Kerala

ബസ്സിൽ കുത്തിനിറച്ച് ആളുകളെ കൊണ്ടുപോകുന്നതിന് ഒരവസാനം ആവശ്യമാണ്... ഡോ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ഒരു ബസ്സിൽ സർക്കാർ പറയുന്ന കണക്കുകൾ 41 സീറ്റ് .. സർക്കാർ ബസ്സിൽ പോലും ആളുകളുടെ എണ്ണം നിയമവിരുദ്ധം ... പക്ഷേ കേസെടുക്കാൻ ആളില്ല ! എന്തേങ്കിലും ഒരു സംവിധാനം ബസ്സുകളിൽ കൊണ്ടു വരണം. അമിതമായി ആളുകൾ തിക്കി ഞെരിച്ചു കൊണ്ടു പോകുന്ന ബസ്സുകൾക്ക് എതിരെ കർശന നടപടി എടുക്കണം. അല്ലെങ്കിൽ സ്പീഡ് നിയന്ത്രിക്കുവാൻ സ്പീഡ് ബ്രേക്കർ വെച്ചതുപോലെ അമിതമായ ഭാരം ബസ്സിൽ കൂടിയാൽ അത് നിയന്ത്രിക്കുവാൻ എന്തെങ്കിലും വഴി കണ്ടെത്തണം.

ബസ്സിൽ കുത്തിനിറച്ച് ആളുകളെ കൊണ്ടുപോകുന്നതിന് ഒരവസാനം ആവശ്യമാണ്... ഡോ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ഡോറിന്റെ സ്റ്റെപ്പിൽ നിർത്തി ഇപ്പോഴും ആളുകൾ ബസ്സിൽ യാത്ര ചെയ്യുന്നു. കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നതു പോലെ ഇപ്പോഴും ബസ്സുകൾ നമ്മുടെ കണ്മുന്നിൽ കൂടെ പോകുന്നു.

കഴിഞ്ഞ വർഷം പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീ ബസ്സിന്റെ ഡോറിൽ നിന്ന് തെറിച്ചു വീണ് മരിച്ചത് നാം മറന്നിട്ടുണ്ടാകില്ല. എന്നിട്ടും നാം പഠിച്ചില്ല. അടുത്ത ആളപായം ഉണ്ടാകാൻ നാം കാത്തു നിൽക്കുകയാണോ?

ബൈക്കിൽ 3 പേര് കയറിയാൽ ഓവർലോഡ് പിഴ ... ഓട്ടോ റിക്ഷയിൽ ഓവർ ലോഡ് ...പിഴ ....

കാരണം സർക്കാർ അനുവദിച്ചയാത്രക്കാരുടെ എണ്ണം കൂടിയത്രേ ... ഇൻഷൂർ കിട്ടില്ല നിയമനിരോധനം ....

എങ്കിൽ ഒരു ബസ്സിൽ സർക്കാർ പറയുന്ന കണക്കുകൾ 41 സീറ്റ് .. സർക്കാർ ബസ്സിൽ പോലും ആളുകളുടെ എണ്ണം നിയമവിരുദ്ധം ... പക്ഷേ കേസെടുക്കാൻ ആളില്ല !

ബസ്സിൽ കുത്തിനിറച്ച് ആളുകളെ കൊണ്ടുപോകുന്നതിന് ഒരവസാനം ആവശ്യമാണ്... ഡോ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

എന്തേങ്കിലും ഒരു സംവിധാനം ബസ്സുകളിൽ കൊണ്ടു വരണം. അമിതമായി ആളുകൾ തിക്കി ഞെരിച്ചു കൊണ്ടു പോകുന്ന ബസ്സുകൾക്ക് എതിരെ കർശന നടപടി എടുക്കണം. അല്ലെങ്കിൽ സ്പീഡ് നിയന്ത്രിക്കുവാൻ സ്പീഡ് ബ്രേക്കർ വെച്ചതുപോലെ അമിതമായ ഭാരം ബസ്സിൽ കൂടിയാൽ അത് നിയന്ത്രിക്കുവാൻ എന്തെങ്കിലും വഴി കണ്ടെത്തണം. അല്ലെങ്കിൽ ആളുകൾ ബസ്സിന്റെ സ്റ്റെപ്പിൽ നിന്നാൽ വണ്ടി ഓടില്ല എന്ന രീതിയിലുള്ള സംവിധാനം ചെയ്യണം.

"അമ്മയും കുഞ്ഞും" "മുതിർന്നവർ" എന്ന സീറ്റുകളിൽ ചെറുപ്പക്കാർ ഇരുന്നു കഴിഞ്ഞാൽ ആ സീറ്റിന് അർഹതയുള്ളവർ വന്നാൽ എഴുന്നേറ്റ് കൊടുക്കുക. അത്തരം സീറ്റിലല്ല നിങ്ങൾ ഇരിക്കുന്നതെങ്കിൽ പോലും എഴുന്നേറ്റ് കൊടുക്കുക. മാനുഷികമായ മൂല്യങ്ങൾ കാണിച്ചു കൊടുക്കേണ്ടതാണ് അല്ലാതെ പറഞ്ഞു നടക്കുവാൻ ഉള്ളതല്ല.

കഴിഞ്ഞ ദിവസം ഒരു 70-75 വയസ്സുള്ള 'അമ്മ ബസ്സിൽ കയറിയിട്ട് ഒറ്റൊരാൾ എഴുന്നേറ്റ് കൊടുത്തില്ല. ഞാൻ എഴുന്നേറ്റ് കൊടുത്തു. 1 മണിക്കൂർ ദൂരമുള്ള യാത്രയായിരുന്നു അതെനിക്ക്. പക്ഷെ ഞാൻ എഴുന്നേറ്റ് കൊടുത്തു 10 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്കൊരു ഒഴിഞ്ഞ സീറ്റ് കിട്ടി. നല്ലത് ചെയ്താൽ നമുക്കും നല്ലത് ഉടനെ ലഭിക്കും.❤️

advertisment

News

Super Leaderboard 970x90