Kerala

പ്രളയത്തിൽ തകർന്ന കേരളത്തെ നമുക്കു പുനർനിർമ്മിച്ചേ മതിയാകൂ.... മഹത്തായ ആ പ്രയത്നത്തെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി എതിർക്കരുത്... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

മഹത്തായ ആ പ്രയത്നത്തെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി എതിർക്കുകയാണ് ചിലർ. തങ്ങളുടെ വിഹിതം നൽകേണ്ടെന്നു തീരുമാനിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ട്. അതുപയോഗിച്ചു ഈ മഹായത്നത്തിൽ നിന്ന് മാറി നിൽക്കാവുന്നതേയുള്ളൂ. ഒരു കടലാസിൽ ഒപ്പിട്ടു നൽകിയാൽപ്പോരേ. പണം തന്നില്ലെങ്കിലും അങ്ങനെയെങ്കിലും സർക്കാരിനെ സഹായിക്കൂ.

പ്രളയത്തിൽ തകർന്ന കേരളത്തെ നമുക്കു പുനർനിർമ്മിച്ചേ മതിയാകൂ.... മഹത്തായ ആ പ്രയത്നത്തെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി എതിർക്കരുത്... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കണമെന്ന ഉത്തരവിനെതിരെ ചില സർവീസ് സംഘടനകൾക്ക് പ്രതിഷേധമാണുപോലും. എന്തിന്? നവകേരള സൃഷ്ടിയ്ക്കു വേണ്ടിയുള്ള സാലറി ചലഞ്ച് ഏറ്റെടുക്കാൻ മനസില്ലെങ്കിൽ പണം കൊടുക്കാതിരുന്നാൽപ്പോരേ. പണം തരില്ല എന്നു നിലപാടു സ്വീകരിക്കാനുള്ള അവസരമുണ്ട്. അതുപയോഗപ്പെടുത്തുന്നതിനു പകരം സമരമെന്തിന്?

പ്രതിഷേധിക്കുന്നവർ 2002ലെ കാര്യം മറക്കരുത്. കേരളത്തില്‍ നിലവിലുള്ള കൂലിവ്യവസ്ഥ, പെൻഷൻ സമ്പ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെയുള്ള സംഘടിതപോരാട്ടമായിരുന്നു അത്. ആരാണ് അന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും ജാതിമത പിന്തിരിപ്പന്‍ ശക്തികളെയും സാമൂഹ്യവിരുദ്ധരെയും അണിനിരത്തി പണിമുടക്ക് പൊളിക്കാനും ശ്രമിച്ചത്? അന്ന് ജീവനക്കാർക്ക് നിഷേധിച്ചതൊക്കെ തിരിച്ചുകൊടുത്തത് 2006ൽ അധികാരത്തിൽ വന്ന ഇടതുസർക്കാരാണ്.

പ്രളയത്തിൽ തകർന്ന കേരളത്തെ നമുക്കു പുനർനിർമ്മിച്ചേ മതിയാകൂ.... മഹത്തായ ആ പ്രയത്നത്തെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി എതിർക്കരുത്... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

പൊതുസർവീസിനെ സംരക്ഷിക്കാൻ 32 ദിവസം ശമ്പളം ഉപേക്ഷിച്ചാണ് ജീവനക്കാരും അധ്യാപകരും അന്ന് പണിമുടക്കിയത്. മറന്നുപോകരുത് ആ കാലം. അന്ന് ആ സമരത്തെ ഏറ്റെടുത്തതും വിജയിപ്പിച്ചതും ഈ പൊതുസമൂഹമാണ്. കൂലിവേലക്കാരും അത്താഴപ്പട്ടിണിക്കാരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളുമടക്കമുള്ള പൊതുസമൂഹം. ഇന്ന് ജീവനക്കാർ ഒരുമാസത്തെ വേതനം സംഭാവന ചെയ്യുന്നത് ആ പൊതുസമൂഹത്തിനു വേണ്ടിയാണ്. നാടാകെയാണ് അതിന്റെ ഉപഭോക്താക്കൾ.

പ്രളയത്തിൽ തകർന്ന കേരളത്തെ നമുക്കു പുനർനിർമ്മിച്ചേ മതിയാകൂ. പ്രളയം വിഴുങ്ങിയതിനെക്കാൾ പതിന്മടങ്ങ് ചൈതന്യമുള്ള കേരളമാണ് നമ്മുടെ ലക്ഷ്യം. മഹത്തായ ആ പ്രയത്നത്തെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി എതിർക്കുകയാണ് ചിലർ. തങ്ങളുടെ വിഹിതം നൽകേണ്ടെന്നു തീരുമാനിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ട്. അതുപയോഗിച്ചു ഈ മഹായത്നത്തിൽ നിന്ന് മാറി നിൽക്കാവുന്നതേയുള്ളൂ. ഒരു കടലാസിൽ ഒപ്പിട്ടു നൽകിയാൽപ്പോരേ. പണം തന്നില്ലെങ്കിലും അങ്ങനെയെങ്കിലും സർക്കാരിനെ സഹായിക്കൂ. 

പ്രളയത്തിൽ തകർന്ന കേരളത്തെ നമുക്കു പുനർനിർമ്മിച്ചേ മതിയാകൂ.... മഹത്തായ ആ പ്രയത്നത്തെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി എതിർക്കരുത്... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

ഈ സാലറിചലഞ്ചിനെക്കുറിച്ച് സജിത് രാജ് പങ്കുവെയ്ക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കൂ...

ഏത് മാസത്തെ ശബളത്തിനനുസരിച്ചാണ് ഒരു മാസം കണക്കാക്കുക?

✅ഒരുമാസത്തെ ശമ്പളത്തുക കണക്കാക്കുക 2018 സെപ്തംബർ മാസത്തെ ഗ്രോസ് സാലറി അടിസ്ഥാനമാക്കി
ഒരുമാസത്തെ ആകെ ശമ്പളത്തിന് തുല്യമായ തുക പരമാവധി പത്ത് ഗഡുക്കളായി നൽകാം ( ശേഷം നിങ്ങൾക്ക് ലഭിക്കുന്ന increment ഒന്നും പിന്നെ കണക്കാക്കേണ്ടതില്ല)

⁉ നേരത്തെ സംഭാവന നല്കിയതാണല്ലോ ??

✅പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജീവനക്കാർ മുൻപ് സംഭാവന നൽകിയിട്ടുണ്ടെങ്കിൽ ഇത് ഒരുമാസത്തെ ശമ്പളത്തുകയിൽ നിന്നും കുറവുവരുത്തി ബാക്കിതുക മാത്രം സ്വീകരിക്കും. ഇതിനായി ജീവനക്കാർ രസീത് സഹിതം ഡി.ഡി.ഒമാർക്ക് അപേക്ഷ നൽകണം.
(നല്കിയ തുക രസീത് സഹിതം DD 0 യെ അറിയിക്കുക. ബാക്കി നല്കിയാൽ മതി ).

⁉ നികുതിയിളവ്⁉

100 % നികുതിയിളവ് ലഭിക്കും
ആദായനികുതി ചട്ടം 80 ജി പ്രകാരം ഇളവിന് അർഹതയുള്ളവർക്ക് ബന്ധപ്പെട്ട ഡി.ഡി.ഒമാർ അതത് സാമ്പത്തിക വർഷം ഇളവ് നൽകേണ്ടതാണ്.
( 5 % മുതൽ 20% വരെ നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് )

⁉ ഏത് മാസം മുതൽ ⁉

ജീവനക്കാർ ശമ്പളത്തിൽ നിന്ന് സംഭാവനയായ നൽകുന്ന തുക 2018 സെപ്തംബർ മാസത്തെ ശമ്പളം മുതൽ കുറവ് വരുത്തി തുടങ്ങും.

⁉ കിട്ടുന്ന തുകയിൽ തങ്ങളുടെ പരിമിതികൾ മൂലം കുറവ് ചെയ്യുവാൻ സാധിക്കാത്തവർക്ക്⁉

✅ജീവനക്കാർക്ക് തങ്ങളുടെ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും സെപ്തംബർ മാസത്തെ ശമ്പളത്തിന് തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. ഇതിനുള്ള അപേക്ഷ സമർപ്പിക്കാം.

PF ൽ നിന്നും നല്കുവാൻ സാധിക്കില്ല എങ്കിൽ
ജീവനക്കാർക്ക് താൽപര്യമുള്ള പക്ഷം ഒരുമാസത്തെ ശമ്പളം നൽകുന്നതിന് പകരമായി സെപ്തംബർ മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്ത് അവധി ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാം.

പ്രളയത്തിൽ തകർന്ന കേരളത്തെ നമുക്കു പുനർനിർമ്മിച്ചേ മതിയാകൂ.... മഹത്തായ ആ പ്രയത്നത്തെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി എതിർക്കരുത്... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്

⁉ ഈ സാമ്പത്തിക വർഷം സറണ്ടർ ചെയ്തിട്ടുണ്ടെങ്കിലോ?⁉

✅നടപ്പുസാമ്പത്തിക വർഷം ഒരു പ്രാവശ്യം സറണ്ടർ ചെയ്ത് കഴിഞ്ഞ ജീവനക്കാരുടെ ആർജിതാവധി അക്കൗണ്ടിൽ 30 ദിവസത്തെ അവധി അവശേഷിക്കുന്നുവെങ്കിൽ ദുരിതാശ്വാസ നിധിയിൽ അടയ്ക്കുന്നതിന് വേണ്ടി അവർക്ക് ഒരു പ്രാവശ്യം കൂടെ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്യുന്നതിന് പ്രത്യേക അനുമതി. (ഒരു സാമ്പത്തിക ബുദ്ധിമുട്ടും വരാതിരിക്കാൻ ഈ രണ്ട് options നിങ്ങളെ സഹായിക്കും.)

⁉ PF loan മറ്റടവുകൾ കാരണം 10 മാസം കൊണ്ട് കൊടുക്കുവാൻ കഴിഞ്ഞില്ല എങ്കിൽ⁉

✅ PF വായ്പ 10 മാസത്തേക്ക് അടയ്ക്കണ്ട പത്ത് മാസം കൊണ്ട് ഗ്രോസ് സാലറി സംഭാവന ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്ക് പി.എഫ് വായ്പാ തിരിച്ചടവിന് സെപ്തംബർ 2018ലെ ശമ്പളം മുതൽ പത്ത് മാസത്തേക്ക് അവധി അനുവദിക്കും. തിരിച്ചടവ് കാലാവധിക്ക് മുന്പ്ക റിട്ടയർ ചെയ്യുന്ന ജീവനക്കാരുടെ തിരിച്ചടവിൽ ബാക്കിയുളള തുക അവരുടെ ഡിസിആർ ജിയിൽ ക്രമീകരിക്കും. ഇതിനായി പി.എഫ് ചട്ടങ്ങൾ ഇളവ് ചെയ്തു.

⁉ ഇതൊന്നും പറ്റില്ലയെങ്കിൽ ശബള പരിഷ്ക്കരണ ഇനത്തിൽ ഇനി ലഭിക്കാനുള്ള കുടിശ്ശിക CMDR F ൽ നല്കിയാലും മതി.

✅ശമ്പള പരിഷ്കരണ കുടിശ്ശികയ്ക്ക് അർഹതയുള്ള ജീവനക്കാരുടെ കുടിശ്ശികയും ഇതിലേക്ക് വരവ് ചെയ്യാം. കുടിശ്ശിക വരവ് ചെയ്തതിന് ശേഷം ബാക്കിയുള്ള തുക ഒറ്റത്തവണയായോ പരമാവധി പത്ത് ഗഡുക്കളായോ നൽകാം.....

advertisment

News

Related News

    Super Leaderboard 970x90