'ദളിത പിന്നാക്ക വിഭാഗങ്ങളുടെ സകല പ്രശ്നങ്ങള്ക്കുമുള്ള ഒറ്റമൂലി പരിഹാരമൊന്നുമല്ല സംവരണം... അതൊരു പ്രാഥമിക നടപടിക്രമം മാത്രമാണ്...'

ജനാധിപത്യ പ്രക്രിയയിലെ സന്തുലിത പങ്കാളിത്തം എന്തിനു വേണ്ടി എന്നു ചിന്തിക്കുമ്പോള് ആത്യന്തികമായി സംവരണം ലക്ഷ്യമാക്കുന്നത് ഈ പിന്നാക്ക ജാതി സമൂഹങ്ങളുടെ നിലവിലുള്ള ദുരവസ്ഥയ്ക്കു ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില് നിന്നു കൊണ്ടു പരിഹാരം ഉണ്ടാക്കാനുള്ള ബഹുമുഖ പദ്ധതികളില് ഒരു പ്രാഥമിക നടപടി മാത്രമാണു സംവരണം.

'ദളിത പിന്നാക്ക വിഭാഗങ്ങളുടെ സകല പ്രശ്നങ്ങള്ക്കുമുള്ള ഒറ്റമൂലി പരിഹാരമൊന്നുമല്ല സംവരണം... അതൊരു പ്രാഥമിക നടപടിക്രമം മാത്രമാണ്...'

യു എന് മനുഷ്യാവകാശപ്രഖ്യാപന രേഖയിലെ 21ആം ആര്ട്ടിക്കിളില് ജനാധിപത്യ പ്രക്രിയയില് പങ്കു കൊള്ളാനുള്ള അവകാശം എല്ലാവര്ക്കുമുണ്ട് എന്നു പറയുന്നു.

ഈ തത്വം അടിസ്ഥാനമാക്കി ഇന്ത്യന് ഭരണഘടനയും ജനാധിപത്യ സംവിധാനത്തില് പങ്കാളിത്ത സന്തുലനം വിഭാവനം ചെയ്യുന്നു.ഇന്ത്യയിലെ സവിശേഷ സാമൂഹ്യ സാഹചര്യങ്ങളെ കണക്കിലെടുക്കുമ്പോള് ഒരു പാടു മനുഷ്യ വിഭാഗങ്ങള്ക്കു സ്വാഭാവികമായ പങ്കാളിത്തം ലഭിക്കാന് ഇടയില്ല എന്നുറപ്പുള്ളതിനാല് ആ വിഭാഗങ്ങള്ക്കു കൂടി ജനാധിപത്യ പ്രക്രിയയിലേക്കു പ്രവേശനം നല്കാനുള്ള ഒരു സവിശേഷ പരിഗണന നല്കേണ്ടതുണ്ട് എന്ന നീതി ചിന്തയില് നിന്നാണു സംവരണം എന്ന ആശയം ഉടലെടുത്തത് എന്നു ഞാന് മനസ്സിലാക്കുന്നു.

ലജിസ്ലേചര്, എക്സിക്യൂടീവ് , ജുഡീഷ്യറി എന്നീ ഘടകങ്ങള് ചേര്ന്ന സംവിധാനമാണല്ലോ ജനാധിപത്യം. ഈ മേഖലകളിലെല്ലാം എല്ലാ വിഭാഗങ്ങള്ക്കും പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലേ രാജ്യ പുരോഗതിയിലും സാമൂഹ്യ ക്ഷേമ നടപടികളിലുമെല്ലാം സന്തുലിത നീതി നടപ്പിലാകാന് സാധ്യതയുണ്ടാകൂ എന്ന വിശാല ജനാധിപത്യ നീതി ബോധമാണു സംവരണമെന്ന സംവിധാനത്തിന്റെ താത്വിക ന്യായം.

ജാതി എന്നതും വിവിധ മത സമൂഹങ്ങള് എന്നതും ഇന്ത്യന് സാമൂഹ്യ ഘടനയിലെ നില നില്ക്കുന്ന യാഥാര്ത്ഥ്യങ്ങളാണു. അവയൊക്കെ ഇല്ലാതാകേണ്ടതാണു എന്ന നമ്മുടെ ആഗ്രഹം ശരിയും ന്യായവും ആണെങ്കിലും ഇന്ന് അതെല്ലാം ഉണ്ട് എന്നതാണു യാഥാര്ത്ഥ്യം.ആ അപ്രിയ യാഥാര്ത്ഥ്യത്തെ ജാതി മത വിശ്വാസമില്ലാത്ത യുക്തിവാദികള്ക്കും അംഗീകരിക്കേണ്ടി വരുന്നു.

ജനാധിപത്യ പ്രക്രിയയിലെ സന്തുലിത പങ്കാളിത്തം എന്തിനു വേണ്ടി എന്നു ചിന്തിക്കുമ്പോള് ആത്യന്തികമായി സംവരണം ലക്ഷ്യമാക്കുന്നത് ഈ പിന്നാക്ക ജാതി സമൂഹങ്ങളുടെ നിലവിലുള്ള ദുരവസ്ഥയ്ക്കു ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില് നിന്നു കൊണ്ടു പരിഹാരം ഉണ്ടാക്കാനുള്ള ബഹുമുഖ പദ്ധതികളില് ഒരു പ്രാഥമിക നടപടി മാത്രമാണു സംവരണം.എന്നു കൂടി കാണാവുന്നതാണു. അതു താല്കാലികവുമാണു.ദളിത പിന്നാക്ക വിഭാഗങ്ങളുടെ സകല പ്രശ്നങ്ങള്ക്കുമുള്ള ഒറ്റമൂലി പരിഹാരമൊന്നുമല്ല സംവരണം. അതൊരു പ്രാഥമിക നടപടിക്രമം മാത്രമാണു

പ്രായോഗിക രംഗത്തു നിരവധി പ്രശ്നങ്ങളും പരിമിതികളും സങ്കീര്ണതകളും ഉണ്ടെന്നതു സത്യമാണെങ്കിലും താത്വികമായും പൊതു ലക്ഷ്യം പരിഗണിച്ചും സംവരണത്തെ അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതു മാനവികതയിലൂന്നി സമൂഹത്തില് പ്രവര്ത്തിക്കുന്ന സ്വതന്ത്ര ചിന്തകരുടെ നിലപാടായിരിക്കണം എന്നാണു എന്റെ അഭിപ്രായം.

ഓബിസിക്ക് ഇനിയും തുടരണോ? മുസ്ലിംങ്ങള്ക്കു പിന്നാക്കാവസ്ഥയുണ്ടോ? എസ് സി ആനുകൂല്യങ്ങള് പുലയര് മാത്രം കൈക്കലാക്കുന്നില്ലേ? ….തുടങ്ങിയ ചോദ്യങ്ങള്ക്കൊന്നും ഉത്തരം പറയാന് ഞാന് ആളല്ല. അതൊക്കെ ശാസ്ത്രീയമായ പഠനം നടത്തി ബന്ധപ്പെട്ടവര് പരിഹരിക്കട്ടെ.
ഇതൊക്കെ പ്രായോഗിക തലത്തിലുള്ള ശാഖാപരവും അനുബന്ധവുമായ പ്രശ്നങ്ങളാണു. ഔദ്യോകിക രേഖകളില്മതവും ജാതിയും രേഖപ്പെടുത്തേണ്ടി വരുന്നു എന്നതും ഒരു അനിവാര്യമായ പാര്ശ്വഫലം മാത്രമാണു.

പക്ഷെ ഇത്തരം ന്യൂനതകളെ പര് വ്വതീകരിച്ചു കാട്ടി സംവരണമെന്ന തത്വം തന്നെ അന്യായമാനെന്നും അതു ജാതിയെ നിലനിര്ത്താനും പ്രോത്സാഹിപ്പിക്കാനുമേ ഉതകൂ എന്നും യുക്തിവാദികള് സംവരണത്തെ അനുകൂലിക്കാവതല്ലെന്നും സംവരണാനുകൂല്യം നേടിയവരാരും യുക്തിവാദവും പറഞ്ഞു വന്നേക്കരുതെന്നും അവര് വല്ല ജാതി സംഘടനയും പോയി വേറെ പണി നോക്കട്ടെ എന്നുമൊക്കെ ഉത്തരവാദിത്ത ബോധമില്ലാതെ പൊതു സമൂഹത്തിനു മുമ്പില് വിളിച്ചു പറയുന്നതു വളരെ ദൌര്ഭാഗ്യകരമാണു.

മാധ്യമങ്ങളും പൊതു സമൂഹവും ഇത്തരം പ്രസ്താവനകളെ ആഘോഷമാക്കി തീര്ക്കുമ്പോള് “വ്യക്തിവിരോധാരോപണം” ഭയന്നു മിണ്ടാതിരിക്കുന്നതു ശരിയല്ല എന്നു തോന്നിയതുകൊണ്ടാണു എന്റെ നിലപാടു പരസ്യപ്പെടുത്തിയത്.

സ്വതന്ത്ര ചിന്തകരും യുക്തിവാദികളുമായ എല്ലാവര്ക്കും സംവരണത്തെ സംബന്ധിച്ച് ഇത്തരം വികല ധാരണയല്ല ഉള്ളതെന്നു സമൂഹത്തെ അറിയിക്കേണ്ടതുണ്ട്.

advertisment

News

Super Leaderboard 970x90