Health

വേദനസംഹാരി ഉപയോഗിക്കുന്നവരോട് ഡോക്‌ടർക്ക്‌ പറയാൻ ഉള്ളത് ....

വേദനസംഹാരികളുടെ നിരന്തരമായ ഉപയോഗം വയറ്റിൽ പുണ്ണ് വരാൻ കാരണം ആയേക്കാം. അതുകൊണ്ടു അവയോടൊപ്പം ഡോക്ടർ തരുന്ന ഗ്യാസിന്റെ ഗുളികയും(gastritis വരാതെ ഇരിക്കുവാൻ) കഴിക്കുക. സ്വയം കഴിവതും മെഡിക്കൽ സ്റ്റോറിൽ പോയി ഗുളിക വാങ്ങി സ്വയം ചികിൽസിക്കാതിരിക്കുക.രോഗം എന്തു തന്നെ ആയാലും ഒരു ഡോക്ടറെ കാണിച്ചു ഗുളിക വാങ്ങുക.ഇതുപോലെ ഒരാളല്ല, പല രോഗികളെയും കണ്ടിട്ടുണ്ട്. അറിവില്ലായ്മയാണ് ഒരു കാരണം....

വേദനസംഹാരി ഉപയോഗിക്കുന്നവരോട് ഡോക്‌ടർക്ക്‌ പറയാൻ ഉള്ളത് ....

"ഞാൻ ഒരുപാട് വേദനയുടെ ഗുളികകൾ കഴിക്കും ഡോക്ടർ"

"അതു എന്തിനാണ്"

"നടുവിന് വേദന വരുമ്പോൾ ഓടി പോയി മെഡിക്കൽ സ്റ്റോറിനു ഗുളിക വാങ്ങി വെയ്ക്കും. ആവശ്യം പോലെ കഴിക്കും"

അയാൾക്കു എപ്പോഴും നടുവിന് വേദന വരികയും, വരുമ്പോളൊക്കെ സ്വയം ചികിത്സയും ആയിരുന്നു. ആദ്യം ഒക്കെ ഡോക്ടറെ കാണിച്ചിരുന്നു എന്നു അയാൾ പറയുന്നു.അങ്ങനെ ഒരിക്കൽ അസഹനീയമായ വയറു വേദന വരികയും, കൈയ്യിലുള്ള വേദനയുടെ ഗുളിക ഒരെണ്ണം എടുത്തു കഴിച്ചതും വേദന കൂടി. സഹിക്കാൻ പറ്റാതെ വന്നപ്പോൾ അയാൾ ആശുപത്രിയിൽ പോകുകയും തുടർന്ന് endoscopy ചെയ്യുകയും അതിൽ നിന്നും വയറ്റിൽ അൾസർ വരുന്നതിന്റെ ലക്ഷണമാണ് എന്ന് സർജൻ പറഞ്ഞു എന്നും അറിയുവാൻ സാധിച്ചു.

ഗാസിന്റെ ഗുളിക എന്നു പറഞ്ഞു വേദനസംഹാരികളുടെ കൂടെ കൊടുക്കുന്ന ഗുളിക വെറുതെ ഡോക്ടർ എഴുതുന്നതല്ല. വേദനസംഹാരികളുടെ നിരന്തരമായ ഉപയോഗം വയറ്റിൽ പുണ്ണ് വരാൻ കാരണം ആയേക്കാം. അതുകൊണ്ടു അവയോടൊപ്പം ഡോക്ടർ തരുന്ന ഗ്യാസിന്റെ ഗുളികയും(gastritis വരാതെ ഇരിക്കുവാൻ) കഴിക്കുക. സ്വയം കഴിവതും മെഡിക്കൽ സ്റ്റോറിൽ പോയി ഗുളിക വാങ്ങി സ്വയം ചികിൽസിക്കാതിരിക്കുക.രോഗം എന്തു തന്നെ ആയാലും ഒരു ഡോക്ടറെ കാണിച്ചു ഗുളിക വാങ്ങുക.ഇതുപോലെ ഒരാളല്ല, പല രോഗികളെയും കണ്ടിട്ടുണ്ട്. അറിവില്ലായ്മയാണ് ഒരു കാരണം.

വയനാട് മേപ്പാടി സർക്കാർ ആശുപത്രിയിൽ 450 ഒ.പി ഞാനും ഭർത്താവും ഒരു മേശയുടെ ഇരുവശവുമിരുന്നു ഒരു ദിവസം നോക്കിയത് ഇപ്പോഴും ഓർമ്മയുണ്ട്. മഴക്കാലത്തു അത്രയും ഒ.പി തിരക്കായിരുന്നു. അത്തരം തിരക്കുകളിൽ രോഗിയെ ശെരിക്കു പരിശോധിക്കാൻ പോലും സാധിക്കാറില്ല എന്നു തുറന്നു പറയട്ടെ അപ്പോൾ പിന്നെ കൊടുക്കുന്ന മരുന്നുകളെ കുറിച്ചു രോഗിക്ക് പറഞ്ഞു കൊടുക്കാൻ സമയം കിട്ടാറില്ല. ഒരു രോഗിയെ നോക്കാൻ കഷ്ടിച്ചു ഒന്നോ രണ്ടോ മിനിറ്റ് കിട്ടിയാൽ ഭാഗ്യം. മനസ്സിലാഞ്ഞിട്ടു അല്ല. ഒരു ഡോക്ടർ ഒരു ദിവസം 200-250 രോഗിയെ നോക്കുമ്പോൾ ഒന്നോ രണ്ടോ മിനിറ്റിൽ അത്രയേ സാധിച്ചിരുന്നുള്ളൂ. സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ തസ്തികകൾ കൂട്ടുക മാത്രമാണ് ഇതിനൊരു പരിഹാരം.

വേദനയുടെ ഗുളിക കഴിക്കുമ്പോൾ വയറു നാശമാകാതെ ഗ്യാസിന്റെ ഗുളികയും കഴിക്കുക.അമിത വേദനസംഹാരികളുടെ ഉപയോഗവും നല്ലതല്ല.ഛർദി, ഓക്കാനം,വയറിളക്കം,ക്ഷീണം,വയറ്റിൽ പുണ്ണ് ഇവയൊക്കെ വരാൻ കാരണമായേക്കാം. കൂടാതെ ചെറുപ്പക്കാർ ദുരുപയോഗം ചെയുന്ന മരുന്നാണ് ഈ വേദനസംഹാരികൾ. 3 മാസം മുൻപ് കോഴിക്കോട് വേദനസംഹാരി കഴുത്തിൽ കുത്തിവച്ചു ലഹരിയ്ക്ക് അടിമയായിരുന്ന ഒരു ചെറുപ്പക്കാരൻ മരുന്ന് ഡോസ് കൂടി മരണപ്പെട്ടിരുന്നു. ഇത്തരക്കാർക്ക് നിരന്തരമായ വേദനസംഹാരികളുടെ ഉപയോഗം മൂലം അവർ ഇതിനു അടിമപ്പെടുന്നു. അത്തരക്കാരിൽ ഹൃദയ സംബന്ധമായ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നു.ചെറുപ്പക്കാരിൽ വേദനസംഹാരികളുടെ അമിത ഉപയോഗം കിഡ്നിയുടെ പ്രവർത്തനം തകരാറിൽ ആകാം.

അപ്പോൾ ഡോക്ടറെ കണ്ട് മാത്രം മരുന്നുകൾ വാങ്ങി കഴിക്കുക..സ്വയം ചികിൽസിക്കാതെയിരിക്കുക.

ഡോ.ഷിനു ശ്യാമളൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

Super Leaderboard 970x90