Kerala

മൂന്ന് ദിവസം വീട് പോലും ഉപേക്ഷിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ മങ്കൊമ്പ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഷാജിത

ചമ്പക്കുളത്തെ ഉള്‍പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് പോയവരെ ഒരു സ്ഥലത്ത് എത്തിച്ച് അവരെ നഗരത്തില്‍ എത്തിക്കുക എന്നതായിരുന്നു ഷാജിതയുടെ തീരുമാനം. ഇതിനായി സന്ദീപ് എന്ന ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വിദ്യാര്‍ത്ഥിയുടെ സഹായം കൂടി ആയപ്പോള്‍ സംഗതി വിജയം.

മൂന്ന് ദിവസം വീട് പോലും ഉപേക്ഷിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ മങ്കൊമ്പ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഷാജിത

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഞാന്‍ കണ്ട വേറിട്ടൊരു മുഖമാണ് മങ്കൊമ്പ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഷാജിത. മൂന്ന് ദിവസം വീട് പോലും ഉപേക്ഷിച്ച് ചമ്പക്കുളത്തെ ഉള്‍പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് പോയവരെ ഒരു സ്ഥലത്ത് എത്തിച്ച് അവരെ നഗരത്തില്‍ എത്തിക്കുക എന്നതായിരുന്നു ഷാജിതയുടെ തീരുമാനം. ഇതിനായി സന്ദീപ് എന്ന ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വിദ്യാര്‍ത്ഥിയുടെ സഹായം കൂടി ആയപ്പോള്‍ സംഗതി വിജയം.

ഒരു സ്ഥലത്ത് കേന്ദ്രികരിച്ച ആളുകളെ പട്ടണത്തില്‍ എത്തിക്കുവാന്‍ ഒരു ബോട്ട് വേണമെന്ന അഭ്യര്‍ത്ഥനയുമായാണ് ഷാജിതയും സന്ദീപും ഫിനിഷിംങ്ങ് പോയിന്‍റില്‍ എത്തിയത്. രാവിലെ മുതല്‍ ഉച്ചവരെ ബോട്ടിനായി നിന്നിട്ടും അധികൃതര്‍ ബോട്ട് ലഭ്യമാക്കിയില്ല , അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കണ്ട്രോള്‍ സെന്‍ററില്‍ നിന്ന് വരുന്ന അടിയന്തിര വിളികള്‍ക്ക് പോലും ബോട്ട് നല്‍കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അവര്‍. അത് കൊണ്ട് ഒരു നിലപാട് എടുത്തിരുന്നു, ഇങ്ങനെ ആവശ്യപ്പെടുന്ന വ്യക്തികള്‍ക്ക് ബോട്ട് നല്‍കേണ്ട, മറിച്ച് കളക്ടറേറ്റ് കണ്ട്രോള്‍ സെന്‍ററില്‍ നിന്ന് ലഭിക്കുന്ന ആവശ്യങ്ങള്‍ക്ക് ലഭ്യതയ്ക്ക് അനുസരിച്ച് ബോട്ട് അയച്ചാല്‍ മതി എന്നതായിരുന്നു സബ് കളക്ടറുടെ നിലപാട്. അത് തന്നെയായിരുന്നു ശരിയായ രീതിയും ഈ റെസ്ക്യൂവിന്‍റെ വിജയത്തിന്‍റെ അടിസ്ഥാനവും.

എന്നാല്‍ ഷാജിത പിന്മാറാന്‍ തയ്യാറായില്ല. 'ബോട്ട് തന്നില്ലെങ്കില്‍ ഞാന്‍ കായലില്‍ ചാടി മരിക്കും സാറെ' എന്ന് അലമുറയിട്ടുളള കരച്ചില്‍ ഫിനിഷിംങ്ങ് പോയിന്റില്‍ നിന്നവരെ ഞെട്ടിച്ചു. അവസാനം ഷാജിതയുടെ കടും പിടുത്തത്തിന് മുന്നില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നു.

ആഗസ്റ്റ് 18-ാം തീയതി റസ്ക്യൂ ഓപ്പറേഷന്‍റെ അവസാനഘട്ടത്തിലും രാത്രി 9.30 ന് എന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ശ്രീജിത്തും അരുണ്‍ ബാബുവും, ജില്ലാ ടൂറിസം ഓഫീസര്‍മാരായ അഭിലാഷും മാലിനും കൂടി ചമ്പക്കുളം ബസിലിക്കയ്ക്ക് സമീപം എത്തുമ്പോള്‍ 20 പേരുമായി ഷാജിതയുടെ ബോട്ട് പട്ടണത്തിലേയ്ക്ക് നീങ്ങി തുടങ്ങിയിരുന്നു. ബോട്ട് നല്‍കിയതിലുള്ള നന്ദിയും സ്നേഹവും കണ്ണീരോടെ പറഞ്ഞു കൊണ്ട്

advertisment

News

Super Leaderboard 970x90