Kerala

“എന്റെ കുളം എറണാകുളം” ....എറണാകുളം ജില്ലയിലെ വൻ കുളങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ പുനരുദ്ധരിച്ചുകൊണ്ടുള്ള പദ്ധതി

2016 ജനുവരി 10 ഞായറാഴ്ച കാക്കനാട് ചിറ്റാത്തുകരയിലെ കുളം ജനപങ്കാളിത്തത്തോടെ പുനരുദ്ധരിച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ വർഷം തന്നെ 55 പൊതുകുളങ്ങൾ നവീകരിച്ചു. തുടർന്ന് 2017 ൽ “50 ദിവസം 100 കുളം എന്ന പേരിൽ തുടങ്ങിയ കാമ്പയിൻ 151 കുളങ്ങൾ” പുനരുദ്ധരിച്ചുകൊണ്ടാണ് അവസാനിച്ചത്.

 “എന്റെ കുളം എറണാകുളം” ....എറണാകുളം ജില്ലയിലെ വൻ കുളങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ പുനരുദ്ധരിച്ചുകൊണ്ടുള്ള പദ്ധതി

വരട്ടാറിനെക്കുറിച്ച് ഞാൻ ഏറെ എഴുതിയിട്ടുണ്ട്. അതുപോലെ മറ്റുപല നദി പുനരുദ്ധാരണ മുൻകൈകളെക്കുറിച്ചും. ഇതിനോടൊപ്പം കിടപിടിക്കുന്ന ഒന്നാണ് എറണാകുളം ജില്ലയിലെ “എന്റെ കുളം എറണാകുളം” പദ്ധതി. 2016 ൽ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യമാണ് ഇതിനു തുടക്കം കുറിച്ചത്. കേരളത്തിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട ജില്ലയാണല്ലോ എറണാകുളം. ഇതിന്റെകൂടി ഫലമായി ജില്ലയിലെ വൻ കുളങ്ങളെല്ലാം ഏതാണ്ട് നശിച്ചൂവെന്ന് പറയാം. ഇവയെല്ലാം നഗര മാലിന്യം നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിരുന്നു. 2016 ജനുവരി 10 ഞായറാഴ്ച കാക്കനാട് ചിറ്റാത്തുകരയിലെ കുളം ജനപങ്കാളിത്തത്തോടെ പുനരുദ്ധരിച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ വർഷം തന്നെ 55 പൊതുകുളങ്ങൾ നവീകരിച്ചു. തുടർന്ന് 2017 ൽ “50 ദിവസം 100 കുളം എന്ന പേരിൽ തുടങ്ങിയ കാമ്പയിൻ 151 കുളങ്ങൾ” പുനരുദ്ധരിച്ചുകൊണ്ടാണ് അവസാനിച്ചത്. പുനരുദ്ധരിച്ച കുളങ്ങളുടെ സമർപ്പണം വടവുകോട് പുത്തൻകുരിശു പഞ്ചായത്തിൽ വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിക്കുകയുണ്ടായി.

 “എന്റെ കുളം എറണാകുളം” ....എറണാകുളം ജില്ലയിലെ വൻ കുളങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ പുനരുദ്ധരിച്ചുകൊണ്ടുള്ള പദ്ധതി

2018 മാർച്ച് 4 ന് 100 കുളം മൂന്നാംഘട്ടം ആരംഭിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ചമ്പന്നക്കുളം പുനരുദ്ധരിച്ചുകൊണ്ട് ആരംഭിച്ച പദ്ധതി ഏപ്രിൽ 1 ഈസ്റ്റർ ഞായറാഴ്ച ഒഴികെ എല്ലാ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും തുടർന്നു. എല്ലാ ആഴ്ചകളിലും ജില്ലാ കളക്ടർ മുഹമ്മദ് സഫറുള്ളയുടെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ശനിയും ഞായറുമായി നവീകരിക്കേണ്ട കുളങ്ങൾ തെരഞ്ഞെടുക്കും. ബുധനാഴ്ചകളിൽ വൈകിട്ട് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ അൻപൊടു കൊച്ചി വോളന്റിയേഴ്സിന്റെ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും ചേർന്ന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി ഇവർക്കുള്ള ചുമതലകൾ വിഭജിച്ചു നൽകും. ആദ്യ ആഴ്ച ഒരു കുളം, രണ്ടാമത്തെ ആഴ്ച രണ്ട്, മൂന്നാമത്തെ ആഴ്ച അഞ്ച് എന്നിങ്ങനെ സാവധാനം ആരംഭിച്ച പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ആവേശകരമായ പങ്കാളിത്തത്തോടെ ഏപ്രിൽ രണ്ടാംവാരം 15 കുളങ്ങൾ ശുചീകരിക്കുന്ന സ്ഥിതിയിലേയ്ക്ക് മാറി. 75 ദിവസങ്ങൾകൊണ്ട് 100 കുളങ്ങളുടെ പുനരുദ്ധാരണമെന്ന പ്രഖ്യാപിത ലക്ഷ്യം മറികടക്കുന്നതിന് സാധിച്ചു.

 “എന്റെ കുളം എറണാകുളം” ....എറണാകുളം ജില്ലയിലെ വൻ കുളങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ പുനരുദ്ധരിച്ചുകൊണ്ടുള്ള പദ്ധതി

രായമംഗലം പഞ്ചായത്തിലെ ചെങ്ങനാരിക്കൽച്ചിറയിൽ നടന്ന 100 കുളം മൂന്നാംഘട്ട പദ്ധതി സമാപനത്തിനാണ് ഞാൻ അവിടെ എത്തിയത്. എറണാകുളം കുളം നവീകരണ കാമ്പയിന്റെ പ്രത്യേകതയായി ഞാൻ കണ്ടത് ഡിപ്പാർട്ട്മെന്റുകളുടെയും പഞ്ചായത്തുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവർത്തന ഏകോപനമാണ്. മാറിവന്ന ജില്ലാ കളക്ടർമാർ ഇതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സർക്കാർ സംവിധാനത്തോടൊപ്പം വലിയ തോതിൽ ജനപങ്കാളിത്തം ഉറപ്പുവരുത്താനും കഴിഞ്ഞു. ഈ പ്രവർത്തനങ്ങൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ഉറപ്പുവരുത്താനും കഴിഞ്ഞിരുന്നു. കറുകുറ്റി എസ്.സി.എം.എസ് എഞ്ചിനീയറിംഗ് കോളേജ്, മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എന്നിവ നിരവധി കുളങ്ങളുടെ ശുചീകരണത്തിന് സഹായിച്ചു. നവീകരിച്ച കുളങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്റ് തേവര സേക്രട്ട് ഹാർട്ട് കോളേജ് വിദ്യാർത്ഥികളുടെ സഹായത്തോടെ തയ്യാറാക്കി. ബഹുജന പങ്കാളിത്തത്തോടൊപ്പം വലിയ തോതിൽ വിദഗ്ദ്ധരുടെ സഹകരണവും ഈ പ്രവർത്തനങ്ങളിലുണ്ടായിട്ടുണ്ട്.

 “എന്റെ കുളം എറണാകുളം” ....എറണാകുളം ജില്ലയിലെ വൻ കുളങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ പുനരുദ്ധരിച്ചുകൊണ്ടുള്ള പദ്ധതി

നിലവിൽ 2016 - 2018 വർഷങ്ങളിലായി 313 കുളങ്ങൾ നവീകരിക്കുന്നതിന് ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെ സ്ഥാപനങ്ങളുമായി ബന്ധപ്പെടാതെ തന്നെ പ്രൊഫഷണൽ യുവാക്കളുടെ വലിയൊരു സംഘം കുളം നവീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം മുഴുകിയിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പരാമർശിക്കുന്നത് അൻപൊടു കൊച്ചി വോളന്റിയേഴ്സിനെക്കുറിച്ചാണ്. യുവതി-യുവാക്കളായ സോഫ്ട് വെയർ എഞ്ചിനീയമാർ, ബിസിനസ് മാനേജർമാർ, മറ്റു പ്രൊഫഷണലുകൾ എന്നിവർ സ്വമേധയാ ആഴ്ചതോറും കൂട്ടായി ചെളിയിൽ ഇറങ്ങി സന്നദ്ധപ്രവർത്തനം നടത്തുന്ന അപൂർവ്വമായ കാഴ്ച എറണാകുളത്ത് കാണാനായി.

advertisment

News

Super Leaderboard 970x90