നിപ്പ വൈറസ്- "വവ്വാലല്ല ഉറവിടം" തുടങ്ങിയ തലക്കെട്ടുകൾ ശരിയാണോ? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു...

കിണറ്റിലെ വവ്വാലല്ല രോഗം പടർത്തിയത് എന്നാണ് സ്ഥിരീകരണം. മറ്റ് ഇനം വവ്വാലുകൾ ആണോ എന്ന് ഇനിയും സ്ഥിരീകരിക്കേണ്ടത് ഉണ്ട്. അതോ മറ്റേതെങ്കിലും വഴി ആണോ രോഗം മനുഷ്യരിൽ എത്തിയതെന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളത്തിലും രോഗം പടർന്ന് പിടിക്കുവാനുള്ള കാരണം ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

നിപ്പ വൈറസ്- "വവ്വാലല്ല ഉറവിടം" തുടങ്ങിയ തലക്കെട്ടുകൾ ശരിയാണോ? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു...

കിണറ്റിലെ വവ്വാലല്ല രോഗവാഹകർ എന്നാണ് സ്ഥിരീകരണം. അല്ലാതെ "വവ്വാലല്ല ഉറവിടം" തുടങ്ങിയ തലക്കെട്ടുകൾ ശെരിയാണോ?

കാരണം കേരളത്തിൽ 56 ഇനം വവ്വാലുകൾ ഉണ്ട്. അതിൽ ലോകത്ത് വൈറസ് കണ്ടു പിടിച്ച 4 ഇനം വവ്വാലുകൾ കേരളത്തിൽ ഉണ്ട്.

അപ്പോൾ കിണറ്റിലെ വവ്വാലല്ല രോഗം പടർത്തിയത് എന്നാണ് സ്ഥിരീകരണം. മറ്റ് ഇനം വവ്വാലുകൾ ആണോ എന്ന് ഇനിയും സ്ഥിരീകരിക്കേണ്ടത് ഉണ്ട്. അതോ മറ്റേതെങ്കിലും വഴി ആണോ രോഗം മനുഷ്യരിൽ എത്തിയതെന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ലോകത്ത് ഇതുവരെ വവ്വാലിൽ നിന്നും, പന്നികളിൽ നിന്നുമാണ് രോഗം പടർന്നത്.

98-99 കാലയളവിൽ മലേഷ്യയിലെ sungai nipah എന്ന സ്ഥലത്ത് രോഗം പടർന്ന് പിടിച്ചപ്പോൾ ആദ്യം കരുതിയത് കൊതുകാണ് രോഗം(ജപ്പാൻ ജ്വരം) പരത്തുന്നതെന്നാണ്. കൊതുകിനെ കൊല്ലുവാൻ സ്‌പ്രേ ചെയ്തു തുടങ്ങി. കൊതുകിനെ കൊന്നിട്ടും, രോഗം പടർന്ന് പിടിച്ചു.

നിപ്പ വൈറസ്- "വവ്വാലല്ല ഉറവിടം" തുടങ്ങിയ തലക്കെട്ടുകൾ ശരിയാണോ? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു...

മലേഷ്യൻ ജനതയുടെ നല്ലൊരു ഭാഗവും ചൈനീസ് വംശജരാണ്.പന്നി വളർത്തലായിരുന്നു ഇവിടുത്തകാരുടെ പ്രധാന ജോലി. 150 പേരോളും മരണപ്പെട്ടിട്ടും രോഗം കണ്ടു പിടിക്കാൻ ആവാത്തത് ജനങ്ങളെയും, സർക്കാരിനെയും ബുദ്ധിമുട്ടിലാക്കി.

അങ്ങനെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന Dr.Kaw Bing Chua ലോകത്ത് ആദ്യമായി ആ വൈറസിനെ കണ്ടു പിടിച്ചു. തന്റെ കണ്ടുപിടിത്തും ആദ്യം അദ്ദേഹത്തിന്റെ പ്രൊഫസർ പോലും അംഗീകരിച്ചില്ല.

രോഗികളെ ചികിൽസിച്ച ഡോക്ടറായ Dr. Tan ഒരു കാര്യം അന്ന് ശ്രദ്ധിച്ചു . മുസ്ലിം മതവിശ്വാസികൾക്ക് രോഗം ഇതുവരെ വന്നില്ല. അങ്ങനെ പന്നികൾ ആണോ രോഗം പടർത്തുന്നത് എന്ന് Dr. Tan, Dr chau ചിന്തിച്ചു.

Dr.Chau കണ്ടെത്തിയ വൈറസ് "paramyxovirus" ഇനത്തിൽ പെട്ടതാണെന്നു കണ്ടെത്തി.

മലേഷ്യയിൽ രോഗം പടർന്നു പിടിക്കുന്ന Kampung Baru Singai "Nipah" എന്ന സ്ഥലത്തിന്റെ പേര് പുതിയതായി കണ്ടെത്തിയ വൈറസിന് നൽകി. അങ്ങനെ "nipah" വൈറസ് Dr. Chau കണ്ടു പിടിച്ചു.

ഇതുവരെ വവ്വാലിലും, പന്നിയിലും നിന്ന് മനുഷ്യരിലേക്ക് പടർന്നിട്ടുണ്ട്. നിപാ വൈറസ് ലോകത്ത് കണ്ടുപിടിച്ചിട്ട് 19 വർഷം ആയിട്ടുള്ളു. വവ്വാൽ, പന്നി കൂടാതെ ആട്‌, പൂച്ച, പട്ടി,കുതിര, ചെമ്മരി ആട് ഇവയിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലും രോഗം പടർന്ന് പിടിക്കുവാനുള്ള കാരണം ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

നിപ്പ വൈറസ്- "വവ്വാലല്ല ഉറവിടം" തുടങ്ങിയ തലക്കെട്ടുകൾ ശരിയാണോ? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു...

advertisment

News

Super Leaderboard 970x90