Kerala

താൽപര്യമുള്ളവർ സംഭാവന കൊടുക്കും, അല്ലാത്തവർ വിസമ്മതപത്രവും. അത്രേയുള്ളൂ.... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

റെയിൽവേയും എയർ പോർട് അഥോറിറ്റിയും പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരോട് ശമ്പളം സംഭാവന ചോദിച്ചിട്ടുണ്ട്. സംഭാവന നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം ഹാജരാക്കണമെന്നാണ് രണ്ടു സ്ഥാപനങ്ങളും ജീവനക്കാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. റെയിൽവേ, എയർപോർട്ട് അതോറിറ്റി ജീവനക്കാർക്കിടയിൽ യാതൊരു പ്രതിഷേധവും ഉയർന്നിട്ടില്ല.

താൽപര്യമുള്ളവർ സംഭാവന കൊടുക്കും, അല്ലാത്തവർ വിസമ്മതപത്രവും. അത്രേയുള്ളൂ.... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്രസർക്കാർ ഉത്തരവുകൾ ശ്രദ്ധയിൽപ്പെടുത്താം. റെയിൽവേയും എയർ പോർട് അഥോറിറ്റിയും പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരോട് ശമ്പളം സംഭാവന ചോദിച്ചിട്ടുണ്ട്. സംഭാവന നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം ഹാജരാക്കണമെന്നാണ് രണ്ടു സ്ഥാപനങ്ങളും ജീവനക്കാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. റെയിൽവേ, എയർപോർട്ട് അതോറിറ്റി ജീവനക്കാർക്കിടയിൽ യാതൊരു പ്രതിഷേധവും ഉയർന്നിട്ടില്ല. താൽപര്യമുള്ളവർ സംഭാവന കൊടുക്കും, അല്ലാത്തവർ വിസമ്മതപത്രവും. അത്രേയുള്ളൂ.

റെയിൽവേ ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന ചെയ്യാനാണ്. എയർപോർട്ട് അഥോറിറ്റിയാകട്ടെ, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് കേരള സർക്കാരും വിസമ്മതപത്രം ഹാജരാക്കാൻ നൽകിയ നിർദ്ദേശത്തിന് സമാനമായ നടപടി. ഇതൊന്നും വിവാദവിഷയമാകേണ്ട കാര്യമേയല്ല.

താൽപര്യമുള്ളവർ സംഭാവന കൊടുക്കും, അല്ലാത്തവർ വിസമ്മതപത്രവും. അത്രേയുള്ളൂ.... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

താൽപര്യമുള്ളവർ സാലറി ചലഞ്ചിൽ പങ്കെടുത്ത്, നാടിനുവേണ്ടി അഭിമാനത്തോടെ തങ്ങളുടെ അധ്വാനഫലത്തിൽ നിന്ന് ഒരു വിഹിതം സംഭാവന ചെയ്യുക. പലവിധ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാലറി ചലഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തവരുണ്ടാകും. ചിലർക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലായിരിക്കാം. അവരിൽത്തന്നെ കഴിയുന്ന തുക സംഭാവന ചെയ്യാൻ സന്മനസുള്ളവരും ഉണ്ടാകാം. അവർക്ക് നേരിട്ട് ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാവുന്നതേയുള്ളൂ.

ഇക്കാര്യത്തിൽ വിവാദങ്ങളും അനാവശ്യമായ എതിർപ്പും കുപ്രചരണങ്ങളും അസ്ഥാനത്താണ്. സങ്കുചിത രാഷ്ട്രീയമല്ലാതെ മറ്റൊരു കാരണം അതിനില്ല.

advertisment

News

Related News

Super Leaderboard 970x90