Health

ഫുട്ബോൾ കളിയും പരിക്കുകളും.....പരിക്കുകളില്ലാതൊരു ജീവിതമുണ്ടോ? കളിക്കുമ്പോൾ സൂക്ഷിക്കുക

കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പി.എം.ആർ ഡിപ്പാർട്ട്മെൻറിനോടനുബന്ധമായി സ്റ്റേറ്റ് ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിൻ പ്രവർത്തിക്കുന്നുണ്ട്. കളിക്കാരന്റെ പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട ശാസ്ത്രശാഖകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാൻ സ്പോർട്സ് മെഡിസിൻ ലക്ഷ്യമിടുന്നു.

ഫുട്ബോൾ കളിയും പരിക്കുകളും.....പരിക്കുകളില്ലാതൊരു ജീവിതമുണ്ടോ? കളിക്കുമ്പോൾ സൂക്ഷിക്കുക

മനുഷ്യന്റെ യുദ്ധാസക്തിയുടെ സൃഷ്ടിയാണ് ഇന്നത്തെ മിക്കവാറും മൽസരകളികളും. സ്പോർട്സും ചികിൽസാശാസ്ത്രവും ആദ്യമായി ഒന്നിക്കുന്നത് ഒരു പക്ഷെ ഗാലൻ (Galen) 100 AD യിൽ റോമാ സാമ്രാജ്യത്തിലെ കോളീസിയത്തിൽ ഗ്ളാഡിയേറ്ററുകളുടെ സർജനായി ചുമതല എടുത്തപ്പോഴായിരിക്കും.

സിംഹവും കടുവയുമായിട്ടുള്ള മനുഷ്യന്റെ മൽപ്പിടുത്തങ്ങളായിരുന്നു കൊളീസിയത്തിൽ നടന്നിരുന്നത്. ഗാലൻ തന്റെ പഠനങ്ങളൂടെ അടിസ്ഥാനത്തിൽ നിർദ്ദേശിച്ച ചികിൽസാരീതിയാണ് അടുത്ത ഒരു ആയിരം വർഷം പാശ്ചാത്യലോകം തുടർന്നത്.

നമ്മുടെ നാട്ടിലും ഇതു പോലെ തന്നെ യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു സ്പോർട്സും സ്പോർട്സ് മെഡിസിനും ആരംഭിച്ചത്. മിക്കവാറും ആയോധന കലകൾക്ക് അവരുടെതായ ചികിൽസാ ശാസ്ത്രം ഉണ്ടായിരുന്നു. കേരളത്തിലെ കളരിയാശാന്മാർ മികച്ച യോദ്ധാക്കൾ മാത്രമായിരിന്നില്ല, ചികിൽസകരുമായിരുന്നുവല്ലോ.

ഇന്ന് സ്പോർട്സ് മെഡിസിൻ ഒരുപാട് മുന്നേറി. കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പി.എം.ആർ ഡിപ്പാർട്ട്മെൻറിനോടനുബന്ധമായി സ്റ്റേറ്റ് ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിൻ പ്രവർത്തിക്കുന്നുണ്ട്. കളിക്കാരന്റെ പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട ശാസ്ത്രശാഖകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാൻ സ്പോർട്സ് മെഡിസിൻ ലക്ഷ്യമിടുന്നു. സപോർട്സ് മെഡിസിൻ വിദഗ്ദരെ കൂടാതെ ചലനപരമായ പ്രയാസങ്ങൾ നോക്കുന്ന കൈനേസിയോളൊജിസ്റ്റ്, അസ്ഥിരോഗവിദഗ്ദ്ധൻ, ഫിസിയാട്രിസ്റ്റ്,സൈക്യാട്രിസ്റ്റ്, സ്പോർട്സ് ഫിസിയോതെറാപിസ്റ്റ്, സൈക്കാളജിസ്റ്റ്, ഡെന്റിസ്റ്റ്‌ തുടങ്ങി ഒരു ടീമിന്റെ ചിട്ടയായ സേവനമാണ് പ്രൊഫഷണൽ കേളീരംഗത്തെ ആരോഗ്യത്തിന്റെ കാവൽഭടൻമാരായി നിലകൊള്ളുന്നത്.

ലോകത്തിന്‍റെ ഏത് കോണില്‍ ആരൊക്കെ തമ്മില്‍ നടന്നാലും ഫുട്ബോൾ നമുക്ക് നാട്ടിൻപുറത്തെ കളിയാണ്. ഒരു പക്ഷേ, കേരളത്തിലെ ചെറുപ്പക്കാർ ഏറ്റവും കൂടുതൽ കളിക്കുന്ന കളി. കായികശേഷിയും ടീം വർക്കും മനോഹരമായി സമ്മേളിച്ച വേറെയെത്ര കളികളുണ്ട്! ബൂട്ട് പോലും ആഡംബരമായ മൈതാനക്കളിയിൽ വള്ളിവെക്കലും തലകൊണ്ടിടിക്കലും ജഴ്സിവലിക്കലും ഒക്കെ വീറും വാശിയുമേറ്റിയ കാഴ്ചകളാണല്ലോ. റഫറിയുടെ പ്രധാന പണിയും ഫൗൾ നോക്കലാണല്ലോ.

ഫുട്ബോൾ കളിയും പരിക്കുകളും.....പരിക്കുകളില്ലാതൊരു ജീവിതമുണ്ടോ? കളിക്കുമ്പോൾ സൂക്ഷിക്കുക

കളിക്കാർക്കും കാണികൾക്കും ആരാധകർക്കുമാക്കെ പല പരുക്കും എൽക്കാവുന്ന കളിയാണ് ഫുട്ബോൾ. പരിക്കുകളില്ലാതൊരു ജീവിതമുണ്ടോ?

ഏതാണ്ട് 80 ശതമാനം ഫുട്ബോൾ പരിക്കുകളും മൃദുകലകൾക്ക്‌ (softtissue) ഏൽക്കുന്ന ക്ഷതങ്ങളാണ്. സ്പോർട്സ് പരിക്കുകളെ പൊതുവെ രണ്ടായി തരം തിരിക്കാം.

1) നൈരന്തര്യ-അമിതോപയോഗ പരിക്കുകൾ:- പേശികൾ, സന്ധികൾ, മൃദുകലകൾ എന്നിവയ്ക്ക് പരിശീലനങ്ങളും മത്സരങ്ങളും കാരണം നിരന്തരസമ്മർദ്ദം ഏൽക്കുന്നതുകൊണ്ടുണ്ടാകുന്ന പരിക്കുകളാണിവ. ഈ പരിക്കുകളുടെ തുടക്കത്തിൽ പുറമേ വലിയ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. ചെറുവേദനയോ പിടിത്തമോ ഒക്കെ ആയാണ് അനുഭവപ്പെടുക. വേണ്ട പരിചരണത്തോടെ തുടക്കത്തിലേ ഭേദമാക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇവ വലിയ പരിക്കായി മാറും.

2) ആകസ്മിക പരിക്കുകൾ:- പരിശീലനത്തിനും മത്സരങ്ങൾക്കുമിടയിൽ (ബലപ്രയോഗം, കൂട്ടിയിടികൾ തുടങ്ങിയ കാരണങ്ങളാൽ) പെട്ടെന്ന് വന്നുചേരുന്ന പരിക്കുകൾ.

ഫുട്ബോൾ പരിക്കുകളിൽ 50-80%. മുട്ടിനുതാഴെ കാലിനേയും പാദത്തേയും ബാധിക്കുന്നതാണ്. കാൽക്കുഴയുടെ ഉളുക്കും (Ankle Sprain) പാദവേദന(footpain) ആണ് ഏറ്റവും സാധാരണ പരിക്കുകൾ. ഫുട്ബോൾ കളിക്കിടെ സംഭവിക്കാവുന്ന പ്രധാന പരിക്കുകൾ ഇവയാണ്.

1)Ankle Sprain-കാൽകുഴയുടെ ഉളുക്ക്

2)John's fracture-ജോൺസ് ഒടിവ്-ഈ വിഷയത്തിൽ ഇൻഫോക്ളിനിക്കിന്റെ മുൻലേഖനം വായിക്കുക.

3)ACL Tear-കാൽമുട്ടിലെ മുൻകുരിശുവള്ളി പൊട്ടൽ

4)Meniscal tear-കാൽമുട്ടിലെ തരുണാസ്ഥിക്കേൽക്കുന്ന പരുക്ക്

5)Adductor Strain-ഉൾതുടയിലെ പേശിവലിവ്

6)Hamstring Strain-പിൻതുടയിലെ പേശിവലിവ്

ഫുട്ബോൾ കളിയും പരിക്കുകളും.....പരിക്കുകളില്ലാതൊരു ജീവിതമുണ്ടോ? കളിക്കുമ്പോൾ സൂക്ഷിക്കുക

ഗൗരവമുളള വേറെയും പരിക്കുകള്‍ ഫുട്ബോളു കളിക്കാര്‍ക്ക് സംഭവിക്കാറുണ്ട്.

⚽ വലിയ ഫൗളുകളിലോ കൂട്ടിയിടിയിലോ പെട്ടവർക്ക് കാലിലെ ടിബിയ അസ്ഥിക്കോ കാൽക്കുഴഭാഗത്തോ ഏല്‍ക്കുന്ന പൊട്ടല്‍

⚽ തലക്കേല്‍ക്കുന്ന പരിക്കുകള്‍: ഫുട്ബോൾ കളിയിലെ ഏതാണ്ട് 20ശതമാനം പരിക്കുകൾ തലക്കേൽക്കുന്നവയാണ്. അതിൽ പത്തിലൊന്ന് പരിക്കുകൾ concussion അഥവാ ബോധം കെടുത്തുന്ന തരത്തിൽ പെട്ടതാണ്. ഗ്രൗണ്ടിലോ ഗോൾപോസ്റ്റിലോ മറ്റുതാരങ്ങളുടെ മേലോ തലയിടിച്ചോ ശക്തിയായി തലയിൽ പന്തുകൊണ്ടാലോ ഒക്കെ തലക്ക് ഗുരുതരമായ പരിക്കുപറ്റാം. കേരളത്തിലെ പഴയകാല ഫുട്ബോൾ താരങ്ങളിൽ ചിലർക്കുണ്ടായിരുന്ന പാർക്കിൻസൺ രോഗത്തിനു പിന്നിൽ ഈ പരുക്കുകൾക്കും പങ്കുണ്ടാകാം.

⚽ തോളിനേല്‍ക്കുന്ന പരിക്കുകള്‍ഃ വീഴ്ചയിൽ നിന്നും കൂട്ടിയിടിയിൽ നിന്നുമാണ് തോളിന് പരിക്കു പറ്റാറ്. ഗോളികൾക്ക് ഇതിന് കൂടുതൽ സാധ്യതയുണ്ട്.

⚽ ചാട്ടുളി പരിക്കുകള്‍: തലയിടിച്ചോ, ഗ്രൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ വീഴുമ്പോഴോ ഒക്കെ കഴുത്തിലെ പേശികൾക്ക് നേരിട്ടല്ലാതെ ഏൽക്കുന്ന പരിക്കുകളാണ് whiplash (ചാട്ടുളി) പരിക്കുകള്‍.

⚽ ഇവ കൂടാതെ ഇടുപ്പിലും തുടഭാഗത്തും മുട്ടിലും മുട്ടിനുതാഴെ കാലിലും പാദത്തിലുമായി മുദുകലകളെ ബാധിക്കുന്ന പലതരം പരിക്കുകളുണ്ട്. ശരിയായ പരിശീലനം കൊണ്ടും അനുവദനീയമായ സംരക്ഷണ ഉപകരണങ്ങൾ കൊണ്ടും വലിയ ഒരളവോളം ഇവയെ പ്രതിരോധിക്കാനും നേരത്തേ എടുക്കുന്ന ചികിത്സകൊണ്ട് പൂർണമായും മാറ്റാവുന്നതുമാണ് മിക്ക പരുക്കുകളും.

ഫുട്ബോൾ കളിയും പരിക്കുകളും.....പരിക്കുകളില്ലാതൊരു ജീവിതമുണ്ടോ? കളിക്കുമ്പോൾ സൂക്ഷിക്കുക

മുൻകുരിശുവള്ളി (ACL) പൊട്ടുമ്പോൾ പലപ്പോഴും വലിയ വേദനയൊന്നും ഉണ്ടാകില്ല. അന്നേരം മുട്ടിൽ നിന്നും 'പ്ലൊപ്പ്' എന്നൊരുശബ്ദം പലരും കേൾക്കാറുണ്ട്. ആ സീസൺ പിന്നെ കളിക്കാൻ പറ്റില്ല എന്നതാണ് ഈ പരിക്കിന്‍റെ ഒന്നാമത്തെ ദുര്യോഗം.

നിന്നിടത്തുനിന്ന് ശക്തിയായി തിരിയുമ്പോഴോ ചാടിഉയർന്ന് ലാന്റ് ചെയ്യുമ്പോൾ കാൽ-ശരീരത്തെ അപേക്ഷിച്ച് തിരിഞ്ഞുപോയാലോ തരുണാസ്ഥികൾക്ക് പരിക്കേൽക്കാം.

ഫുട്ബോൾ കളിക്കുന്ന വനിതകളിൽ മുട്ടിനുപരിക്കേൽക്കാനുള്ള സാധ്യത പുരുഷൻമാരെ അപേക്ഷിച്ച് കൂടുതലാണ് എന്ന് കാണുന്നു. ജനിതക ബയോമെക്കാനിക്കൽ കാരണങ്ങൾ ആകാം കാരണം.

advertisment

Related News

    Super Leaderboard 970x90