Kerala

നേതാവായും ആസൂത്രകനായും സംഘാടകനായുമൊക്കെ ഉയർന്നു വരുന്ന ഘട്ടത്തിലാണ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കൊലയാളികൾ അഭിമന്യുവിന്റെ ജീവനെടുത്തത്... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

വട്ടവട ഗ്രാമസഭയിലെ അഭിമന്യുവിന്റെ പങ്കാളിത്തം സംബന്ധിച്ച പോസ്റ്റുകൾ കണ്ടപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഇവനെയാണല്ലോ ഒരു പ്രകോപനവുമില്ലാതെ കൊന്നു കളഞ്ഞത് എന്ന രോഷവും.

നേതാവായും ആസൂത്രകനായും സംഘാടകനായുമൊക്കെ ഉയർന്നു വരുന്ന ഘട്ടത്തിലാണ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കൊലയാളികൾ അഭിമന്യുവിന്റെ ജീവനെടുത്തത്... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

അനശ്വരതയിൽ അനുനിമിഷം വളരുകയാണ് അഭിമന്യു. എന്തൊരു പയ്യനായിരുന്നു അവൻ! അവന്റെ ഇടപെടലുകളെക്കുറിച്ച് പുതിയ എന്തെന്തു വിവരങ്ങളാണ് പുറത്തുവരുന്നത്? നേതാവായും ആസൂത്രകനായും സംഘാടകനായുമൊക്കെ ഉയർന്നു വരുന്ന ഘട്ടത്തിലാണ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കൊലയാളികൾ അവന്റെ ജീവനെടുത്തത്. അവൻ വ്യാപരിച്ച മണ്ഡലങ്ങളിലൊന്നും സമൂഹത്തിന് ഒരു സംഭാവനയും നൽകാൻ ഈ ക്രിമിനലുകൾക്ക് ഒരിക്കലും കഴിയുകയുമില്ല. തീരാനഷ്ടം എന്ന വിശേഷണത്തിന്റെ ആഴം ഓരോ നിമിഷവും നമുക്കു ബോധ്യമാവുകയാണ്.

വട്ടവട ഗ്രാമസഭയിലെ അഭിമന്യുവിന്റെ പങ്കാളിത്തം സംബന്ധിച്ച പോസ്റ്റുകൾ കണ്ടപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഇവനെയാണല്ലോ ഒരുപ്രകോപനവുമില്ലാതെ കൊന്നു കളഞ്ഞത് എന്ന രോഷവും. ഗ്രാമസഭകളിലെ ശുഷ്കമായ യുവജന പങ്കാളിത്തം ജനകീയാസൂത്രണകാലം മുതലുള്ള ഒരു നിരീക്ഷണമാണ്. ഇവിടെയാണ് തന്റെ ഗ്രാമസഭയിൽ അഭിമന്യുവിന്റെ പങ്കാളിത്തത്തിന്റെ സന്ദേശം പ്രസക്തമാവുന്നത്. ഡിവൈഎഫ്ഐ സമ്മേളനങ്ങൾക്കും കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രവർത്തനങ്ങൾക്കും ഇടയിൽ ഇതിനും അവൻ സമയം കണ്ടെത്തി. ഉയർന്ന ജനാധിപത്യ ബോധത്തിന്റെ പ്രതിഫലനമാണ് ഇത്. അവന്റെ പരിശ്രമങ്ങൾക്കു തുടർച്ചയുണ്ടാകണം.

നേതാവായും ആസൂത്രകനായും സംഘാടകനായുമൊക്കെ ഉയർന്നു വരുന്ന ഘട്ടത്തിലാണ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കൊലയാളികൾ അഭിമന്യുവിന്റെ ജീവനെടുത്തത്... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

ഗ്രാമസഭകൾ പ്രത്യക്ഷ ജനാധിപത്യത്തിന്റെ വേദികളാണ്. തന്റെ മൂല്യങ്ങളിലും രാഷ്ട്രീയനിലപാടുകളിലും പിടിവാശിയോടെ ഉറച്ചു നിൽക്കുമ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങളോടുള്ള സഹിഷ്ണുതയായിരുന്നു അഭിമന്യു എന്ന വിദ്യാർത്ഥി പ്രവർത്തകന്റെ ശൈലി. ഇത്തരമൊരു സമീപനത്തിന് ഗ്രാമസഭ പോലുള്ള ജനാധിപത്യവേദികളെ ഫലപ്രദമായി പ്രവർത്തിപ്പിക്കാനാകും.

ഗ്രാമസഭയിൽ പങ്കെടുത്തുകൊണ്ട് അഭിമന്യു ഉന്നയിച്ച നിർദ്ദേശങ്ങളും പ്രസക്തമാണ്. പലരും ചൂണ്ടിക്കാണിച്ചതുപോലെ വ്യക്തിപരമായ ആനുകൂല്യങ്ങൾക്കോ നേട്ടങ്ങൾക്കോ വേണ്ടിയുള്ള അഭ്യർത്ഥനകളായിരുന്നില്ല അഭിമന്യു വച്ചത്. മറിച്ച്, യുവജനപ്രവർത്തകരെന്ന നിലയിലുള്ള രണ്ട് ആവശ്യങ്ങൾ ആയിരുന്നു.

1) ലൈബ്രറി സ്ഥാപിക്കുക
2) പൊതുപരീക്ഷകൾക്കു വേണ്ടിയുള്ള പി.എസ്.സി കോച്ചിംഗ് സെന്റർ സ്ഥാപിക്കുക

കേരളത്തിലെ അധികാര വികേന്ദ്രീകരണങ്ങൾ വിജയിക്കണമെങ്കിൽ അതിലൊരു മുന്നുപാധി ബഹുജന സംഘടനകളിലെ പങ്കാളിത്തമാണ്. അതത് പ്രവർത്തന മേഖലകളിലെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കുകയും മുൻഗണന തീരുമാനിക്കുകയും നടപ്പാക്കുന്നതിൽ പങ്കാളിയാവുകയും ചെയ്യണം.

നേതാവായും ആസൂത്രകനായും സംഘാടകനായുമൊക്കെ ഉയർന്നു വരുന്ന ഘട്ടത്തിലാണ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കൊലയാളികൾ അഭിമന്യുവിന്റെ ജീവനെടുത്തത്... ഡോ.ടി.എം തോമസ് ഐസക് എഴുതിയ കുറിപ്പ്

അധികാര വികേന്ദ്രീകരണത്തിലെ ജനപങ്കാളിത്തം സ്ഥായിയാവുമോ എന്ന ചോദ്യം ജനകീയാസൂത്രണകാലത്തു തന്നെ ഉയർന്നിരുന്നു. സഖാവ് ഇഎംഎസ് അന്നു പറഞ്ഞ മറുപടി ഇന്നും പ്രസക്തമാണ്: കേരളത്തിലെ ജനങ്ങൾ സംഘടിതരാണ്; അവരുടെ സംഘടനകൾ കീഴ്ത്തട്ട് ആസൂത്രണ പ്രക്രിയയിൽ സജീവമാകലാണ് പങ്കാളിത്തം സ്ഥായിയായിരിക്കും എന്നുള്ളതിന് ഗ്യാരണ്ടി.

എനിക്കു സന്തോഷം നൽകിയ ഒരു കാര്യം അഭിമന്യു അടക്കമുള്ളവർ പറഞ്ഞതൊക്കെ ഗ്രാമസഭയുടെ മിനിറ്റ്സിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ്. വട്ടവട പോലെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമത്തിലും പതിറ്റാണ്ടായി ഇത്തരം ചിട്ടകൾ തുടരുകയാണ്. എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും കേരളത്തിലെ നല്ലൊരുപങ്കു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനാധിപത്യ ആസൂത്രണ പ്രക്രിയ സജീവമായി തുടരുന്നു. ഗ്രാമസഭയുടെ നിർദ്ദേശം നടപ്പാക്കുന്നുവെന്ന പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം കീഴ്ത്തല ആസൂത്രണം എങ്ങനെ എന്നതിന് ഒരു മാതൃകയാണ്.

എന്തുകൊണ്ട് കീഴ്ത്തല ആസൂത്രണത്തിന്റെ ഉത്തമ മാതൃകയായി ഒരു സമഗ്രവികസന പദ്ധതി വട്ടവടയിൽ ആവിഷ്കരിച്ചുകൂടാ? ലൈബ്രറിയും കോച്ചിംഗ് സെന്ററുമെല്ലാം ഇത്തരമൊരു സമഗ്ര പദ്ധതിയുടെ ഭാഗമായി മാറണം. സെപ്തംബർ മാസത്തിൽ ഗ്രാമപഞ്ചായത്തിന്റെകൂടി സൌകര്യം കണക്കിലെടുത്ത് ഇതിന് വട്ടവടയിൽ തന്നെ ഒത്തുചേരാം. അങ്ങനെ സമൂഹത്തിന്റെ ഓരോ തുടിപ്പിലും അഭിമന്യു അനശ്വരമാവട്ടെ.

advertisment

News

Related News

Super Leaderboard 970x90