Health

നിപ്പ വൈറസ് : ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..... ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

ഈ രോഗത്തിന്റെ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും സമൂഹത്തിൽ വളരെ വ്യാപകമായി പെട്ടെന്നു പടർന്നു പിടിക്കുന്ന ഒന്നല്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് അമിത പരിഭ്രാന്തി ആവശ്യമില്ല. എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം.....

നിപ്പ വൈറസ് : ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..... ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

നിപ്പാ വൈറസ് ബാധ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരി ച്ചു കഴിഞ്ഞിരിക്കുന്നു. അതീവ ഗുരുതരമായ ഒരു രോഗമാണിത്. ഈ രോഗത്തിന്റെ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും സമൂഹത്തിൽ വളരെ വ്യാപകമായി പെട്ടെന്നു പടർന്നു പിടിക്കുന്ന ഒന്നല്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് അമിത പരിഭ്രാന്തി ആവശ്യമില്ല. എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം .. ഈ രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികളെ ക്കുറിച്ചും അറിയുക എന്നത് ഈ സന്ദർഭത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.

1) എന്താണ് ഈ നിപ വൈറൽ പനി ?

അടുത്ത കാലത്തായി കണ്ടുതുടങ്ങിയ ഒരു വൈറൽ രോഗമാണിത്.1998 ൽ മലേഷ്യ യിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ 2008 വരെ.യുള്ളകാലയളവിൽ ബംഗ്ലാദേശിലും ഇന്ത്യയിൽ ബംഗാളിലും ഈ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. . അതിനു ശേഷം ഇപ്പോൾ കേരളത്തിലാണ് ഈ പനി സ്ഥിതീകരിക്കുന്നത്. നിപ വൈറസ് എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത് .പഴങ്ങൾ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് (fruit bat) ഈ വൈറസ് കാണപ്പെടുന്നത്.ഇത്തരം വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ് (natural carriers ).അതുകൊണ്ടു തന്നെ വവ്വാലുകൾക്കു ഈ രോഗം ബാധിക്കില്ല.എന്നാൽ വവ്വാലുകളുടെ കാഷ്ഠം മൂത്രം ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറത്തേക്കു വ്യാപിക്കും.

ഇങ്ങനെ പുറത്തു വരുന്ന വൈറസുകൾ പന്നി, പട്ടി, പൂച്ച, കുതിര ആട് തുടങ്ങിയ മൃഗങ്ങൾക്കു രോഗം വരൻ ഇടയാക്കും.ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം .1998 ൽ മലേഷ്യയിൽ മനുഷ്യരിലേക്ക് അസുഖം ബാധിചതു പന്നി കളിൽ നിന്നാണ് .വവ്വാലുകളുടെ ശരീര സ്രവങ്ങളും വിസർജ്യവും കലർന്ന കള്ള് ഉപയോഗിച്ചതിൽ നിന്നാണ് ബംഗ്ളദേശിൽ പ്രധാനമായും രോഗം ഉണ്ടായത് .ചുരുക്കത്തിൽ വവ്വാലുകളിൽ നിന്ന് നേരിട്ടും മറ്റു വളർത്തു മൃഗങ്ങളെ ബാധിക്കുന്നതിന്റെ ഭാഗമായും മനുഷ്യർക്ക് രോഗബാധയുണ്ടാകാം . .കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വവ്വാലുകളിൽ വൈറസിന്റെ സാന്ദ്രത വർധിച്ചതും ഈ രോഗം ഉണ്ടായി ത്തീരാനുള്ള ഒരു പ്രധാന സാഹചര്യമായി ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്.

നിപ്പ വൈറസ് : ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..... ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

2) നിപ വൈറസ് എങ്ങിനെയാണ് പകരുന്നത്?

വവ്വാലുകൾ ഭക്ഷിച്ചുപേകിഷിച്ച പഴങ്ങളിലൂടെയും ,വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും ,രോഗ ബാധയുള്ള വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് രോഗം വരം.രോഗം ബാധിച്ച ഒരാളിൽ നിന്നും മറ്റു വ്യക്തികളിലേക്കു രോഗം പകരാം .രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നതു .ജലദോഷമോ ഫ്ലൂവോ പടരുന്നത് പോലെ അതിവേഗം വായുവിലൂടെ മറ്റാളുകളിലേക്കു പകരുന്ന ഒരു രോഗമല്ല ഇത്.രോഗിയുടെ അടുത്ത് വളരെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പർക്കമുണ്ടാവുകയും ചെയ്യുമ്പോൾ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്കും ഗ്ലൗസും ഉപയോഗിക്കുകയും ശരീര സ്രവങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളിൽ വ്യക്തി സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ രോഗം പകരുന്നത് ഒഴിവാക്കാൻ സാധിക്കും .

3)എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ

എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ നാലു മുതൽ പതിനെട്ട് ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. അതായതു വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ ഇത്രയും ദിവസങ്ങൾ വേണ്ടി വരും . പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം .രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്,ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

നിപ്പ വൈറസ് : ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..... ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

4) എപ്പോഴാണ് നിപ വൈറൽ പനി സംശയിക്കേണ്ടത്?

പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം,സ്ഥല കാല ബോധമില്ലാത്ത അവസ്ഥ,,ബോധക്ഷയം,അപസ്മാരം ,എന്നിവ കാണുകയാണെങ്കിൽ 
രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയ ഒരാൾക്ക് പനി ബാധിച്ചാൽ (പ്രതേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ)

5) പനി വന്നാൽ എന്താണ് ചെയ്യേണ്ടത് ?

തൊട്ടടുത്തുള്ള ആശുപത്രിയിൽ പരിശോധന നടത്തുക.ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സാ തുടരുക ഗുരുതരമല്ലാത്ത പനിയാണെങ്കിൽ യാത്രകൾ ഒഴിവാക്കി വീട്ടിൽ വിശ്രമിച്ചു ചികിത്സാ പൂർത്തിയാക്കുക .

6) എന്തൊക്കെ ചികിത്സാകൾ ലഭ്യമാണ്?

രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോർട്ടീവ് ചികിത്സകളാണ് വേണ്ടത് .പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസ്സം ഒഴിവാക്കാനുള്ള വെന്റിലേഷൻ പോലുള്ള സംവിധാനങ്ങൾ,എൻസഫലൈറ്റിസ് മൂലമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകൾ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങൾ ഇപ്പോൾ സജ്ജമാണ് .

നിപ്പ വൈറസ് : ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..... ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

7) കൊതുകുകളിലൂടെ ഈ പനി പകരുമോ?

ഇല്ല

8) പാൽ ,മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കാണേണ്ടതുണ്ടോ?

ഇല്ല .പാൽ തിളപ്പിച്ച് ഉപയോഗിക്കുകയും മാംസം യഥാവിധം പാകം ചെയ്തു ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്

9) പഴങ്ങൾ കഴിക്കുന്നതു അപകടകരമാവാനിടയുണ്ടോ?

വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങളിൽ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു .മറ്റെല്ലാ പഴങ്ങളും നന്നായി വൃത്തിയാക്കിയതിനു ശേഷം കഴിക്കാവുന്നതാണ് .

10) വെള്ളത്തിലൂടെ രോഗം പകരുമോ?

സാധ്യത കുറവാണു .വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കുക.

advertisment

Related News

    Super Leaderboard 970x90