Kerala

ലോകപരിസ്ഥിതി ദിനത്തിൽ അരുവിക്കരയിൽ വച്ച് തണൽ വൃക്ഷതൈ പരിപാടി ഡോ.ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

ലോകപരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തണൽ വൃക്ഷതൈ പരിപാടി അരുവിക്കരയിൽ വച്ച് ഉദ്ഘാടനം ചെയ്തു. 21 ലക്ഷം വൃക്ഷതൈകളാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 17 പഞ്ചായത്തുകളിലെ നഴ്സറികളിലായി വച്ചുപിടിപ്പിച്ചിട്ടുള്ളത്.

ലോകപരിസ്ഥിതി ദിനത്തിൽ അരുവിക്കരയിൽ വച്ച് തണൽ വൃക്ഷതൈ പരിപാടി ഡോ.ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

ലോകപരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തണൽ വൃക്ഷതൈ പരിപാടി അരുവിക്കരയിൽ വച്ച് ഉദ്ഘാടനം ചെയ്തു. 21 ലക്ഷം വൃക്ഷതൈകളാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 17 പഞ്ചായത്തുകളിലെ നഴ്സറികളിലായി വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇവയുടെ വിതരണോദ്ഘാടനം നടത്തിക്കൊണ്ട് രണ്ട് കാര്യങ്ങൾ പറഞ്ഞു.

 ഒന്ന്, 21 ലക്ഷം വൃക്ഷതൈകളെന്നു പറഞ്ഞാൽ 21 ലക്ഷം പ്ലാസ്റ്റിക് ബാഗുകളാണ്. ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഊന്നൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനമാണ്. അതുകൊണ്ട് 21 ലക്ഷം പ്ലാസ്റ്റിക് കവറുകളും തിരികെ വാങ്ങുന്നതിനുള്ള ഏർപ്പാടുണ്ടാക്കണം. 

രണ്ട്, ഇത്രയും വൃക്ഷതൈകൾ വിതരണം ചെയ്തതിൽ എത്രയെണ്ണം അതിജീവിച്ചു എന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് അടുത്ത ലോകപരിസ്ഥിതി ദിനത്തിൽ പ്രസിദ്ധീകരിക്കണം. ഇത് നടക്കണമെങ്കിൽ വിതരണം ചെയ്ത വൃക്ഷതൈകൾ എവിടെ നടുന്നു എന്നതിന് കണക്കുണ്ടാകണം. അവയിൽ എത്ര വളർന്നു എന്ന് കണക്കാക്കുന്നതിന് ശാസ്ത്രീയ രീതികളുണ്ട്. ഇന്നത്തെ ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ജോഷി ഇതിൽ വിദഗ്ദ്ധനാണ്. എല്ലാ സ്കൂൾ കുട്ടികൾക്കും വൃക്ഷതൈകൾ നൽകുന്നുണ്ടല്ലോ. അവ സംബന്ധിച്ച് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഒരു മത്സരം ഏർപ്പെടുത്തണം. എല്ലാ സ്കൂളിലെയും ഓരോ നല്ല പ്രോജക്ടിനും സമ്മാനം കൊടുക്കുക. ജില്ലയിലെ ഏറ്റവും നല്ല പ്രോജക്ടിന് പ്രത്യേകം സമ്മാനം നൽകണം.

ലോകപരിസ്ഥിതി ദിനത്തിൽ അരുവിക്കരയിൽ വച്ച് തണൽ വൃക്ഷതൈ പരിപാടി ഡോ.ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

എന്നാൽ സമ്മേളനത്തെ ആകർഷകമാക്കിയത് കുട്ടികളുമായുള്ള സംവാദമായിരുന്നു. ചൈനയിലെ കിളികളെയെല്ലാം വിളനാശം തടയാൻ കൊന്നൊടുക്കിയപ്പോൾ ക്ഷാമം വന്നത് എങ്ങനെ? കേരളത്തിലെ തവളകളെയെല്ലാം ജപ്പാൻകാർക്ക് തീറ്റയായി കയറ്റുമതി ചെയ്തപ്പോൾ പാടത്തെ കീടങ്ങൾ പെരുകിയത് എങ്ങനെ? കീടങ്ങളെ കൊല്ലാൻ കീടനാശിനി പ്രയോഗിച്ചപ്പോൾ മീനുകളെല്ലാം ചത്തുപോയത് എങ്ങനെ? ഇന്ന് മഴക്കാലത്ത് തവളകളുടെ സ്വരം ഇല്ല. യൂറോപ്പിൽ ഒരു വസന്തകാലത്ത് കിളികളുടെ സ്വരവും ഇല്ലാതായി. ആ വസത്തെക്കുറിച്ചുള്ള പുസ്തകം ലോകപരിസ്ഥിതി അവബോധത്തിന് വഴിത്തിരിവായി. ഏതാണ് ആ പുസ്തകം? നാലാം ക്ലാസുകാരി സാനിയയാണ് അവസാനം മറുപടി പറഞ്ഞത്. സൈലന്റ് സ്പ്രിംഗ്.

ലോകപരിസ്ഥിതി ദിനത്തിൽ അരുവിക്കരയിൽ വച്ച് തണൽ വൃക്ഷതൈ പരിപാടി ഡോ.ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

കൈയടിയെല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ആരാ പറഞ്ഞു തന്നത്? കുട്ടി ഒരു മടിയും ഇല്ലാതെ പറഞ്ഞു അമ്മ. അമ്മ ശിവപത്മകുമാരി അരുവിക്കര എൽ.പി. സ്കൂളിലെ ടീച്ചറാണ്. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിലെ ഒരു വഴിത്തിരിവ് ഈ ഗ്രന്ഥത്തിലെ തലവാചകത്തിനോട് ബന്ധപ്പെട്ടുള്ളതാണ്. അത് എന്ത്? ഒരുകൂട്ടം കുട്ടികൾ ഒരുമിച്ച് കൂകി പറഞ്ഞു സൈലന്റ് വാലി. ഒരാൾക്കു പകരം എല്ലാവരുംകൂടി പറഞ്ഞതുകൊണ്ട് അവസാനം സമ്മാനം കൊടുത്തത് സാനിയയ്ക്കു മാത്രം.

advertisment

News

Related News

    Super Leaderboard 970x90