Kerala

ക്ഷേമപെൻഷനുകളുടെ ഓണം ഗഡു ആഗസ്റ്റ് 10 ന് വിതരണം ചെയ്തു തുടങ്ങുന്നു

ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ വിതരണം ആഗസ്റ്റ് 16 നാണ് നടക്കുക. വെൽഫയർ ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനുളള നടപടികളും പൂർത്തിയായിട്ടുണ്ട്. ബോർഡുകളുടെ അക്കൗണ്ടുകളിൽ ലഭ്യമായ പണത്തിനു പുറമേ ഓണത്തിന് പെൻഷൻ നൽകുന്നതിനു വേണ്ടിവരുന്ന തുക സർക്കാർ ലഭ്യമാക്കും. 188 കോടി രൂപ ഇതിനായി വേണ്ടിവരും.

ക്ഷേമപെൻഷനുകളുടെ ഓണം ഗഡു ആഗസ്റ്റ് 10 ന് വിതരണം ചെയ്തു തുടങ്ങുന്നു

ക്ഷേമപെൻഷനുകളുടെ ഓണം ഗഡു ആഗസ്റ്റ് 10 ന് വിതരണം ചെയ്തു തുടങ്ങും. വീട്ടിൽ പെൻഷൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 20 ലക്ഷത്തിൽപ്പരം ആളുകളിൽ നല്ലപങ്ക് പേർക്കും വെള്ളി, ശനി, ഞായർ ദിവസങ്ങളോടുകൂടി പണം ലഭ്യമാകുമെന്നാണ് കരുതുന്നത്.

ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ വിതരണം ആഗസ്റ്റ് 16 നാണ് നടക്കുക. വെൽഫയർ ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനുളള നടപടികളും പൂർത്തിയായിട്ടുണ്ട്. ബോർഡുകളുടെ അക്കൗണ്ടുകളിൽ ലഭ്യമായ പണത്തിനു പുറമേ ഓണത്തിന് പെൻഷൻ നൽകുന്നതിനു വേണ്ടിവരുന്ന തുക സർക്കാർ ലഭ്യമാക്കും. 188 കോടി രൂപ ഇതിനായി വേണ്ടിവരും. കർഷക പെൻഷൻ ജൂലൈ മാസം വരെയുള്ളത് ഭൂരിപക്ഷം പേർക്കും ഇതിനകം നൽകിക്കഴിഞ്ഞു. അതുകൊണ്ട് ഓണത്തിന് വളരെ ചുരുങ്ങിയ കുടിശികയേ വിതരണം ചെയ്യേണ്ടതായുള്ളൂ.

ക്ഷേമപെൻഷനുകളുടെ ഓണം ഗഡു ആഗസ്റ്റ് 10 ന് വിതരണം ചെയ്തു തുടങ്ങുന്നു

നിലവിൽ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 4247829 ആണ്. ഇതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പുതിയതായി രേഖപ്പെടുത്തിയ 127684 അപേക്ഷകരും ഉൾപ്പെടും. ഇനിയും 2 ലക്ഷത്തോളം അപേക്ഷകൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിഗണനയിലാണ്. ഓണത്തിന് പെൻഷൻ നൽകാനുള്ള ബില്ലുകൾ തയ്യാറാക്കുന്നതിനായി 6 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ അപേക്ഷകരുടെ ഡാറ്റാ എൻട്രി താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്. 11 മുതൽ പുതിയ അപേക്ഷകൾ വീണ്ടും അപ്പ്ലോഡ് ചെയ്യാം. അപ്പ്ലോഡ് ചെയ്യുന്ന മാസം മുതലാണ് പുതിയ അപേക്ഷകർക്ക് പെൻഷന് അർഹതയുണ്ടാവുക.

കർഷകപെൻഷൻ അടക്കമുള്ള ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 9.17 ആണ്. അങ്ങനെ മൊത്തം പെൻഷൻ ഗുണഭോക്താക്കൾ 51.65 ലക്ഷം വരും. ഇവർക്കെല്ലാമായി ഓണത്തിന് 2300 ഓളം കോടി രൂപ വിതരണം ചെയ്യും. എല്ലാവർക്കും ഓണാശംസകൾ.

advertisment

News

Related News

    Super Leaderboard 970x90