Thozhil

കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്വകാര്യമേഖലയിൽനിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം... ഡോ.ടി.എം തോമസ് ഐസക്

കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്വകാര്യമേഖലയിൽനിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം സംഘപരിവാർ അനുയായികളെ ആൾ ഇന്ത്യാ സർവീസിൽ തിരുകിക്കയറ്റാനും സംവരണതത്ത്വങ്ങൾ അട്ടിമറിക്കാനുമാണ്.

കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്വകാര്യമേഖലയിൽനിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം... ഡോ.ടി.എം തോമസ് ഐസക്

കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്വകാര്യമേഖലയിൽനിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം സംഘപരിവാർ അനുയായികളെ ആൾ ഇന്ത്യാ സർവീസിൽ തിരുകിക്കയറ്റാനും സംവരണതത്ത്വങ്ങൾ അട്ടിമറിക്കാനുമാണ്. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തുയരണം.

ഏറ്റവും ഉയർന്ന സീനിയോറിറ്റി ഉള്ള ഉദ്യോഗസ്ഥർക്കുള്ള ലാവണമാണ് ജോയിന്റ് സെക്രട്ടറി തസ്തിക. ഈ പോസ്റ്റിലേയ്ക്കാണ് സ്വകാര്യ മേഖലയിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ പോകുന്നത്. കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്വകാര്യ മേഖലയിൽ നിന്ന് നേരിട്ട് നിയമനം നടക്കും.

ആദ്യഘട്ടത്തിൽ പത്ത് തസ്തികകളിലേക്ക് നിയമനം ഇത്തരം നടത്തുമെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനവുമിറങ്ങിക്കഴിഞ്ഞു. ജോയിന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്ു പത്രങ്ങളിൽ പരസ്യവും വന്നിട്ടുണ്ട്.

ഭരണനിർവഹണത്തിൽ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും കൊണ്ടുവരാനെന്ന പേരിൽ നടത്തുന്ന ഈ ശ്രമം, യഥാർത്ഥത്തിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും താക്കോൽ സ്ഥാനങ്ങളിലേയ്ക്ക് സംഘപരിവാർ പാർശ്വവർത്തികളെ നിയമിക്കാനുള്ള നീക്കമാണ്. യുപിഎസ്സിയെയുംമറ്റും നോക്കുകുത്തികളാക്കി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥതലത്തിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. പൊതുസമൂഹവും അത് ഏറ്റെടുക്കണം.

advertisment

Related News

    Super Leaderboard 970x90