ഈ "യുക്തിവാദം" ഒരു സാംസ്കാരിക ദുരന്തം ! - ഇ എ ജബ്ബാർ

ഞാന് സംവരണാനുകൂല്യം നേടി വിദ്യാഭ്യാസവും തൊഴിലും കരസ്തമാക്കിയ വ്യക്തിയാണു. എന്റെ ഭാര്യയും . ഞങ്ങള് ജനിച്ച സമുദായം മതപരമായ കാരണങ്ങളാല് പിന്നാക്കമായതു കൊണ്ടാണു ഞങ്ങള്ക്കാ ആനുകൂല്യം ഭരണഘടന നല്കിയത്. അതു ഞങ്ങളെ പിന്നാക്കം നയിച്ച മതത്തിനുള്ള പ്രോത്സാഹന സമ്മാനമായിരുന്നില്ല. മറിച്ച് ആ മതം മൂലം ആ സമുദായത്തില് ജനിച്ച മനുഷ്യര്ക്കു നേരിടേണ്ടി വന്ന ദുരവസ്ഥയില് നിന്നും കരകയറാന് കൂടിയുള്ള ഒരു കൈത്താങ്ങു മാത്രമായിരുന്നു.

ഈ "യുക്തിവാദം" ഒരു സാംസ്കാരിക ദുരന്തം ! - ഇ എ ജബ്ബാർ

സമൂഹമദ്ധ്യത്തില് ഇറങ്ങി ആശയപ്രചാരണം നടത്തുന്നവര്ക്ക് സാമൂഹ്യ നീതിയെ കുറിച്ചും സാമൂഹ്യ ലക്ഷ്യങ്ങളെ കുറിച്ചും സാമാന്യ വിവരവും ദിശാബോധവും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണു. വ്യക്തികള്ക്ക് എന്ത് ആശയവും ഉള്ക്കൊള്ളാം. അതനുസരിച്ചു ജീവിക്കുകയും ചെയ്യാം.(അതിന്റെ ഫലം അവര്ക്കനുഭവിക്കാം) എന്നാല് സമൂഹത്തില് വന്നു സംഘടിത രൂപത്തില് ഒരാശയം പ്രസരിപ്പിക്കുമ്പോള് അതു സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും സര് വ്വോപരി നീതിക്കും ഉപകരിക്കുന്ന ആശയങ്ങളായിരിക്കണം. യുക്തിവാദം എന്ന ലേബലില് സ്ത്രീ വിരുദ്ധതയും സംവരണവിരുദ്ധതയും പ്രചരിപ്പിക്കുന്നതിനോടു യോജിക്കാനാവില്ല. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും സമസ്ത മേഖലയും സഹസ്രാബ്ധങ്ങളോളം കയ്യടക്കി വാണ ബ്രാഹ്മണരും അനേകം തലമുറകളായി “തോട്ടിപ്പണി.” ചെയ്തു പുറമ്പോക്കില് പുഴുക്കളെപ്പോല് കഴിഞ്ഞ ദളിതരും ഇന്ത്യയുടെ “നേട്ടങ്ങള്ക്കും കോട്ടങ്ങള്ക്കും തുല്യ ഉത്തരവാദികളാണു“ എന്നൊക്കെ പറയണമെങ്കില് അപാരമായ വിവരക്കേട് തന്നെ വേണം !

ഇത്തരം പ്രതിലോമപരവും മനുഷ്യവിരുദ്ധവുമായ പ്രചാരണം നടത്തുന്നവര് ദയവായി യുക്തിവാദത്തിന്റെ ലേബല് ഒഴിവാക്കുക. നിങ്ങള്ക്കു പ്രവര്ത്തിക്കാന് പറ്റിയ ഇടങ്ങള് വേറെയാണു. കാരണം കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം മാനവ നീതിക്കു വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണു. ജാതിയും മതവും ഇല്ല എന്നു പറയുന്നവര് ആരാണാവോ? ജാതിയും മതവും വേണ്ട എന്നാണു ഞങ്ങളൊക്കെ പറയാറ്. അതൊന്നും ഇല്ല എന്നു പറയാന് കാലമായെങ്കില് പിന്നെ ഇന്ത്യയില് സംവരണവും വേണ്ട, യുക്തിവാദപ്രവര്ത്തനവും വേണ്ടതില്ല. അതൊക്കെ അപ്രസക്തവും കാലഹരണപ്പെട്ടതും തന്നെ. അതൊക്കെ ഇവിടെ ഇന്നും ഭീകരമായ തോതില് തന്നെ ഉള്ളതുകൊണ്ടാണല്ലോ അതിനൊക്കെ എതിരായി പ്രവര്ത്തിക്കേണ്ടി വരുന്നത്. സംവരണം “ജാതിക്കുള്ള ആനുകൂല്യം” ആണെന്ന മനസ്സിലാക്കലും പരമാബദ്ധമാണു.. അങ്ങനെയല്ല അതു വിഭാവനം ചെയ്തിട്ടുള്ളത്.. ജാതി മൂലം -ജാതീയത മൂലം സാമൂഹ്യ മുഖ്യ ധാരയില് നിന്നും പുറത്തെറിയപ്പെട്ട മനുഷ്യ വിഭാഗങ്ങള്ക്ക് ജനാധിപത്യ സമൂഹത്തിന്റെ പൊതു ധാരയിലേക്കു പ്രവേശനം ലഭിക്കാനുള്ള ഒരു സവിശേഷ പരിഗണന മാത്രമാണു സംവരണം എന്നാണു ഞാന് മനസ്സിലാക്കുന്നത്. അത് ജാതിക്കുള്ള സമ്മാനമോ ജാതിയില് വിശ്വസിക്കുന്നവര്ക്കു നല്കുന്ന ആനുകൂല്യമോ അല്ല. അതിനാല് തന്നെ ജാതി എന്ന നില നില്ക്കുന്ന യാഥാര്ത്ഥ്യത്തെ വിസ്മരിച്ചു കൊണ്ട് ഇന്ത്യ പോലൊരു രാജ്യത്തു സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൈകാര്യം ചെയ്യാനാവില്ല. ജാതിയെ സ്വയം തള്ളിക്കളഞ്ഞാലും ജാതി സംവരണത്തെ അനുകൂലിക്കേണ്ടി വരുന്നതു മാനവികതയുടെ ഉദാത്ത മാനങ്ങള് ഉള്ക്കൊള്ളാന് സാധിക്കുന്നതു കൊണ്ടാണു. യാന്ത്രികവും വികലവുമായ യുക്തിയോ നാസ്തികതയോ അല്ല സമൂഹത്തില് പ്രചരിപ്പിക്കേണ്ടത്. മാനവികതയില് ഊന്നിയ സാമൂഹ്യ നീതിയുടെ പാഠങ്ങള് കൂടി ഉള്ക്കൊണ്ട സ്വതന്ത്ര ചിന്തയാണു. ദളിതരും പിന്നാക്കക്കാരുമൊക്കെ യുക്തിവാദം പറയണമെങ്കില് അവര്ക്കു ലഭിച്ച സര്ക്കാര് ജോലിയും സാമൂഹ്യ പദവികളുമൊക്കെ ഒഴിവാക്കി പഴയ കുലത്തൊഴിലില് തന്നെ തിരിച്ചെത്തണം എന്നാണോ പുതിയ യുക്തിവാദ ശാസ്ത്രം? അതോ യുക്തിവാദി പ്രസ്ഥാനത്തില് ആണുങ്ങളും സവര്ണരുമായ കുറച്ചു ക്രീമുകള് മതി എന്നോ?

ഞാന് സംവരണാനുകൂല്യം നേടി വിദ്യാഭ്യാസവും തൊഴിലും കരസ്തമാക്കിയ വ്യക്തിയാണു. എന്റെ ഭാര്യയും . ഞങ്ങള് ജനിച്ച സമുദായം മതപരമായ കാരണങ്ങളാല് പിന്നാക്കമായതു കൊണ്ടാണു ഞങ്ങള്ക്കാ ആനുകൂല്യം ഭരണഘടന നല്കിയത്. അതു ഞങ്ങളെ പിന്നാക്കം നയിച്ച മതത്തിനുള്ള പ്രോത്സാഹന സമ്മാനമായിരുന്നില്ല. മറിച്ച് ആ മതം മൂലം ആ സമുദായത്തില് ജനിച്ച മനുഷ്യര്ക്കു നേരിടേണ്ടി വന്ന ദുരവസ്ഥയില് നിന്നും കരകയറാന് കൂടിയുള്ള ഒരു കൈത്താങ്ങു മാത്രമായിരുന്നു. അതിനാല് തന്നെ ജനിച്ച സമുദായം പരിഗണിച്ചു നേടിയ ആനുകൂല്യം അനര്ഹമായ ഒന്നായിരുന്നു എന്നു കരുതുന്നില്ല. എന്നാല് തലമുറകളായി ആ നില തുടരേണ്ടതുണ്ടെന്നും കരുതുന്നില്ല. അതിനാല് ഞങ്ങളുടെ മക്കളെ മതം പഠിക്കാന് വിടാതിരിക്കുകയും ഒപ്പം അവര്ക്കു ജാതിയും മതവും വെളിപ്പെടുത്തിയുള്ള സംവരണാനുകൂല്യം വേണ്ടെന്നു വെക്കാനും ഞങ്ങള് തീരുമാനിച്ചു. കാരണം അവര്ക്കു മതപരമായ അവശതയോ പിന്നാക്കാവസ്ഥയോ നേരിടേണ്ടി വന്നിട്ടില്ല. അവര്ക്ക് അങ്ങനെ ഒരവസ്ഥ വരാതിരിക്കാന് കൂടിയാണു ഞങ്ങള്ക്കു ഭരണഘടന പ്രത്യേക പരിഗണനയായി സംവരണം തന്നതും. മതവിശ്വാസം ഇല്ലാതാകുന്നതോടെ സാമുദായികമായ പിന്നാക്കാവസ്ഥ പൊടുന്നനെ അപ്രത്യക്ഷമാകില്ല. സാമുദായിക പിന്നാക്കാവസ്ഥ പരിഗണിച്ചു നല്കുന്ന പരിഗണന മതവിശ്വാസത്തിനോ ജാതി വിശ്വാസത്തിനോ ഉള്ള സമ്മാനവും അല്ല. അതൊക്കെ ഇല്ലാതായി “മനുഷ്യര്” ജന്മമെടുക്കാനുള്ള സാഹചര്യം ലക്ഷ്യമിട്ടുള്ളതാണ് സംവരണം പോലുള്ള പരിഹാര നടപടികള്. ആ നിലയിലാണു സംവരണത്തെയും മറ്റും നാം കാണേണ്ടത്. അങ്ങനെ കാണാന് കഴിയുന്നവര്ക്കേ സംവരണത്തിന്റെ സാമൂഹ്യ നീതിയെ കുറിച്ചും ശരിയായ ധാരണയുണ്ടാകൂ. സംവരണം ജാതിയില് വിശ്വസിക്കുന്നവര്ക്കുള്ള ആനുകൂല്യമാണെന്നും അതിനാല് സംവരണത്തെ അനുകൂലിക്കുന്നവരൊക്കെ ജാതി നിലനിര്ത്തുന്നവരാണെന്നും അവരൊന്നും യുക്തിവാദ രംഗത്തു പ്രവര്ത്തിക്കാന് അര്ഹരേയല്ല എന്നുമൊക്കെയാണല്ലോ പുതിയ വെളിപാടുകള്. എങ്കില് ഞാനും ഭാര്യയുമൊക്കെ ഇതു വരെ വാങ്ങിയ ശംബളവും പെന്ഷനുമൊക്കെ തിരിച്ചടച്ച ശേഷം ഇനി യുക്തിവാദം പറഞ്ഞാല് മതിയാകുമല്ലൊ? അതല്ലെങ്കില് മുന്കാലപ്രാബല്യത്തോടെ യുക്തിവാദം ഉപേക്ഷിച്ചു കാന്തപുരം മുസ്ല്യാരുടെ പാര്ട്ടിയില് ചേരണോ? അതോ ഞങ്ങള്ക്കു മാത്രമായി വല്ല “ഇളവും” ലഭിക്കുമോ?

എന്റെ ബോധ്യമനുസരിച്ച് ഭരണഘടനാശില്പികള് സംവരണം കൊണ്ട് എന്താണോ ഉദ്ദേശിച്ചത് , അതു ശരിയാം വണ്ണം ഉള്ക്കൊണ്ടു പ്രാവര്ത്തികമാക്കുകയാണു ഞങ്ങളൊക്കെ ചെയ്തത്. മതം കൊണ്ടുള്ള സാമൂഹ്യ പിന്നാക്കാവസ്ഥയില് നിന്നും നമ്മുടെ ഭര്ണഘടന ഉറപ്പു നല്കുന്ന പരിഗണനകളോടെ നല്ല ജീവിത സാഹചര്യം നേടുകയും ആ സാഹചര്യ്ത്തില് സമൂഹത്തില് നിലനില്പ്പുറപ്പിച്ച ശേഷം പിന്നാക്കാവസ്ഥയിലേക്കു മനുഷ്യരെ തള്ളി വിട്ട അതേ മതത്തിനും ജാതിക്കും എതിരെ പ്രവര്ത്തിക്കുകയും അതു വഴി കുറെ പേരെയെങ്കിലും “മനുഷ്യര്” ആക്കിത്തീര്ക്കാന് ശ്രമിക്കുകയുമാണു ചെയ്തത്. അതു തന്നെയല്ലേ ഭരണഘടനയും ലക്ഷ്യമിടുന്നത്? വിദ്യാഭ്യാസവും സര്ക്കാര് ജോലിയും അധ്യാപകരെന്ന പദവിയുമൊക്കെ ഉള്ളതു കൊണ്ടാണു മലപ്പുറത്തു യുക്തിവാദം പറഞ്ഞു ജീവിക്കാന് സാധ്യമായത്. അതൊന്നും ഇല്ലായിരുന്നെങ്കില് ചിലപ്പോള് ഇതിനകം തന്നെ തീര്ന്നു പോയേനെ ! മതഗ്രാവിറ്റിയെ മറി കടക്കാനും മതവിരുദ്ധപ്രവര്ത്തനത്തില് മുഴുകാനും സഹായിച്ച ഭരണഘടനയോടും ജനാധിപത്യ വ്യവസ്ഥയോടുമാണു ഞങ്ങളുടെ ജീവന് കടപ്പെട്ടിരിക്കുന്നത്. ഇന്ത്യയില് ഇന്നും ജനിച്ച സമുദായം എന്നതു ഒരു റിയാലിറ്റിയാണു. വിശ്വാസം ഇല്ലാതായാലും അത് ഇല്ലാതാകില്ല. ഇന്ത്യന് സാമൂഹ്യ സാഹചര്യത്തില് കുറെ സമുദായങ്ങളും ജാതികളും ചേര്ന്നതാണു സമൂഹം. ആ സമൂഹത്തെ ഈ യാഥാര്ത്ഥ്യത്തിനുള്ളില് നിന്നു കൊണ്ടേ കൈകാര്യം ചെയ്യാനാവൂ, ജാതിയും മതവുമൊക്കെ അപ്രത്യക്ഷമായ ഒരു സ്വപ്ന ലോകത്തോ ബഹിരാകാശത്തോ ഇരുന്നു കൊണ്ടു സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കാന് അതു കൊണ്ടു തന്നെ നമുക്കാവില്ല. സംവരണത്തിനു അര്ഹതയുള്ളവര് ആ ആനുകൂല്യം നേടിക്കൊണ്ടു തന്നെ ഈ ദുരവസ്ഥ മാറ്റിയെടുക്കാനും വരും തലമുറകള്ക്കായി നല്ല ലോകം പണിയാനും പരിശ്രമിക്കുകയാണു വേണ്ടത്. സംവരണാനുകൂല്യം ജാതീയതയിലോ അസ്പൃശ്യതയിലോ വിശ്വസിക്കുന്നവര്ക്കു മാത്രം നല്കുന്ന സമ്മാനമാണെന്ന ധാരണയില് ഈ വിഷയം ചര്ച്ച ചെയ്യുന്നവര് ചരിത്ര ബോധമോ സാമൂഹ്യ ബോധമോ സര് വ്വോപരി നീതി ബോധമോ ഇല്ലാത്ത കേവല വാദികള് മാത്രമാണെന്നാണു എന്റെ നിലപാട്. ( ഇപ്പറഞ്ഞതൊക്കെ ഒരു ആശയപരമായ നിലപാടും അഭിപ്രായവും മാത്രമാണു. “വ്യക്തിവിരോധം” അല്ല എന്നു കൂടി ഇതിനാല് അറിയിച്ചു കൊള്ളുന്നു )

ഈ "യുക്തിവാദം" ഒരു സാംസ്കാരിക ദുരന്തം ! - ഇ എ ജബ്ബാർ

advertisment

News

Super Leaderboard 970x90