

ലോകത്തെവിടെയും മെഡിസിൻ മാഫിയ ആണ് ഷുഗറിന്റെയും കൊളസ്‌ട്രോളിന്റെയും ബി പി യുടെയും അളവുകോൽ നിശ്ചയിക്കുന്നത്.ബില്യൺ കണക്കിന് മരുന്നുകളാണ് ഈ മൂന്നു രോഗത്തിനും ലോകം മുഴുവൻ വിറ്റഴിക്കുന്നതു.അവരാണ് ബി പി എന്നാൽ 80/120 എന്നൊക്കെ ഡോക്ടർമാരോട് പറയുന്നത്. ഷുഗറിന് നേരെത്തെ 100 ഇൽ താഴെ വേണം എന്ന് പറഞ്ഞിരുന്ന ഡോക്ടർമാർ ഇപ്പോൾ 125 ആയാലും കുഴപ്പമില്ല എന്ന് പറയുന്നു. ഇവർക്കൊക്കെ തോന്നും പോലെയാണ് ഈ കണക്കുകൾ.

ശ്രീനിവാസൻ കേരളത്തിൽ മാത്രമല്ല ഗൾഫിലും ജൈവ കൃഷി ജൈവ ഭക്ഷണം പദ്ധതി വളരെ വിജയകരമായി നടത്തുന്നുണ്ട്. തന്റെ ഏക ജീവിത വരുമാന മാർഗമായ സിനിമയിൽ പോലും സജീവമാകാതെ കയ്യിൽ നിന്നും കാശു എടുത്തു വിഷമില്ലാത്ത പച്ച കറി കൃഷിക്ക് വേണ്ടി നാട് നീളെ യാത്ര ചെയ്തും ഗ്രാമീണ കൂട്ടായ്മ ഉണ്ടാക്കിയും ജനകീയമായി പ്രവർത്തിക്കുന്ന ഏക സിനിമ പ്രവർത്തകനായ ശ്രീനിവാസനെ ഒരു ആശുപത്രി പ്രവേശനത്തിന്റെ പേരിൽ നാണം കെട്ട പ്രതികരണം നടത്തുന്നത് ശുദ്ധ തോന്ന്യാസമാണ്.

നിങ്ങൾക്കു വേണമെങ്കിൽ ശ്രീനിവാസനോട് വിയോജിക്കാം പക്ഷെ ഇതാ കിട്ടിപ്പോയി ശ്രീനിവാസനെ. എന്ന രീതിയിൽ ആക്രോശിച്ചു ആർത്തുല്ലസിക്കുന്നവർ ഒന്നുകിൽ മരുന്ന് മാഫിയയുടെ പിമ്പുകൾ അല്ലെങ്കിൽ മനുഷ്യത്വമില്ലാത്ത വനജീവികൾ കേരളത്തിൽ കിട്ടുന്ന എല്ലാ പച്ചക്കറികളും കോഴിയും മുട്ടയും എന്ന് വേണ്ട സകലതും മാരകമായ വിഷാംശമുള്ള മരുന്ന് അടിച്ചു കാൻസർ തൊട്ടു ബ്രെയിൻ ഡെത് വരെ വരുത്തുന്നവയാണെന്നു ആർക്കാണ് അറിയാത്തതു? കേരളത്തിൽ ഉദര അർബുദം എല്ലാവരിലും വരുന്ന അവസ്ഥയാണ്.

അത്രയ്ക്ക് വിഷമമാണ് എല്ലാ പച്ചക്കറികളിലും മറ്റുമുള്ളത്. ഇതിനു പുറമെ അലോപ്പതി മരുന്നിന്റെ ആധിക്യം തൊട്ടതിനൊക്കെ കുറെ മരുന്നുകൾ. അതിനു പ്രതിവിധി എന്ന നിലയിൽ ജൈവ കൃഷി മരുന്നടിക്കാത്ത പച്ചക്കറി അരി എന്നൊക്കെയുള്ള മനുഷ്യന് പ്രയോജനം മാത്രം ചെയ്യുന്ന നല്ല കാര്യങ്ങൾ സ്വന്തമായി പ്രചരിപ്പിച്ചു പ്രാവർത്തികമാകുന്ന ഈ മനുഷ്യ സ്നേഹിക്കു നിങ്ങൾ പൂച്ചെണ്ട് നൽകേണ്ട കല്ലെറിയാതിരുന്നാൽ മതി. കാരണം ശ്രീനിവാസൻ പറഞ്ഞതൊക്കെ നിങ്ങൾക്കു വേണ്ടിയായിരുന്നുവെന്നു കാലം തെളിയിക്കും.                       

advertisment

News

Super Leaderboard 970x90