Life Style

മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം...... സ്വയം ജീവിക്കുവാൻ മറക്കരുത്...... കാരണം സ്വന്തം ജീവിതം ജീവിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കു....ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും അച്ഛനമ്മമാർ തനിച്ചാകും. മക്കളൊക്കെ പഠിച്ചു നല്ല ജോലി കിട്ടി വിദേശത്തോ, അല്ലെങ്കിൽ മറ്റു ജില്ലകളിലോ താമസിക്കുന്നു. ഓണത്തിനും, ക്രിസ്തുമസിനും, ഈദിനും വിഭവങ്ങൾ ഒരുക്കി മക്കളെയും കൊച്ചുമക്കളേയും കാത്തിരിക്കുന്ന അച്ഛനമ്മമാർ.

"മക്കൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്." നമ്മളിലേറെയും പറയുന്ന വാക്കുകളാണത്.

മക്കൾക്ക് വേണ്ടി ജോലി വേണ്ടെന്ന് വെക്കുന്ന അമ്മമാർ. അല്ലെങ്കിൽ മക്കളെ വളർത്തുവാൻ വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന അച്ഛനമ്മമാർ.

കുഞ്ഞിക്കൈ, കുഞ്ഞിക്കാൽ വളരുന്നത് കാണാതെ മക്കളെ നാട്ടിലാക്കി വിദേശത്തു ജോലിയ്ക്ക് പോകുന്ന അച്ഛനമ്മമാർ. കുട്ടികൾ ജനിച്ചു ഒന്നോ രണ്ടോ മാസത്തിന് ശേഷം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിദേശത്തു ജോലിക്ക് പോകുന്ന അച്ഛനമ്മമാർ.

അവരൊക്കെയും ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നു. തന്റെ ആയുസ്സും ആരോഗ്യവും മക്കൾക്ക് വേണ്ടി മാറ്റി വെക്കുന്ന രക്ഷകർത്താക്കൾ. അവരുടെ വിദ്യാഭാസത്തിനായി, വിവാഹത്തിനായി കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തൊട്ടേ ഉറുമ്പിനെ പോലെ സ്വരുക്കൂട്ടി വെക്കുന്നവർ. തനിക്ക് ഒരു നല്ല കുപ്പായം വാങ്ങാതെ ഭാര്യക്കും, മക്കൾക്കും വാങ്ങുന്ന അച്ചന്മാർ.

ചോറു തികഞ്ഞില്ലെങ്കിൽ വിശപ്പില്ല എന്നു കളവ് പറയുന്ന അമ്മമാർ. വയ്യെങ്കിലും അതിരാവിലെ ആരോടും പരിഭവമില്ലാതെ വീട്ടുജോലി മുഴുവൻ ചെയ്തു ജോലിയ്ക്ക് പോകുന്ന അമ്മമാർ. തന്റെ നല്ല കാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛനമ്മമാർ ഒന്നും തന്നെ അവരിൽ നിന്ന് തിരിച്ചു പ്രതീക്ഷിക്കാതെയാകാം ഇതൊക്കെ ചെയ്യുന്നത്. അങ്ങനെ പറയുമ്പോൾ അത് അവരുടെ കടമയാണ് എന്ന് നിങ്ങൾക്ക് പറയാം.

മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം...... സ്വയം ജീവിക്കുവാൻ മറക്കരുത്...... കാരണം സ്വന്തം ജീവിതം ജീവിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കു....ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

പക്ഷെ ഒരു ചോദ്യം. അവർ നമുക്ക് വേണ്ടി മാറ്റിവെക്കുന്നതിന്റെ നാലിൽ ഒന്ന് പോലും നമുക്കു തിരിച്ചു കൊടുക്കുവാൻ സാധിക്കാറുണ്ടോ? തിരിച്ചു കൊടുക്കണം എന്നു പറയുന്നില്ല. തിരികെ പ്രതീക്ഷിക്കുവാനും പാടില്ല.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും അച്ഛനമ്മമാർ തനിച്ചാകും. മക്കളൊക്കെ പഠിച്ചു നല്ല ജോലി കിട്ടി വിദേശത്തോ, അല്ലെങ്കിൽ മറ്റു ജില്ലകളിലോ താമസിക്കുന്നു. ഓണത്തിനും, ക്രിസ്തുമസിനും, ഈദിനും വിഭവങ്ങൾ ഒരുക്കി മക്കളെയും കൊച്ചുമക്കളേയും കാത്തിരിക്കുന്ന അച്ഛനമ്മമാർ.

ഒരു ആയുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി മാത്രം മാറ്റി വെക്കേണ്ടതുണ്ടോ? തിരികെ ഒന്നും പ്രതീക്ഷിച്ചില്ലെങ്കിലും, വയസ്സാകുമ്പോൾ മക്കളുടെ സാമീപ്യമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർ പ്രതീക്ഷിക്കില്ലേ?

പക്ഷെ ലഭിക്കുന്നതോ? വലിയൊരു വീട്ടിൽ ഒറ്റയ്ക്കായി പോകുന്ന രണ്ടു ജന്മങ്ങൾ. മാസാമാസം ചിലവിന് കാശു അയച്ചു തരുന്ന മക്കൾ. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മക്കളെയും കൊച്ചുമക്കളേയും കാണുവാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന അച്ഛനമ്മമാർ.

അതുമല്ലെങ്കിൽ കൂണുപോലെ മുളയ്ക്കുന്ന വൃദ്ധസദനങ്ങളിൽ തളയ്ക്കപ്പെടുന്ന വാർദ്ധക്യം. വൃദ്ധസദനത്തിന്റെ ജനലരികിൽ മക്കൾ വരുന്നതും കാത്തിരിക്കുന്ന അവർ. വരില്ലെന്നറിഞ്ഞിട്ടും വെറുതെ കാത്തിരിക്കുമവർ. അതാണ് അവരുടെ സ്നേഹം.

ചുരുക്കി പറഞ്ഞാൽ, മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്നു എന്നത് ശെരിയാണോ? വേണ്ട എന്നല്ല. വേണം പക്ഷെ സ്വയം ജീവിക്കുവാൻ കൂടി മറക്കരുത്. കാരണം സ്വന്തം ജീവിതം ജീവിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കു.

advertisment

News

Super Leaderboard 970x90