'എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി' - വിമര്‍ശനനവുമായി മന:ശാസ്ത്രജ്ഞന്‍

ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാം.

'എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി' - വിമര്‍ശനനവുമായി മന:ശാസ്ത്രജ്ഞന്‍

അഭിനയം തൊഴിലാക്കിയവര്‍ക്ക് ഫിഗര്‍ നില നിര്‍ത്തേണ്ടത് ആവശ്യമാണ്.നായികാ നായക വേഷങ്ങള്‍ കൈയ്യാളുന്നവര്‍ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രായത്തെ ഒളിപ്പിക്കണം.അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.പേശി ചുളിവ് മാറ്റുന്ന കുത്തി വയ്പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതല്‍ വ്യായാമം വരെയുണ്ട്.പ്രേക്ഷകരെ സന്തോഷിപ്പിക്കാനും ,സ്വന്തം മനസ്സില്‍ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ട്.

എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാം.കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ട്.നന്നായി വരട്ടെ.

advertisment

News

Related News

    Super Leaderboard 970x90