National

സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണം... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

റാഞ്ചിയ്ക്കു സമീപം ഒരു ആദിവാസി യോഗത്തില്‍ പ്രസംഗിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മുപ്പതംഗ സംഘപരിവാർ അക്രമിസംഘം വളഞ്ഞിട്ട് മര്ദ്ദികക്കുകയായിരുന്നു. വയോധികനായ അദ്ദേഹത്തെ അക്രമികൾ നിലത്തിട്ടു ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും അസഭ്യം പറയുകയും ചെയ്തു.

സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണം... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

ആശയങ്ങളെയും നിലപാടുകളെയും നേർക്കുനേർ നേരിടുന്നതിൽ സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള അവരുടെ ആക്രമണത്തിൽ വീണ്ടും തെളിഞ്ഞത്. കൈക്കരുത്തുകൊണ്ടും സംഘബലം കൊണ്ടും തങ്ങൾക്കിഷ്ടമില്ലാത്ത നിലപാടുകളെ നിഷ്കാസനം ചെയ്യാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്.

അക്രമത്തേക്കാൾ നീചമാണ് അതിനെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാക്കൾ നടത്തിയ പ്രതികരണം. റാഞ്ചിയ്ക്കു സമീപം ഒരു ആദിവാസി യോഗത്തില്‍ പ്രസംഗിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മുപ്പതംഗ സംഘപരിവാർ അക്രമിസംഘം വളഞ്ഞിട്ട് മര്ദ്ദികക്കുകയായിരുന്നു. വയോധികനായ അദ്ദേഹത്തെ അക്രമികൾ നിലത്തിട്ടു ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും അസഭ്യം പറയുകയും ചെയ്തു.

അദ്ദേഹം പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ മാന്യമായി അതു പ്രകടിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ അത്തരം ജനാധിപത്യസംവാദങ്ങളിൽ ഏർപ്പെടാനുള്ള എല്ലുറപ്പ് സംഘപരിവാറുകാർക്കില്ല. അതുണ്ടാകണമെങ്കിൽ മിനിമം എഴുത്തും വായനയുമെങ്കിലും അറിയണം. അതില്ലാത്തതുകൊണ്ടാണ് വ്യത്യസ്താഭിപ്രായം പറയുന്നവരെ കായികമായി കീഴ്പ്പെടുത്തി വരുതിയ്ക്കു നിർത്താൻ ശ്രമിക്കുന്നത്.

സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണം... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

അഗ്നിവേശിനെ ഞാനാദ്യം കാണുന്നത് എഴുപതുകളുടെ അവസാനം ഡോ. മാത്യു കുര്യൻ കോട്ടയത്തു വെച്ചു സംഘടിപ്പിച്ച ഒരു സെമിനാറിൽ വെച്ചാണ്. മാത്യു കുര്യനാണ് സ്വാമി അഗ്നിവേശിനെ കേരളത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് പുരോഗമനാശയക്കാരുടെ എത്രയോ വേദികളിൽ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്.

അടിമത്തൊഴിൽ അവസാനിപ്പിക്കുന്നതിനുവേണ്ടിയും അത്തരം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയും ഏറ്റവുമധികം ശബ്ദമുയർത്തിയ പൊതുപ്രവർത്തകനാണ് അദ്ദേഹം. ജനകീയാസൂത്രണകാലത്ത് ആ പ്രവർത്തനങ്ങൾ കാണാനും മനസിലാക്കാനും അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു.

എൺപതാം വയസിലും ഊർജ്വലനാണ് അഗ്നിവേശ്. സാമൂഹ്യപ്രവർത്തനരംഗത്ത് പുരോഗമന കാഴ്ചപ്പാടോടെ ഇടപെടുന്ന മധ്യപ്രദേശിലെ ആദിവാസികളെ സംഘടിപ്പിച്ച് അടിമത്തൊഴിലിനെതിരെ രണ്ടു വർഷം മുമ്പു നടത്തിയ ജാഥ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണം... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

ഇങ്ങനെയൊരു സാത്വികനായ മനുഷ്യനെയാണ് അടിച്ചും ചവിട്ടിയും തെറി പറഞ്ഞും നിശബ്ദനാക്കാൻ സംഘപരിവാർ തയ്യാറായത്. ആ അഭിപ്രായങ്ങളെയും അഗ്നിവേശിന്റെ സാമൂഹ്യ ഇടപെടലുകളെയും അവർ എത്രമാത്രം ഭയക്കുന്നു എന്നു തന്നെയാണ് ഈ അക്രമം തെളിയിക്കുന്നത്.

സ്വാമി അഗ്നിവേശിനെ സംഘപരിവാർ ക്രൂരമായി ആക്രമിക്കുമ്പോൾ കോൺഗ്രസ് എവിടെയായിരുന്നു? നാടു ശ്രദ്ധിയ്ക്കുന്ന ഒരു പ്രതിഷേധവും കോൺഗ്രസിൽനിന്നുണ്ടായില്ല. സംഘപരിവാർ തടയുമെന്നു പ്രഖ്യാപിച്ച സ്വാമി അഗ്നിവേശിനെ സ്വീകരിക്കാൻ ചെങ്കൊടിയേന്തിയ ഏതാനും സിപിഎം പ്രവർത്തകരാണ് ഉണ്ടായിരുന്നത്. ഝാർഖണ്ഡിൽ ചെങ്കൊടിയേന്തി ഏതാനും ഇടതുപക്ഷ പ്രവർത്തകരാണ് പ്രതിഷേധിക്കാനുണ്ടായിരുന്നത്. കോൺഗ്രസ് ആ പരിസരത്ത് എവിടെയും ഉണ്ടായിരുന്നില്ല. ഇങ്ങനെയല്ല സംഘപരിവാർ ഭീഷണിയെ ചെറുക്കേണ്ടത് എന്നു മാത്രം കോൺഗ്രസിനെ ഓർമ്മിപ്പിക്കുന്നു.

advertisment

News

Super Leaderboard 970x90