Kerala

കേരളത്തിൽ കയർവ്യവസായം പുനരാരംഭിക്കുന്നു..... വൈക്കത്തു തുടങ്ങിയ കയർ സമരമാണ് കയർ വ്യവസായത്തിൽ വഴിത്തിരിവായത്....ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

500 കോടി തേങ്ങ ഉണ്ടാകുന്ന കേരളത്തിൽ പകുതി തേങ്ങയുടെ തൊണ്ടെങ്കിലും ചകിരിയാക്കുകയാണെങ്കിൽ ഈ ലക്ഷ്യം നിഷ്പ്രയാസം കൈവരിക്കാനാകും. ഇന്ന് തമിഴ്നാട്ടിലെ സംരംഭകർ കേരളത്തിൽ നിന്നും തൊണ്ട് തമിഴ്നാട്ടിൽ കൊണ്ടുപോയി ചകിരിയാക്കി കേരളത്തിൽ കൊണ്ടുവന്ന് ഉയർന്ന വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കുകയാണ്.

കേരളത്തിൽ കയർവ്യവസായം പുനരാരംഭിക്കുന്നു..... വൈക്കത്തു തുടങ്ങിയ കയർ സമരമാണ് കയർ വ്യവസായത്തിൽ വഴിത്തിരിവായത്....ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

വീണ്ടും വൈക്കം വഴി കാണിക്കുന്നു. വൈക്കത്തു തുടങ്ങിയ കയർ സമരമാണ് വ്യവസായത്തിൽ വഴിത്തിരിവായത്. അന്ന് ഉണ്ടാക്കിയ തീർപ്പുകളാണ് രണ്ടാം കയർ വ്യവസായ പുനസംഘടനയുടെ അടിത്തറ. ഈ പുനസംഘടനാ പദ്ധതിയുടെ മർമ്മം കേരളം ചകിരി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കുകയെന്നുള്ളതാണ്. 500 കോടി തേങ്ങ ഉണ്ടാകുന്ന കേരളത്തിൽ പകുതി തേങ്ങയുടെ തൊണ്ടെങ്കിലും ചകിരിയാക്കുകയാണെങ്കിൽ ഈ ലക്ഷ്യം നിഷ്പ്രയാസം കൈവരിക്കാനാകും. ഇന്ന് തമിഴ്നാട്ടിലെ സംരംഭകർ കേരളത്തിൽ നിന്നും തൊണ്ട് തമിഴ്നാട്ടിൽ കൊണ്ടുപോയി ചകിരിയാക്കി കേരളത്തിൽ കൊണ്ടുവന്ന് ഉയർന്ന വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കുകയാണ്. പക്ഷെ, കഴിഞ്ഞ ഒരു വർഷം മുഴുവൻ ശ്രമിച്ചിട്ടും ചകിരി ഉൽപ്പാദനം ഇപ്പോഴും നമുക്കൊരു ബാലികേറാമലയായി തുടരുന്നു. തമിഴ്നാടിന്റെ ചകിരി വാങ്ങിയാൽ മതിയല്ലോ. വില കുറയ്ക്കാൻ സർക്കാർ സബ്സിഡിയും നൽകും. ചിലപ്പോൾ കമ്മീഷനും ലഭിക്കും. പിന്നെ എന്തിന് സ്വന്തം ചകിരി ഉണ്ടാക്കാൻ ബദ്ധപ്പെടണം എന്നാണ് പല കയർ സഹകരണ സംഘങ്ങളുടെയും ചിന്ത.

കേരളത്തിൽ കയർവ്യവസായം പുനരാരംഭിക്കുന്നു..... വൈക്കത്തു തുടങ്ങിയ കയർ സമരമാണ് കയർ വ്യവസായത്തിൽ വഴിത്തിരിവായത്....ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

എവിടെയെങ്കിലും പ്രായോഗികമായി ചെയ്തുകാണിച്ചിട്ടേ ഇനി വർത്തമാനം പറഞ്ഞിട്ടു കാര്യമുള്ളൂ എന്ന ചിന്തയാണ് വൈക്കം പ്രോജക്ടിൽ എത്തിച്ചത്. പ്രോജക്ട് ഓഫീസർമാർ, സഹകരണസംഘം നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ എല്ലാവരും ഒത്തുശ്രമിച്ചപ്പോൾ രണ്ട് മാസംകൊണ്ട് ഏഴ് ചകിരി മില്ലുകൾ തുറന്നു. മൂന്നെണ്ണം നിർമ്മാണത്തിൽ ഇരിക്കുന്നു. എല്ലാറ്റിനും മേൽനോട്ടം വഹിച്ചുകൊണ്ട് കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ ഗണേഷ് പ്രവർത്തിക്കുന്നു. കെട്ടിടങ്ങളുടെ പുനരുദ്ധാരണം അല്ലെങ്കിൽ നിർമ്മാണം, വൈദ്യുതീകരണം, യന്ത്രം സ്ഥാപിക്കൽ എല്ലാം ഒരു പാക്കേജായി നൽകുകയാണ്. കയർ മെഷീൻ ഫാക്ടറിയും തൃശ്ശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ചേർന്നാണ് ഈ ചുമതല നിർവ്വഹിക്കുന്നത്. തൊണ്ട് സംഭരിക്കുന്നതിന് ഒരു കൺസോർഷ്യത്തിനു രൂപം നൽകാൻ കയർ ക്ഷേമനിധിയിലെ പ്രദീപിന്റെയും എൻ.സി.ആർ.എം.ഐയിലെ സുമേഷിന്റെയും നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. നാട്ടിലെ തൊണ്ട് കുടുംബശ്രീ വഴി ശേഖരിച്ചു. പുറത്തു നിന്നുള്ള തൊണ്ട് അതത് പ്രദേശത്തെ ഏജന്റ്മാരും കൊപ്രാക്കളക്കാരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തി. ആദ്യമൊക്കെ ആവശ്യത്തിനു തൊണ്ട് ഇല്ലായെന്നുള്ളത് ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു മാസം പിന്നിടുമ്പോൾ തൊണ്ട് ആവശ്യത്തിലേറെയാണ്. 8,000 തൊണ്ട് വീതം ഒരു മില്ലിലിൽ അടിക്കാൻ ഒരു പ്രയാസവുമില്ല. കാറ്റിലും മഴയിലും പല ദിവസങ്ങളിലും കറന്റ് ഇല്ലായെന്നുള്ളതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. ഏതായാലും ഇപ്പോൾ വൈക്കം കൺസോർഷ്യം മലബാറിലെ ഏതാനും മില്ലുകൾ തന്നെ ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.

കേരളത്തിൽ കയർവ്യവസായം പുനരാരംഭിക്കുന്നു..... വൈക്കത്തു തുടങ്ങിയ കയർ സമരമാണ് കയർ വ്യവസായത്തിൽ വഴിത്തിരിവായത്....ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

വൈക്കത്തെ മുഴുവൻ സംഘങ്ങളുടെയും കെട്ടിടങ്ങളിൽ ആവശ്യമായ നവീകരണങ്ങൾ വരുത്തി ഇലക്ട്രോണിക് റാട്ട് സ്ഥാപിക്കാൻ പോവുകയാണ്. വൈദ്യുതി ഉറപ്പുവരുത്താൻ സോളാർ പാനലുകളും. രണ്ട് സഹകരണസംഘങ്ങളിലെങ്കിലും നെയ്ത്തിന് ആവശ്യമായ ഗുണമേന്മയേറിയ കയർ ഉൽപ്പാദിപ്പിക്കാൻ ഓട്ടോമാറ്റിക് പിരിയന്ത്രങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. ഇതിന്റെയൊക്കെ പര്യവസാനമായി വൈക്കത്ത് പുതിയൊരു കയർ ഉൽപ്പന്ന ഫാക്ടറിയും.

തൊഴിലാളികൾ പ്രത്യാശയിലാണ്. ആവേശഭരിതരും. അതുകൊണ്ട് വൈക്കം നവീകരണ പ്രോജക്ടിന്റെ ഉദ്ഘാടനത്തിന് മൂവായിരത്തിനും നാലായിരത്തിനും ഇടയ്ക്കുള്ള തൊഴിലാളികളാണ് എത്തിച്ചേർന്നത്. വെള്ളപ്പൊക്കം ഉണ്ടായിട്ടും ഇത്രയും പേർ തടിച്ചുകൂടിയത് അത്ഭുതപ്പെടുത്തി. വൈക്കം ചാലുവായാൽ തൃശ്ശൂർ പ്രോജക്ടിലായിരിക്കും കേന്ദ്രീകരിക്കുക. 20 മില്ലുകളെങ്കിലും ഇവിടെ ആരംഭിക്കാനാവണം.

advertisment

News

Super Leaderboard 970x90