Kerala

ആലപ്പുഴയിലെത്തുന്ന കലാഹൃദയമുള്ള സഞ്ചാരികൾ അനന്തനാരായണപുരം ക്ഷേത്രത്തിലെ അതിമനോഹരങ്ങളായ ചുവർ ചിത്രങ്ങൾ കാണാതെ പോവരുത്....

നാലമ്പലത്തിന്റെ പുറം ചുവരുകളിൽ 127 ചിത്രങ്ങളുണ്ട്. ഇതിൽ 118 എണ്ണത്തിൽ രാമായണ കഥ ചിത്രീകരിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങൾക്കും ഉയരം അഞ്ച് അടിയാണ്. ഭൂരിപക്ഷം ചിത്രങ്ങളുടെയും വീതം 2.5 അടിയാണ്. ഒരു കഥാപാത്രത്തെ ചുരുക്കം കഥാപാത്രങ്ങളെയോ ചിത്രീകരിക്കുമ്പോൾ വീതി കുറയ്ക്കുന്നു. ഒരു അടി മാത്രം വീതിയുള്ളവയും ഉണ്ട്.

ആലപ്പുഴയിലെത്തുന്ന കലാഹൃദയമുള്ള സഞ്ചാരികൾ അനന്തനാരായണപുരം ക്ഷേത്രത്തിലെ അതിമനോഹരങ്ങളായ ചുവർ ചിത്രങ്ങൾ കാണാതെ പോവരുത്....

ആലപ്പുഴയിലെത്തുന്ന കലാഹൃദയമുള്ള ഒരു സഞ്ചാരി അനന്തനാരായണപുരം ക്ഷേത്രം കാണാതെ തിരിച്ചു പോകരുത്. ഇവിടുത്തെ അതിമനോഹരങ്ങളായ ചുവർ ചിത്രങ്ങളെക്കുറിച്ച് ആലപ്പുഴക്കാർക്കു തന്നെ അധികം പേർക്ക് അറിവുണ്ടെന്ന് തോന്നുന്നില്ല. നാലമ്പലത്തിന്റെ പുറം ചുവരുകളിൽ 127 ചിത്രങ്ങളുണ്ട്. ഇതിൽ 118 എണ്ണത്തിൽ രാമായണ കഥ ചിത്രീകരിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങൾക്കും ഉയരം അഞ്ച് അടിയാണ്. ഭൂരിപക്ഷം ചിത്രങ്ങളുടെയും വീതം 2.5 അടിയാണ്. ഒരു കഥാപാത്രത്തെ ചുരുക്കം കഥാപാത്രങ്ങളെയോ ചിത്രീകരിക്കുമ്പോൾ വീതി കുറയ്ക്കുന്നു. ഒരു അടി മാത്രം വീതിയുള്ളവയും ഉണ്ട്.

രാമായണ കഥ പ്രദക്ഷിണ ദിശയിലാണ് ചുരുൾ നിവരുന്നത്. ശൈവ ചാപഭംഹം, പരശുരാമ പരാക്രമം, ചിത്രകൂട വാസം, ഹനുവൽ സംവാദം, സേതുബന്ധനം, രാമ-രാവണ യുദ്ധം തുടങ്ങിയ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ചിത്രകൂട വാസത്തിന് ത്രീഡി ഇഫക്ട് തോന്നിപ്പോകും. വട്ടമുഖവും, നീണ്ട കണ്ണുകളും, കുറിയ ശരീരവും, ഉരുണ്ട അവയവങ്ങളും ഉള്ളവരാണ് സ്ത്രീ കഥാപാത്രങ്ങൾ. രാമ-സീത-ലക്ഷ്മണൻമാർ എപ്പോഴും സർവ്വാഭരണ ഭൂഷിതരാണ്. എണ്ണത്തിലും രൂപത്തിലും ഹനുമാന് പ്രത്യേക പ്രാധാന്യമുണ്ട്. പരിചിതമല്ലാത്ത ലിപിയിൽ ഓരോ ചിത്രത്തിനും കഥാസാരം രണ്ടോ മൂന്നോ വാക്കുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്.

ആലപ്പുഴയിലെത്തുന്ന കലാഹൃദയമുള്ള സഞ്ചാരികൾ അനന്തനാരായണപുരം ക്ഷേത്രത്തിലെ അതിമനോഹരങ്ങളായ ചുവർ ചിത്രങ്ങൾ കാണാതെ പോവരുത്....

ഇന്നത്തെ ചിത്രങ്ങളുടെ സ്ഥിതി സങ്കടകരമാണ്. ഭൂരിപക്ഷം ചിത്രങ്ങളുടേയും താഴത്തെ 1.5 അടി വരെ പൊളിഞ്ഞിളകിയിട്ടുണ്ട്. പല കാലങ്ങളിലായി ഇവിടങ്ങളിൽ സിമന്റ് തേച്ച് അടച്ചിട്ടുമുണ്ട്. പുക, എണ്ണ, വികൃതികളുടെ കരി, ചെങ്കൽ, പെൻസിൽ പ്രയോഗങ്ങൾ തുടങ്ങിയവ ചിത്രങ്ങളെ മലിനമാക്കിയിട്ടുണ്ട്. ചില ചിത്രങ്ങളുടെ കണ്ണുകൾ തുരന്നു മാറ്റിയിരിക്കുന്നു. വെയിലും മഴയും കൂടുതൽ ഏൽക്കുന്ന തെക്കുഭാഗത്തെ നിറങ്ങൾ നഷ്ടപ്പെട്ടു കഴിഞ്ഞു. മറ്റിടങ്ങളിലും കാര്യമായ മങ്ങലുണ്ടായിട്ടുണ്ട്. ഇവയെല്ലാം വർണ്ണനിറവിൽ നിന്നപ്പോഴുള്ള പ്രൗഡി ഊഹിക്കുവാൻ അഗ്രശാലയിലുള്ള അനന്തശയനം, ശ്രീ പട്ടാഭിഷേകം എന്നീ ചിത്രങ്ങൾ കാണണം. ഇവിടെ നിറങ്ങൾക്കു പറയത്തക്ക നാശമുണ്ടായിട്ടില്ല. ഈ ചിത്രങ്ങളിൽ തിരുവിതാംകൂർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മുഖവുംകൂടി ഉൾപ്പെട്ടിരുന്നത് കൗതുകകരമായി തോന്നി.

ഭാഗ്യത്തിന് അമച്വർ ചിത്രകാരൻമാരെക്കൊണ്ട് ചുവർ ചിത്രങ്ങൾ പുനരുദ്ധരിക്കാൻ ശ്രമിച്ചിട്ടില്ല. അടിയന്തിരമായി ഡോ. വേലായുധൻ നായരെപ്പോലുള്ള ഒരു സംഘം വിദഗ്ദ്ധരെക്കൊണ്ട് ഈ ചിത്രങ്ങൾ പരിശോധിപ്പിക്കണം. ഇവരുടെ മേൽനോട്ടത്തിൽ വേണം ഈ അപൂർവ്വ ചുവർചിത്ര പൈതൃകം ആധുനിക സങ്കേതങ്ങൾകൂടി ഉൾപ്പെടുത്തി സംരക്ഷിക്കുവാൻ. ആലപ്പുഴ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇത് ഭംഗിയായി നിർവ്വഹിക്കാനാവും.

ആലപ്പുഴയിലെത്തുന്ന കലാഹൃദയമുള്ള സഞ്ചാരികൾ അനന്തനാരായണപുരം ക്ഷേത്രത്തിലെ അതിമനോഹരങ്ങളായ ചുവർ ചിത്രങ്ങൾ കാണാതെ പോവരുത്....

അതോടൊപ്പം പ്രദക്ഷിണ വഴിയുടെ ആസ്ബറ്റോസ് മേൽക്കൂര പൊളിച്ച് ഓടാക്കണം. ചുറ്റമ്പലത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ചു വളഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭീമൻ പത്തായപ്പുരയും ജീർണ്ണിച്ചു തുടങ്ങിയിട്ടുണ്ട്. ഇവ കൺസർവേഷൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംരക്ഷിക്കണം. തെക്കേ അതിരിൽ ചുറ്റമ്പലം പണിതിട്ടില്ല. ഇവിട പഴയ വാസ്തു മാതൃകയിൽ ഒരു ഹാൾ നിർമ്മിച്ചാൽ ഗൗഡ സാരസ്വരരുടെ സാമൂഹ്യ-സാമ്പത്തിക ചരിത്രത്തിന്റെ മ്യൂസിയം ഒരുക്കാം. അമ്പലത്തിലെ ദൈനംദിന ആവശ്യത്തിന് ഉപയോഗപ്പെടാത്ത വസ്തുക്കളും ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിക്കാം. സത്യം പറഞ്ഞാൽ, പതിനായിരക്കണക്കിന് താളിയോല രേഖകൾ വാരിവലിച്ചു മച്ചിൻ പുറത്തു ശേഖരിച്ചു വച്ചിട്ടുള്ളതുകണ്ട് ഞാൻ ഞെട്ടിപ്പോയി. ഇവ സംരക്ഷിക്കാനും പഠിക്കാനും ഒരു പദ്ധതി വേണം. ഇങ്ങനെ അടിയന്തിരമായി ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.

ക്ഷേത്ര സമിതി ഭാരവാഹികളുമായി ആലപ്പുഴ പൈതൃക പദ്ധതിയിൽ അനന്തനാരായണപുരം തിരുമല ക്ഷേത്രം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. വളരെ സന്തോഷത്തോടെ ദേവസ്വം പ്രസിഡന്റ് പ്രേംകുമാറും കൃഷ്ണകുമാറും എനിക്കു വിശദീകരണങ്ങൾ നൽകിക്കൊണ്ട് ഒരു ചെറുപര്യടനത്തിന് കൂടെ വന്നു. ആലപ്പുഴയിലെ സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിദ്ധ്യമായ ഹരികുമാർ വാലേത്ത് കൂടെയുണ്ടായിരുന്നു. ഔപചാരിക തീരുമാനം ദേവസ്വം കമ്മിറ്റിയും അഷ്ടഗ്രാമക്കാരുമായെല്ലാം ചർച്ച ചെയ്ത് അറിയിക്കാമെന്നു പറഞ്ഞിരിക്കുകയാണ്. അത് വേഗം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ മുന്നോട്ടു പോവുകയാണ്. കൺസർവേഷൻ വിദഗ്ദ്ധരുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഗൗഡ സാരസ്വരരുടെ കുടിയേറ്റവും സങ്കേതങ്ങളെയും കുറിച്ച് മ്യൂസിയം ലക്ഷ്യമാക്കി ആഗസ്റ്റിൽ ഒരു ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നതിന് പരിപാടിയിടുകയാണ്. കൊങ്കിണി സാഹിത്യ സമിതിയുടെ രമേശ് പൈ അടക്കമുള്ളവർ സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്. ശിൽപ്പശാലയ്ക്ക് മുൻകൈ എടുക്കുന്നത് സാഹിത്യകാരി ശാരദക്കുട്ടിയാണ്. 

advertisment

News

Related News

    Super Leaderboard 970x90