Health

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ആവി പിടിക്കുമ്പോൾ മൂക്കടപ്പ് മാറാം, സയനസയറ്റിസ് കുറയാം, ജലദോഷം കുറയാം,ചുമ മാറാം, കഫകെട്ട് കുറയാം. കൂടാതെ ആവി പിടിക്കുന്നത് മുഖത്തിനും നല്ലതാണ്. സ്ത്രീകൾക്ക് അറിയാമല്ലോ ഫേഷിയൽ ചെയ്യുമ്പോൾ ആവി ഉപയോക്കുന്നതിനെ കുറിച്ച്.

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ജലദോഷത്തിനും മറ്റും ആവി പിടിക്കുമ്പോൾ വെറും വെള്ളം തിളപ്പിച്ചു ആവി പിടിക്കുക.ആവി പിടിക്കുന്ന വെള്ളത്തിൽ വിക്‌സോ, ഉപ്പോ,ഒന്നും തന്നെ ഇടേണ്ടതില്ല. ശ്വാസം മുട്ടൽ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു അതാത് മരുന്ന് ഉപയോഗിച്ചു nebulise ചെയ്യുക.

അല്ലാത്തവർ വെറും വെള്ളത്തിൽ ആവി പിടിക്കുക.ആവി പിടിക്കുമ്പോൾ മൂക്കടപ്പ് മാറാം, സയനസയറ്റിസ് കുറയാം, ജലദോഷം കുറയാം,ചുമ മാറാം, കഫകെട്ട് കുറയാം. കൂടാതെ ആവി പിടിക്കുന്നത് മുഖത്തിനും നല്ലതാണ്.

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ആവശ്യമെങ്കിൽ ബാക്ടീരിയ മൂലമുള്ള രോഗമാണെങ്കിൽ ഡോക്ടർ ആന്റിബയോട്ടിക്ക് കഴിക്കാൻ നിർദ്ദേശിക്കാം.അല്ലാതെ ജലദോഷം തുടങ്ങിയാൽ ഉടനെ കഫക്കെട്ട് ആണെന്ന് സ്വയം തീരുമാനിച്ചു ആന്റിബയോട്ടിക്കുകൾ വേണമെന്ന് ഡോക്ടറോട് വാശി പിടിക്കേണ്ടതില്ല.

ആവശ്യമെങ്കിൽ അവ ഡോക്ടർ നിർദ്ദേശിക്കും. ആവി പിടിപ്പിക്കുക. വളരെ നല്ല രീതിയാണത്.

കണ്ണിന് ചില ഓപ്പറേഷൻ കഴിഞ്ഞവർക്ക് ആവി പിടിക്കരുത് എന്നു ഡോക്ടർ നിർദ്ദേശിക്കാം.

അല്ലാതെ ആവി പിടിക്കുന്നതിൽ ദോഷമില്ല. ആവി പിടിക്കുമ്പോൾ ചൂട് വെള്ളം ശരീരത്തിലേക്ക് വീഴാതെ ശ്രദ്ധിക്കുക. കൂടാതെ ആവി ഒരുപാട് അടുത്തു പിടിച്ചു പൊള്ളൽ ഏൽക്കാതെ ശ്രദ്ധിക്കുക.

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

കുട്ടികളോ, രോഗശയ്യയിലോ ഉള്ളവരുടെ അടുത്തു ആവി വെച്ചു പോകാതെയിരിക്കുക.കാരണം, ചിലർക്ക് അശ്രദ്ധ മൂലം അത്തരം പൊള്ളലുകൾ എൽക്കാറുണ്ട്.

രണ്ടു ദിവസം കഴിഞ്ഞു പനി മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണിച്ചു ആവശ്യമായ ബ്ലഡ് ടെസ്റ്റുകൾ ചെയ്യുക. മൂത്രവും ടെസ്റ്റ് ചെയ്യുക. രക്തത്തിൽ പ്ലേറ്റലറ്റ് കൗണ്ട് കുറവാണെങ്കിൽ, കൂടാതെ മറ്റ് ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഡെങ്കിപ്പനി, എലിപ്പനിയുടെ ടെസ്റ്റുകൾ ചെയ്യുവാൻ ഡോക്ടർ നിർദ്ദേശിക്കാം.

വെള്ളം ധാരാളം കുടിക്കുക. വിശ്രമം ആവശ്യമാണ്. മാതള നരങ്ങയോ, ഓമയ്ക്കയുടെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലോ പ്ലേറ്റലറ്റ് കൗണ്ട് കൂടുമെന്ന കാര്യത്തിൽ ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല.

മഴക്കാലമാണ്. ജാഗ്രത ആവശ്യമാണ്.

advertisment

Super Leaderboard 970x90