Kerala

''നിപ്പ ബാധ നേരിടുന്നതിൽ ആരോഗ്യവകുപ്പും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാാരും അനുഷ്ഠിച്ച വിലമതിക്കാനാവാത്ത സേവനം തങ്കലിപികളിൽത്തന്നെ രേഖപ്പെടുത്തണം''.....ഡോ.ടി.എം തോമസ് ഐസക്

ആദ്യഘട്ടത്തിൽത്തന്നെ രോഗം തിരിച്ചറിഞ്ഞതാണ് നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ ഇത്രയും ഫലപ്രദമാക്കിയത്. പടർന്നു പിടിച്ച സ്ഥലങ്ങളിലെല്ലാം ആരോഗ്യസംവിധാനത്തെ വെല്ലുവിളിച്ചായിരുന്നു നിപ്പ മരണം വിതച്ചത്. കൃത്യസമയത്ത് നിർണയം നടത്താൻ കഴിയാത്തതാണ് മിക്കസ്ഥലത്തും മരണസംഖ്യ പെരുകാൻ കാരണമായത്. ഇവിടെ നിന്നു തുടങ്ങുന്നു, കേരളത്തിന്റെ വിജയഗാഥയുടെ ആദ്യപാഠം.

''നിപ്പ ബാധ നേരിടുന്നതിൽ ആരോഗ്യവകുപ്പും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാാരും അനുഷ്ഠിച്ച വിലമതിക്കാനാവാത്ത സേവനം തങ്കലിപികളിൽത്തന്നെ രേഖപ്പെടുത്തണം''.....ഡോ.ടി.എം തോമസ് ഐസക്

നിപ്പ പകർച്ചവ്യാധിയെ അതിജീവിക്കാൻ കേരള സർക്കാർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപകമായി അഭിനന്ദിക്കപ്പെടുകയാണ്. മാധ്യമങ്ങളും പ്രതിപക്ഷവുമടക്കം എല്ലാവരും ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയും പിന്തുണയും രേഖപ്പെടുത്തിക്കഴിഞ്ഞു.

"ഞങ്ങൾ നമിക്കുന്നു" എന്ന തലക്കെട്ടിൽ മാതൃഭൂമി എഴുതിയ എഡിറ്റോറിയൽ ഇങ്ങനെ രേഖപ്പെടുത്തുന്നു - "സ്വന്തം ജീവൻപോലും അപകടപ്പെടാവുന്ന സാഹചര്യം അവഗണിച്ച് നമ്മുടെ ആരോഗ്യപ്രവർത്തകർ ഒറ്റക്കെട്ടായി പണിയെടുത്ത് നേടിയ നേട്ടമാണിത്. ഇത് സാധ്യമാക്കിയ ഡോക്ടർമാരും നഴ്‌സുമാരും ശുചീകരണത്തൊഴിലാളികളും ലാബ് ടെക്‌നീഷ്യന്മാരുമടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ ഈ നിസ്വാർഥസേവനത്തിന് മുന്നിൽ ഞങ്ങൾ നമിക്കുന്നു. നിപ വൈറസ് ഉയർത്തിയ യുദ്ധമുഖത്തുനിന്ന്‌ കേരളത്തെ കരകയറ്റാനുള്ള ആത്മാർഥമായ ശ്രമത്തിന്".

"കോഴിക്കോട് - ഒരു അതിജീവന പാഠം" എന്ന തലക്കെട്ടിലാണ് മനോരമയുടെ മുഖപ്രസംഗം. മനോരമ പറയുന്നതിങ്ങനെ - "തുടരെ മരണങ്ങളുണ്ടായപ്പോൾ ആശങ്ക വർധിച്ചെങ്കിലും ഉണർന്നുപ്രവർത്തിച്ച അധികൃതർ രണ്ടാംഘട്ടമുണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്ക് അപ്പോഴേക്കും കടന്നിരുന്നു. ആ ആസൂത്രണവും ദീർഘവീക്ഷണവും ഫലപ്രദമായെന്നു വേണം, ഇപ്പോൾ കരുതാൻ. ഓർക്കാപ്പുറത്ത് ആഞ്ഞടിച്ച മഹാമാരിയെ നിയന്ത്രിക്കാൻ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്".

''നിപ്പ ബാധ നേരിടുന്നതിൽ ആരോഗ്യവകുപ്പും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാാരും അനുഷ്ഠിച്ച വിലമതിക്കാനാവാത്ത സേവനം തങ്കലിപികളിൽത്തന്നെ രേഖപ്പെടുത്തണം''.....ഡോ.ടി.എം തോമസ് ഐസക്

"നിപ്പ ബാധ നേരിടുന്നതിൽ ആരോഗ്യവകുപ്പും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാാരും അനുഷ്ഠിച്ച വിലമതിക്കാനാവാത്ത സേവനം തങ്കലിപികളിൽത്തന്നെ രേഖപ്പെടുത്തണ"മെന്നാണ് "ആരോഗ്യവകുപ്പിന് അഭിമാനിക്കാം" എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിൽ കേരള കൌമുദി രേഖപ്പെടുത്തിയത്.

രോഗപ്രതിരോധത്തിന് സർക്കാർ സ്വീകരിച്ച നടപടികളെയും ഡോക്ടർമാരും നെഴ്സുമാരും മുതൽ രോഗികളുമായി ബന്ധപ്പെടുന്ന എല്ലാ ആശുപത്രി ജീവനക്കാരും അനുഷ്ഠിച്ച സേവന മനോഭാവത്തെ മനസു തുറന്ന് ദി ഹിന്ദു പത്രവും ഒന്നിലേറെത്തവണ അഭിനന്ദിച്ചിരുന്നു. പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇക്കാര്യത്തിൽ സർക്കാർ നടപടികളെ അഭിനന്ദിക്കാൻ ഒരു പിശുക്കും കാട്ടിയിട്ടില്ല.

ആദ്യഘട്ടത്തിൽത്തന്നെ രോഗം തിരിച്ചറിഞ്ഞതാണ് നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ ഇത്രയും ഫലപ്രദമാക്കിയത്. പടർന്നു പിടിച്ച സ്ഥലങ്ങളിലെല്ലാം ആരോഗ്യസംവിധാനത്തെ വെല്ലുവിളിച്ചായിരുന്നു നിപ്പ മരണം വിതച്ചത്. കൃത്യസമയത്ത് നിർണയം നടത്താൻ കഴിയാത്തതാണ് മിക്കസ്ഥലത്തും മരണസംഖ്യ പെരുകാൻ കാരണമായത്. ഇവിടെ നിന്നു തുടങ്ങുന്നു, കേരളത്തിന്റെ വിജയഗാഥയുടെ ആദ്യപാഠം.

ലോകത്തിന്റെ നാനാഭാഗത്തും പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ ഗവേഷണബുദ്ധ്യാ വായിക്കുകയും പഠിക്കുകയും ഏറ്റവും പുതിയ വിവരങ്ങൾ സ്വായത്തമാക്കുകയും ചെയ്യുന്ന ഡോക്ടർമാരും മറ്റും നമുക്കുണ്ട് എന്ന യാഥാർത്ഥ്യമാണ് ഇതു കാണിക്കുന്നത്. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ നട്ടെല്ലാണ് ഇക്കൂട്ടർ. 
രോഗപ്രതിരോധത്തിന് സ്വീകരിച്ച ക്ഷിപ്രവേഗത്തിൽ സ്വീകരിച്ച നടപടികൾ നേട്ടത്തിന്റെ അടുത്ത ഘടകമായി. ആരോഗ്യസംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിച്ചും വിദഗ്ധരുടെ സേവനവും പരിചയസമ്പത്തും അതിവേഗം പ്രയോജനപ്പെടുത്തിയും നടപടികൾ നാം ഊർജിതമാക്കി.

ഈ പ്രതിസന്ധി ഘട്ടത്തിൽ നക്ഷത്രദീപ്തിയോടെ ജ്വലിച്ചു നിന്ന ഒരു വിഭാഗമുണ്ട്. സ്വന്തം ജീവൻ അപകടത്തിലാണെന്ന യാഥാർത്ഥ്യം കണ്ണു മിഴിക്കുമ്പോഴും രോഗീപരിചരണത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ഡോക്ടർമാരും നെഴ്സുമാരും. നിസംശയം പറയാം, അവരുടെ അർപ്പണബോധത്തിന്റെ നെറുകയിൽ നിന്നാണ് നാം ലോകത്തിന്റെ അത്ഭുതാദരങ്ങൾ ഏറ്റു വാങ്ങുന്നത്.

''നിപ്പ ബാധ നേരിടുന്നതിൽ ആരോഗ്യവകുപ്പും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാാരും അനുഷ്ഠിച്ച വിലമതിക്കാനാവാത്ത സേവനം തങ്കലിപികളിൽത്തന്നെ രേഖപ്പെടുത്തണം''.....ഡോ.ടി.എം തോമസ് ഐസക്

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് സ്ഥിരീകരണം ലഭിക്കുന്നതിനു മുന്നേ തന്നെ, വൈറസിനെ തിരിച്ചറിയുകയും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഏറ്റവും പ്രധാനമായത്, കടുത്ത രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുമായി അടുത്ത സമ്പർക്കം പുലർത്തിയ ആയിരത്തിലധികം പേരെ സൂക്ഷ്മമായി നിരീക്ഷിച്ചതാണ്. രോഗം രണ്ടാമത് പടർന്നു പിടിക്കാതിരിക്കാൻ സഹായകമായതിൽ ഏറ്റവും പ്രധാനമായത്, ഈ മുൻകരുതലായിരുന്നു.

മരണഭീതിയും പരിഭ്രാന്തിയും പടർന്നുപിടിച്ച സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യാൻ സർക്കാരിനു കഴിഞ്ഞു. രോഗബാധിതരെയെല്ലാം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുന്ന കാര്യത്തിൽ, മാറ്റിപ്പാർപ്പിക്കാൻ സൌകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ, പരിചരിക്കുന്ന ഡോക്ടർമാരും നെഴ്സുമാരുമടക്കം നെഴ്സുമാർക്കും രോഗികളുമായി പലതരത്തിൽ സമ്പർക്കം പുലർത്തേണ്ടി വരുന്ന എല്ലാവർക്കും പ്രതിരോധ സംവിധാനങ്ങളും സുരക്ഷയും ഒരുക്കുന്ന കാര്യത്തിലുമൊക്കെ അസാമാന്യമായ വേഗതയും കാര്യക്ഷമതയുമാണ് പ്രകടമായത്.

നിസ്തുലമായ ഈ നേട്ടത്തിനു ചുക്കാൻ പിടിച്ച പ്രിയപ്പെട്ട സഹപ്രവർത്തക ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മുതൽ സ്വന്തം ജീവൻതന്നെ മുൾമുനയിലാണെന്നറിഞ്ഞിട്ടും പതറാതെ നിന്ന മുഴുവൻ ആരോഗ്യപ്രവർത്തകരെയും ഹൃദയം നിറഞ്ഞ് അനുമോദിക്കുന്നു. ഈ പോരാട്ടത്തിൽ അവസാന നിമിഷം വരെയും പതറാതെ നിന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനിയെന്ന മാലാഖയുടെ ദീപ്തസ്മരണയ്ക്കു മുമ്പിലാണ് നാം ഈ നേട്ടം സമർപ്പിക്കേണ്ടത്.

advertisment

News

Super Leaderboard 970x90