Kerala

സംസ്ഥാനം നികുതിയിളവ് പ്രഖ്യാപിച്ചു....ജൂൺ ഒന്ന് മുതൽ പെട്രോൾ-ഡീസൽ വില കുറയും....

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ സംസ്ഥാനസർക്കാരിനു ലഭിക്കേണ്ട നികുതിയിൽ ഒരു രൂപ കുറയ്ക്കുകയാണ്. ജൂൺ ഒന്നാം തീയതി മുതൽ ഈ നിരക്ക് പ്രാബല്യത്തിലാകും. ഇതുവഴി ഏതാണ്ട് 500 കോടിയുടെ വരുമാനനഷ്ടമാണ് സംസ്ഥാന ഖജനാവിനുണ്ടാകുന്നത്.

സംസ്ഥാനം നികുതിയിളവ് പ്രഖ്യാപിച്ചു....ജൂൺ ഒന്ന് മുതൽ പെട്രോൾ-ഡീസൽ വില കുറയും....

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ സംസ്ഥാനസർക്കാരിനു ലഭിക്കേണ്ട നികുതിയിൽ ഒരു രൂപ കുറയ്ക്കുകയാണ്. ജൂൺ ഒന്നാം തീയതി മുതൽ ഈ നിരക്ക് പ്രാബല്യത്തിലാകും. ഇതുവഴി ഏതാണ്ട് 500 കോടിയുടെ വരുമാനനഷ്ടമാണ് സംസ്ഥാന ഖജനാവിനുണ്ടാകുന്നത്. സമാനമായ നടപടി കേന്ദ്രസർക്കാരും കൈക്കൊള്ളണമെന്ന് കേരളം ആവശ്യപ്പെടുന്നു.

പെട്രോളിന്റെ നികുതിയിൽ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയും.

നിലവിൽ 31.8 ശതമാനമാണ് കേരളത്തിന്റെ വിൽപന നികുതി. കേന്ദ്രത്തിൽ ഇത് അടിസ്ഥാന വിലയുടെ 52.75 ശതമാനമാണ്. ഒരു ലിറ്റർ ഡീസലിന് 24.52 ശതമാനം വിൽപന നികുതി ഈടാക്കുമ്പോൾ കേന്ദ്രത്തിന്റെ നികുതി 38.53 ശതമാനമാണ്.

നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ 9.20 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിനു മേലുള്ള കേന്ദ്രനികുതി. ഈ തുക ഇന്ന് 19.48 രൂപയായി വർദ്ധിച്ചിരിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് ഈടാക്കിയിരുന്ന കേന്ദ്രനികുതി ഇന്ന് 15.33 രൂപയാണ്. കേന്ദ്രം വരുത്തിയ വർദ്ധനയ്ക്ക് ആനുപാതികമായി മാത്രമേ കേരളത്തിൽ വില വർദ്ധിച്ചിട്ടുള്ളൂ. ഈ കാലയളവിൽ കേരളം നികുതിയിൽ യാതൊരു വർദ്ധനയും വരുത്തിയിട്ടില്ല.

2018 മാർച്ച് ഒന്നിന്റെ വിലനിലവാരം അനുസരിച്ച് ഒരു ലിറ്റർ പെട്രോൾ സംസ്ഥാനത്തിന് 54.60 രൂപയ്ക്കാണ് ലഭിച്ചത്. ഈ തുകയ്ക്കാണ് കേരളം നികുതി ചുമത്തിയിരുന്നത്. നികുതിയും ഡീലർ കമ്മിഷനും അടക്കം 21.84 രൂപയാണ് കേരളത്തിൽ ഒരു ലിറ്റർ പെട്രോളിനുമേൽ കേരളം ഈടാക്കുന്നത്.

സംസ്ഥാനം നികുതിയിളവ് പ്രഖ്യാപിച്ചു....ജൂൺ ഒന്ന് മുതൽ പെട്രോൾ-ഡീസൽ വില കുറയും....

ഇന്ന്, ഒരു ലിറ്റർ പെട്രോൾ കേരളത്തിനു ലഭിക്കുന്നത് 58.25 പൈസയ്ക്കാണ്. ഏതാണ്ട് നാലു രൂപയുടെ വർദ്ധന. അതേസമയം, ഈ തുകയ്ക്ക് കേരളം ഈടാക്കുന്നത് 23.01 രൂപ. കേന്ദ്രം ഏതാണ്ട് നാലു രൂപ വർദ്ധിപ്പിക്കുമ്പോഴാണ് കേരളത്തിന്റെ നികുതി ഘടന പ്രകാരം ഒരു രൂപയുടെ വർദ്ധനയുണ്ടാകുന്നത്.

ഡീസലിന്റെ കാര്യത്തിലും സമാനമാണ് സ്ഥിതി. ഏപ്രിൽ ഒന്നിന് 52.67 രൂപയ്ക്ക് കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഡീസലിന് ഇന്നത്തെ വില 56.71 രൂപയാണ്. ഈ വിലയുടെ മേലാണ് നികുതി ചുമത്തുന്നത്.

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ പെട്രോൾ, ഡീസൽ വർദ്ധന ഏറ്റവും ബാധിക്കുന്ന സംസ്ഥാനം കേരളമാണ്. അതുകൊണ്ടാണ് അടിക്കടി പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സംസ്ഥാനം ശക്തമായി ആവശ്യപ്പെടുന്നതും. എന്നാൽ ചെകുത്താനോട് വേദമോതിയിട്ടു കാര്യമില്ല എന്നുറപ്പായി. ഇന്ധന വില ലിറ്ററിന് 100 രൂപയും കടന്നാലും അത്ഭുതമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്ന് ജനങ്ങൾക്ക് ഒരു ആശ്വാസം നൽകാൻ തീരുമാനിച്ചത്.

advertisment

News

Super Leaderboard 970x90