Kerala

മലയാളികളുടെ മാനം കളയുന്ന ഡ്രൈവിംഗ് ലൈസന്‍സ്; ഒരുദാഹരണം…

ലൈസൻസിന്റെ ലാമിനേഷൻ തുറന്ന് കാണിച്ചപ്പോൾ ആണ് അവർ ടെസ്റ്റിനു ഡേറ്റ് തന്നത്. മലയാളി എന്നതിൽ അതിയായ മാനക്കേട് തോന്നിയ ഒരു നിമിഷം. നമ്മൾ മലയാളികൾ രാജ്യത്തിലെ ഏറ്റവും പരിഷ്‌കൃതമായ സമൂഹം എന്ന് അഹങ്കാരത്തോടു കൂടി പറയുന്നുണ്ടെങ്കിലും ഒരു നല്ല ഡ്രൈവേഴ്സ് ലൈസൻസ് പോലും നമ്മൾക്കു അവകാശപ്പെടാൻ ഇല്ല എന്നതാണ് സത്യം.

മലയാളികളുടെ മാനം കളയുന്ന ഡ്രൈവിംഗ് ലൈസന്‍സ്; ഒരുദാഹരണം…

പ്രിയപെട്ടവരെ, വളരെ നിരാശയോടുകൂടിയും അതിലുപരി അമർശത്തോടു കൂടിയും ആണ് ഞാൻ ഇത് എഴുതുന്നത്, ഫോട്ടോയിൽ കാണുന്നത് നമ്മുടെ കേരളത്തിൽ നൽകുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആണ്.

നമ്മുടെ ഇന്ത്യൻ  ഡ്രൈവിംഗ് ലൈസന്‍സ് വെച്ചു ഒരു വർഷം വരെ വാഹനം ഉപയോഗിക്കാൻ പറ്റാവുന്ന ഒരു രാജ്യം ആണ് New Zealand. ഒരു വർഷത്തിന് ശേഷം നമ്മൾക്കു നാട്ടിലെ ലൈസൻസ് NZ learns ആയും പിന്നീട് ഫുൾ ലൈസൻസ് ടെസ്റ്റ് ചെയ്തും convert ചെയ്യാവുന്നതാണ്. അങ്ങനെ ഞാൻ ലൈസൻസ് convert ചെയാൻ ആയി ഇന്ന് നമ്മുടെ കേരള ലൈസൻസ് കൊണ്ട് പോയപ്പോൾ അവർ പറഞ്ഞു “ഇത് വെറും ഫോട്ടോകോപ്പി ആണ്. ലോകത്ത് എവിടെയും ഇങ്ങനെ ഒർജിനൽ ഇല്ല” എന്നും. ആ ഓഫീസറുടെ ജീവിതത്തിൽ ഇന്നേ വരെ ഇങ്ങനെ ഒരു ലൈസൻസ് കണ്ടിട്ടില്ലെന്നും കൂടി പറഞ്ഞു എന്നെ മടക്കി അയച്ചു.

അവസാനം ലൈസൻസിന്റെ ലാമിനേഷൻ തുറന്ന് കാണിച്ചപ്പോൾ ആണ് അവർ ടെസ്റ്റിനു ഡേറ്റ് തന്നത്. മലയാളി എന്നതിൽ അതിയായ മാനക്കേട് തോന്നിയ ഒരു നിമിഷം. നമ്മൾ മലയാളികൾ രാജ്യത്തിലെ ഏറ്റവും പരിഷ്‌കൃതമായ സമൂഹം എന്ന് അഹങ്കാരത്തോടു കൂടി പറയുന്നുണ്ടെങ്കിലും ഒരു നല്ല ഡ്രൈവേഴ്സ് ലൈസൻസ് പോലും നമ്മൾക്കു അവകാശപ്പെടാൻ ഇല്ല എന്നതാണ് സത്യം.

ഇനി  നരേന്ദ്രമോഡി നമ്മളെ സൊമാലിയക്കാരോട് ഉപമിച്ചത് ഇത് കണ്ടിട്ടാവുമോ എന്നുവരെ ഞാന്‍ സംശയിച്ചുപോയി. ഇനിയെങ്കിലും ഇതൊന്ന് മാറ്റിപ്പിടി ഏമാന്മാരെ. പണ്ടത്തെ റീചാർജ് കൂപ്പണിന്റെ നിലവാരമെങ്കിലും കൊടുക്കു ലൈസൻസിന്. ഇനിയെങ്കിലും നമ്മൾ പ്രവാസി മലയാളികളുടെ മാനം കളയല്ലേ..

advertisment

News

Related News

    Super Leaderboard 970x90