Kerala

കെട്ടിട നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ സഹായികള്‍ ആയിരുന്നു... കുടുംബശ്രീ ഇതിനെ ഭേദിക്കുകയാണ്... കേരളത്തിൽ ഇനിമുതൽ മേസ്തിരിമാരായി സ്ത്രീകളെ കാണാം.

രണ്ടര ലക്ഷം വീടുകള്‍ ആണ് ലൈഫ് മിഷനില്‍ സര്‍ക്കാര്‍ തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത്രയും വീടുകള്‍ പണിയാന്‍ സ്കില്‍ ഉള്ള മേസ്തിരിമാരെ കിട്ടുക ദുഷ്കരമാണ്. ഈ സാധ്യതയാണ് കുടുംബശ്രീ ഉപയോഗപ്പെടുത്തുന്നത്. ഓരോ പഞ്ചായത്തിലുമായി ഓരോ പാര്‍പ്പിട നിര്‍മ്മാണ സംഘത്തിന് രൂപം നല്‍കി കൊണ്ടിരിക്കുകയാണ്.

കെട്ടിട നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ സഹായികള്‍ ആയിരുന്നു... കുടുംബശ്രീ ഇതിനെ ഭേദിക്കുകയാണ്... കേരളത്തിൽ ഇനിമുതൽ മേസ്തിരിമാരായി സ്ത്രീകളെ കാണാം.

കേരളത്തില്‍ ഇന്ന് നടക്കുന്ന ഏറ്റവും വലിയ നൈപുണി പരിശീലന പരിപാടി എന്ത് ? ഒരു സംശയവും വേണ്ടാ . കുടുംബ ശ്രീ ആഭിമുഖ്യത്തില്‍ നടക്കുന്ന മേസ്തിരി പരിശീലനം . രണ്ടര ലക്ഷം വീടുകള്‍ ആണ് ലൈഫ് മിഷനില്‍ സര്‍ക്കാര്‍ തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് . ഇത്രയും വീടുകള്‍ പണിയാന്‍ സ്കില്‍ ഉള്ള മേസ്തിരിമാരെ കിട്ടുക ദുഷ്കരമാണ് . ഈ സാധ്യതയാണ് കുടുംബശ്രീ ഉപയോഗപ്പെടുത്തുന്നത് . ഓരോ പഞ്ചായത്തിലുമായി ഓരോ പാര്‍പ്പിട നിര്‍മ്മാണ സംഘത്തിന് രൂപം നല്‍കി കൊണ്ടിരിക്കുകയാണ് .

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ പാര്‍പ്പിട നിര്‍മ്മാണ സംഘത്തെ ഞാന്‍ പരിചയപ്പെട്ടു . 30 പേരുണ്ട് . ബിന്ദുവാണ് കണ്‍വീനര്‍ . ഒരാള്‍ പോലും നേരത്തെ മൈക്കാട് പണിക്ക് പോലും പോയിട്ടില്ല . പക്ഷെ ഇപ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് . പരിശീലനം പൂര്‍ത്തിയായിട്ടില്ല എന്നോര്‍ക്കണം . പരിശീലനം നടത്തുന്നത് ലൈഫ് മിഷനില്‍ ഒരു വീട് പണിതുകൊണ്ട് തന്നെയാണ് . പുരുഷന്മാരായ രണ്ടു വിദഗ്ദ തൊഴിലാളികളെയും കുടുംബശ്രീ കൂലിനല്‍കി വിന്യസിച്ചിട്ടുണ്ട് . അവരുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച്‌ കുടുംബശ്രീ ഗ്രൂപ്പിന് പരിശീലനം നല്‍കുകയാണ്.

കെട്ടിട നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ സഹായികള്‍ ആയിരുന്നു... കുടുംബശ്രീ ഇതിനെ ഭേദിക്കുകയാണ്... കേരളത്തിൽ ഇനിമുതൽ മേസ്തിരിമാരായി സ്ത്രീകളെ കാണാം.

രണ്ടു മാസക്കാലം ആണ് പരിശീലനം . അത് കഴിഞ്ഞാല്‍ സംഘം സ്വയം പഞ്ചായത്ത് വീടുകള്‍ ഏറ്റെടുത്തു നിര്‍മ്മാണം ആരംഭിക്കും എന്നാണ് സങ്കല്‍പ്പം . വീട് പണിയുന്നതിനു കരാര്‍ എടുക്കുകയാണ് ചെയ്യുക . സാമഗ്രികള്‍ എല്ലാം ഗുണഭോക്താവ് നല്‍കും . ഇപ്പോള്‍ ആലപ്പുഴയില്‍ 30 സംഘങ്ങള്‍ പരിശീലനം തുടങ്ങി കഴിഞ്ഞു , മാരാരിക്കുളം ടീം ഫൌണ്ടേഷന്‍ തീര്‍ത്തു. ഇങ്ങനെ ഓരോ വീടും പലഘട്ടങ്ങളില്‍ ആണ്. ഹരിപ്പാട്‌ പള്ളിപ്പാടില്‍ ഒരു സംഘം പൂര്‍ണ്ണമായി ഒരു വീട് തീര്‍ത്തിട്ടുണ്ട് . മറ്റൊരു 30 സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. പരിശീലനം ആരംഭിച്ചില്ല എന്ന് മാത്രം . അങ്ങനെ ആലപ്പുഴ മാത്രം 900 സ്ത്രീകള്‍ ആണ് മേസ്തിരി പണി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് . കേരളം മൊത്തത്തില്‍ എടുത്താല്‍ 12000 സ്ത്രീകള്‍ എങ്കിലും കെട്ടിട നിര്‍മ്മാണ നൈപുണി പരിശീലനത്തിന് തയ്യാറാവുകയാണ്‌.

കെട്ടിട നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ എവിടെയും സഹായികള്‍ ആയിരുന്നു . അവര്‍ ഒരിക്കലും മേസ്തിരിമാരാവില്ല. അതാണ്‌ നിലവിലുള്ള ലിംഗ തൊഴില്‍ വിഭജനം. കുടുംബശ്രീ ഇതിനെ ഭേദിക്കുകയാണ് . അഭിവാദനങ്ങള്‍.

advertisment

News

Related News

    Super Leaderboard 970x90