Kerala

ശ്രീമതി. പത്മജദേവി: കേരളത്തിലെ ഫ്ലോറൻസ് നൈറ്റിംഗെൽ ......ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ നഴ്സിംഗ് സൂപ്രണ്ടായ ശ്രീമതി. പത്മജദേവി. 2017-18 വർഷത്തെ രാഷ്ട്രപതിയുടെ ഫ്ലോറൻസ് നൈറ്റിംഗെയിൽ അവാർഡിന് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ഇവരായിരുന്നു. ഈ മാതൃകാ നേഴ്സ് എംബിഎ, എംഫിൽ, പിഎച്ച്ഡി ബിരുദധാരി കൂടിയാണ്.

ശ്രീമതി. പത്മജദേവി: കേരളത്തിലെ ഫ്ലോറൻസ് നൈറ്റിംഗെൽ ......ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

ഞാനൊരു ഫ്ലോറൻസ് നൈറ്റിംഗെയിലിനെ പരിചയപ്പെട്ടു. ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ നഴ്സിംഗ് സൂപ്രണ്ടായ ശ്രീമതി. പത്മജദേവി. 2017-18 വർഷത്തെ രാഷ്ട്രപതിയുടെ ഫ്ലോറൻസ് നൈറ്റിംഗെയിൽ അവാർഡിന് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ഇവരായിരുന്നു. ഈ മാതൃകാ നേഴ്സ് എംബിഎ, എംഫിൽ, പിഎച്ച്ഡി ബിരുദധാരി കൂടിയാണ്. സാധാരണ നേഴ്സിംഗ് കോളേജുകളിലെ അധ്യാപകർ പിഎച്ച്ഡിക്ക് പോകാറുണ്ട്. അവർക്ക് ക്ലിനിക്കൽ ജോലിയില്ല. പഠിപ്പിച്ചാൽ മാത്രം മതി. അതുകൊണ്ട് പഠനത്തിന് സമയം കിട്ടും. പക്ഷെ അതുപോലെയല്ല, ക്ലിനിക്കൽ സർവ്വീസിലെ നേഴ്സ്. പൂർണ്ണസമയ ജോലിയോടൊപ്പം പഠനം നടത്തുക അതീവ പ്രയാസമായിരിക്കും. അഥവാ പഠിച്ചിട്ടാണെങ്കിൽ പ്രൊഫഷണലിൽ പ്രത്യേകിച്ച് ആനുകൂല്യമൊന്നും ലഭിക്കാറുമില്ല. അതുകൊണ്ട് ക്ലിനിക്കൽ സർവ്വീസിലുള്ള നേഴ്സുമാരിൽ പത്മജദേവി അല്ലാതെ മറ്റാരും പിഎച്ച്ഡി എടുത്തിട്ടുള്ളതായി എനിക്കു തോന്നുന്നില്ല.

ശ്രീമതി. പത്മജദേവി: കേരളത്തിലെ ഫ്ലോറൻസ് നൈറ്റിംഗെൽ ......ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

1984 ലാണ് ശ്രീചിത്രയിൽ ജോലിക്ക് കയറുന്നത്. 10 വർഷം കഴിഞ്ഞ് കുട്ടികളൊക്കെ വളർന്നതോടെ കേരള സർവ്വകലാശാലയിലെ എംബിഎയുടെ വിദൂരപഠന കോഴ്സിന് ചേർന്നു. വെറും എംബിഎ ഡിഗ്രികൊണ്ട് പത്മജയ്ക്ക് തൃപ്തി തോന്നിയില്ല. സേവന മാനേജ്മെന്റിൽ ഊന്നിക്കൊണ്ടുള്ള ഒരു എക്സ്റ്റൻഷൻ കോഴ്സ്കൂടി തീർത്തു. അപ്പോൾ ഒരു മോഹം. എംഫിൽ ആയാലെന്ത്? സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ എംഫില്ലിന് അപേക്ഷിച്ചു. അഡ്മിഷൻ കിട്ടി. ആറ് മാസം പഠിക്കുകയും ചെയ്തു. പക്ഷെ ശമ്പളമില്ലാതെ ലീവ് എടുത്തുവേണം പഠിക്കാൻ. അങ്ങനെ വന്നപ്പോൾ പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നു. പക്ഷെ ഒരു ഇടവേളയ്ക്കു ശേഷം കേരള സർവ്വകലാശാലയിൽ നിന്നും എംഫിൽ എടുത്തു. ഇരുനൂറിൽപ്പരം ഹൃദ്രോഗികളുടെ സാമൂഹ്യ-സാമ്പത്തിക-ആരോഗ്യ പശ്ചാത്തലം ആസ്പദമാക്കിയുള്ള എപ്പിഡമോളജിക്കൽ മോഡലിംഗ് ആയിരുന്നു വിഷയം. ഏതായാലും നനഞ്ഞല്ലോ. ഇനി കുളിച്ചു കയറാമെന്ന മട്ടിൽ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്തു. കേരള സർവ്വകലാശാലയുടെ ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർമെന്റ് തലവൻ നന്ദമോഹന്റെ കീഴിലായിരുന്നു ഗവേഷണം. നേരത്തെ പഠിച്ച മോഡലിൽ ഹൃദ്രോഗികളുടെ മാനസികവ്യഥകളെക്കൂടി കൂട്ടിച്ചേർക്കാനായിരുന്നു ഇത്തവണ ശ്രമിച്ചത്. തിസീസ് സമർപ്പിച്ചു. ഫലം കാത്തിരിക്കുകയാണ്.

പക്ഷെ ഒരു സങ്കടം ഇപ്പോഴും ബാക്കിയുണ്ടെന്ന് തോന്നുന്നു. ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. റിട്ടയർ ചെയ്തു കഴിഞ്ഞാൽ എവിടെയെങ്കിലും ഗവേഷണ പ്രോജക്ടിൽ ചേരണം. ഏതാനും പേപ്പറുകൾ പ്രസിദ്ധീകരിക്കണം. അതുവരെ ചുറുചുറുക്കോടെ പ്രസന്നവദയായി നേഴ്സിംഗ് സൂപ്രണ്ടിന്റെ ദൈനംദിന തിരക്കുകളിൽ മുഴുകി കഴിയുക തന്നെ.

advertisment

News

Related News

    Super Leaderboard 970x90