Kerala

"കേരളത്തിന്‍റെ തീരപ്രദേശം കടലാക്രമണഭീഷണിയിൽ" - ഡോ.ടി.എം തോമസ് ഐസക്

കേരളത്തിന്‍റെ തീരപ്രദേശം മുന്‍പെങ്ങുമില്ലാത്ത വിധം കടലാക്രമണഭീഷണിയെ നേരിടുകയാണ്. മുന്‍പ് മണ്‍സൂണ്‍ കാലത്ത് മാത്രമായിരുന്നു കടലാക്രമണം എങ്കില്‍ കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ തന്നെ കേരളതീരം പലതവണ കടല്‍ കയറ്റത്തിനിരയായി.

"കേരളത്തിന്‍റെ തീരപ്രദേശം കടലാക്രമണഭീഷണിയിൽ" - ഡോ.ടി.എം തോമസ് ഐസക്

കേരളത്തിന്‍റെ തീരപ്രദേശം മുന്‍പെങ്ങുമില്ലാത്ത വിധം കടലാക്രമണഭീഷണിയെ നേരിടുകയാണ്. മുന്‍പ് മണ്‍സൂണ്‍ കാലത്ത് മാത്രമായിരുന്നു കടലാക്രമണം എങ്കില്‍ കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ തന്നെ കേരളതീരം പലതവണ കടല്‍ കയറ്റത്തിനിരയായി. ഒമാനിലുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്‌ ഇപ്പോഴത്തെ പ്രകൃതിക്ഷോഭവും കടലാക്രമണവും.

എന്‍റെ മണ്ഡലത്തിലെ കാട്ടൂര്‍ -ഓമനപ്പുഴ -ചെട്ടികാട്‌ കടല്‍ തീരത്ത് രൂക്ഷമായ കടലാക്രമണം ആണ്. കുറെ വീടുകള്‍ ഇതിനകം തന്നെ കടലെടുത്തു. എനിക്കവിടെ ഇതുവരെ നേരിട്ട് എത്താന്‍ കഴിഞ്ഞില്ല . അടുത്ത 5 കൊല്ലത്തേക്ക്‌ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ആണ് . 

"കേരളത്തിന്‍റെ തീരപ്രദേശം കടലാക്രമണഭീഷണിയിൽ" - ഡോ.ടി.എം തോമസ് ഐസക്

ധനകാര്യ കമീഷന്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് വേണ്ടി കേരള സന്ദര്‍ശനം നടത്തുന്നത് 27 മുതല്‍ 30 വരെയാണ്. കണക്കുകളും വസ്തുതകളും വച്ച് ഇവരുടെ മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു ഇത് നേടിയെടുക്കേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തില്‍ ധനകാര്യ കമ്മീഷന്‍റെ സന്ദര്‍ശനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ സംസ്ഥാനധനമന്ത്രി എന്ന നിലയില്‍ എനിക്ക് സാധ്യമാവില്ല. അതുകൊണ്ടാണ് ഈ ദിവസങ്ങളില്‍ അവിടെ എത്തിപ്പെടാന്‍ കഴിയാത്തത്. ധനകമ്മീഷന്‍ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷ സാഹചര്യങ്ങള്‍ വിലയിരുത്തി ചില പ്രത്യേക ഗ്രാന്റുകള്‍ ഓരോ പ്രാവശ്യവും അനുവദിക്കാറുണ്ട്. ഇത്തവണ സംസ്ഥാനം കേന്ദ്ര ധനകമ്മീഷനോട് ഈ പ്രത്യേക ഗ്രാന്ടിനായി അഭ്യര്‍ത്ഥിക്കുന്ന മുന്‍ഗണനമേഖല കടല്‍ തീരത്തിന്റെ സുരക്ഷയ്ക്കുള്ള പണമാണ്. ഓഖി ദുരന്തത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പശ്ചാത്തലത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് പരിഗണന കിട്ടും എന്നതാണു പ്രതീക്ഷ.

"കേരളത്തിന്‍റെ തീരപ്രദേശം കടലാക്രമണഭീഷണിയിൽ" - ഡോ.ടി.എം തോമസ് ഐസക്

കടലാക്രമണത്തെ പ്രതിരോധിക്കാന്‍ അടിയന്തിരമായി ചെയ്യേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജലവിഭവ മന്ത്രി ,മത്സ്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി , ധനമന്ത്രി എന്നീ നാല് മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നാളെ യോഗം ചേരുകയാണ്. തൊട്ടടുത്ത മന്ത്രസഭാ യോഗത്തില്‍ ഇത് സംബന്ധമായ നിര്‍ദ്ധേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു ബഹു. മുഖ്യമന്ത്രി അനുവാദവും നല്‍കിയിട്ടുണ്ട്.

തീരദേശത്തിന്‍റെ ആവശ്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം അടിയന്തിര ആശ്വാസത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം സര്‍ക്കാര്‍ ചെയ്യുക തന്നെ ചെയ്യും.

advertisment

News

Related News

    Super Leaderboard 970x90