Kerala

കേരളത്തിലെ തുണിക്കടകളിലും ജൂവലറികളിലും തൊഴിലാളികള്‍ക്ക് ഇരിപ്പിടം അവകാശമാക്കികൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തു.

2015 ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ആലപ്പുഴ സീമാസില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിന്‍റെ വിജയം ഈ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ നേടിയ ആദ്യത്തെ വിജയമായിരുന്നു

കേരളത്തിലെ തുണിക്കടകളിലും ജൂവലറികളിലും തൊഴിലാളികള്‍ക്ക് ഇരിപ്പിടം അവകാശമാക്കികൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തു.

ആലപ്പുഴ സീമാസിലെ സമരസഖാക്കള്‍ക്ക് ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

ഇനി അവര്‍ക്കും ഇരിക്കാം. കേരളത്തിലെ തുണിക്കടകളും ജൂവലറികളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടം അവകാശമാക്കികൊണ്ട് മന്ത്രിസഭായോഗം ഇന്നലെ തീരുമാനമെടുത്തു.

2015 ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ആലപ്പുഴ സീമാസില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിന്‍റെ വിജയം ഈ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ നേടിയ ആദ്യത്തെ വിജയമായിരുന്നു. അന്ന് നമ്മള്‍ നേടിയെടുത്ത പല അവകാശങ്ങളും ഇപ്പോള്‍ നിയമവ്യവസ്ഥയുടെ ഭാഗമാകുകയാണ്. ബോണസായി ഇപ്പോള്‍ ഇരിക്കാനുള്ള അവകാശവും. തുണിക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഇരുന്നുകൊണ്ട് ജോലി ചെയ്യാനുള്ള അവകാശം നിയമത്തിന്‍റെ ഭാഗമായതോടെ തൊഴിലാളി അവകാശങ്ങളുടെ ചരിത്രത്തില്‍ കേരളം പുതിയ ഒരു ഏട് കൂടി എഴുതിചേര്‍ക്കുകയാണ്.

advertisment

News

Related News

    Super Leaderboard 970x90