Life Style

രാത്രി യാത്രയിൽ വണ്ടി ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

രാത്രിയിൽ കഴിവതും യാത്രകൾ ഉപേക്ഷിക്കുക. ഒഴിച്ചുകൂടാനാവാത്ത രാത്രിയിലെ യാത്ര ചെയ്യുമ്പോൾ പകൽ സമയത്തു കുറച്ചു നേരം ഉറങ്ങുവാൻ ശ്രദ്ധിക്കുക. പകൽ സമയത്ത് ഉറങ്ങുവാൻ സാധിച്ചില്ലെങ്കിൽ രാത്രി യാത്രയുടെ ഇടയ്ക്ക് കുറച്ചു നേരം വഴിയരികിൽ വണ്ടി നിർത്തി ഉറങ്ങുവാൻ ശ്രദ്ധിക്കുക.

രാത്രി യാത്രയിൽ വണ്ടി ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

രാത്രിയിൽ യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്ന ഒരുപാട് മലയാളികളുണ്ട്. കൂടി വരുന്ന വാഹനാപകടങ്ങൾക്ക് ഇടയിലും രാത്രി യാത്രകൾക്ക് ഒരു കുറവുമില്ല.

രാത്രിയിലെ അപകടമരണങ്ങളിൽ നല്ലൊരു പങ്ക് ഡ്രൈവർ ഉറങ്ങി പോകുന്നത് മൂലം ഉണ്ടാകുന്നു.

പകൽ സമയത്തെ തിരക്കേറിയ റോഡുകൾ ഓർക്കുമ്പോൾ തന്നെ ദൂരയാത്രകൾ രാത്രിയിലേയ്ക്ക് മാറ്റി വെക്കുന്നവർ നമുക്കിടയിലുണ്ട്. വീതി കുറഞ്ഞ റോഡുകളും, കൂടി വരുന്ന വാഹനങ്ങളുടെ എണ്ണവും റോഡുകളിൽ തിരക്ക് കൂടുന്നതിന് ഒരു പ്രധാന കാരണം തന്നെയാണ്.

നടൻ ജഗതി ശ്രീകുമാറിന്റെ അപകടം നാം മറക്കില്ല. ആ അപകടമുണ്ടായി വർഷം 5 കഴിഞ്ഞിട്ടും റോഡുകളിൽ ഡിവൈഡറുകളിൽ ഇപ്പോഴും പല സ്ഥലത്തും റിഫ്ലക്ടർ ഇല്ല.(ഇതിനെ കുറിച്ചു മുൻപ് എഴുതിയിട്ടുണ്ട്).

രാത്രിയിൽ കഴിവതും യാത്രകൾ ഉപേക്ഷിക്കുക. ഒഴിച്ചുകൂടാനാവാത്ത രാത്രിയിലെ യാത്ര ചെയ്യുമ്പോൾ പകൽ സമയത്തു കുറച്ചു നേരം ഉറങ്ങുവാൻ ശ്രദ്ധിക്കുക.

പകൽ സമയത്ത് ഉറങ്ങുവാൻ സാധിച്ചില്ലെങ്കിൽ രാത്രി യാത്രയുടെ ഇടയ്ക്ക് കുറച്ചു നേരം വഴിയരികിൽ വണ്ടി നിർത്തി ഉറങ്ങുവാൻ ശ്രദ്ധിക്കുക. ഉറങ്ങുമ്പോൾ ഗ്ലാസ് ഒരൽപ്പം താഴ്ത്തി ഉറങ്ങുക. Ac ഓൻ ചെയ്ത് ഗ്ലാസുകൾ മുഴുവൻ അടച്ചു ഉറങ്ങരുത്. Carbon monoxide ശ്വസിച്ചു അപകടം ഉണ്ടാകാം

രാത്രി യാത്രയിൽ വണ്ടി ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ചില കാര്യങ്ങൾ രാത്രി യാത്രയിൽ വണ്ടി ഓടിക്കുന്നവർ ശ്രദ്ധിക്കുക.

1. കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ ഉറക്കം അനുഭവപ്പെടുക.

2. വണ്ടി ഓടിക്കുന്നതിൽ നിന്ന് ശ്രദ്ധ മാറി പോകുന്നതായി അനുഭവപ്പെടുക.

3.ചിന്തകളിലേയ്ക്ക് മനസ്സ് വഴിമാറി പോകുകയും റോഡിൽ ശ്രദ്ധിക്കാതെ വരികയും ചെയ്യുക.

4. എതിർ വശത്തു നിന്ന് വാഹനം വരുമ്പോൾ ലൈറ്റ് ഡിംമാക്കി കൊടുക്കുക.

5. വാഹനത്തിന് ഉള്ളിൽ ലൈറ്റിട്ട് വാഹനം ഓടിക്കരുത്.

6.മദ്യശാലകളുടെ അടുത്ത് എത്തുമ്പോൾ വഴിയിൽ വഴിയാത്രകാരോ മറ്റും ഇല്ലെന്ന് ഉറപ്പ് വരുത്തുക.

7. സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് തന്നെ ഹെഡ്ലൈറ്റ് ഓണാക്കുക. സൂര്യൻ ഉദിച്ചതിന് ശേഷവും അല്പസമയത്തേയ്ക്ക് കൂടി ഹെഡ്ലൈറ്റ് ഓണാക്കുക.

8.കണ്ണിന് രാത്രി കാഴ്ച്ചയ്ക്ക് പ്രശ്നമുള്ളവർ വണ്ടി രാത്രിയിൽ ഓടിക്കാതെയിരിക്കുക. ഗ്ലൗകോമയോ മറ്റ് അസുഖങ്ങളോ കണ്ണിനില്ലെന്ന് വാഹനമോടിക്കുന്നവർ ഉറപ്പ് വരുത്തേണ്ടതുണ്ട്.

രാത്രി യാത്രയിൽ വണ്ടി ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

9. രാത്രിയിൽ നിശ്ചിത ഇടവേളകളിൽ വിശ്രമമെടുക്കുക. മൂത്രമൊഴിക്കുകയോ, കാപ്പി കുടിക്കുകയോ അൽപസമയം ഉറങ്ങുകയോ ചെയ്യുക. 2 മണിക്കൂർ കൂടുമ്പോളെങ്കിലും വിശ്രമിക്കുക .

10.വഴിയിൽ വണ്ടികൾ തമ്മിൽ ഉരസുകയോ മറ്റും ചെയ്താൽ മനുഷ്യത്വമില്ലാത്ത രീതിയിൽ പെരുമാറരുത്. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു വീട്ടമ്മ മരിച്ചത് നാം അറിഞ്ഞതാണല്ലോ. കാറും ബൈക്കും തമ്മിൽ ഉരസിയപ്പോൾ ബൈക്കിന്റെ താക്കോൽ കാറുകാരൻ ഊരിയെടുക്കുന്നതിനിടയിൽ ബൈക്കിലുള്ള അമ്മ വഴിയിൽ വീണ് ബസ് കയറി മരിച്ചിരുന്നു. മാന്യമായ റോഡ് മര്യാദകൾ പാലിക്കുക.

11.അമിത വേഗതയിൽ ഓടിച്ചു നേരത്തെ എത്താമെന്നത് വ്യാമോഹമാണ്. ചിലപ്പോൾ അമിത വേഗതയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും. ജീവന്റെ വില. അതുകൊണ്ട് നേരത്തെ വീട്ടിൽ നിന്നും ഇറങ്ങുക. തിരക്ക് കൂട്ടി വേഗത കൂട്ടി ജീവൻ നഷ്ടപ്പെടുത്തരുത്.

12. ബൈക്കിൽ കഴിവതും ദൂരയാത്രകൾ ഒഴിവാക്കുക. ഹെൽമറ്റ് മുൻപിലും പിന്നിലുമിരിക്കുന്നവർ ഉപയോഗിക്കുക. ബൈക്കിൽ പിൻ യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാം. അവർ തെറിച്ചു പോയി വീഴാം. ഹെൽമെറ്റ് 2 പേരും ഉപയോഗിക്കുക.

13. കാറിന്റെ സീറ്റ് ബെൽറ്റ് എല്ലാവരും ഇടുക. ഡ്രൈവർ മാത്രമല്ല എല്ലാവരും ഉപയോഗിക്കുക. സീറ്റ് ബെൽറ്റും എയർ ബാഗും ഒരു പരിധി വരെ സഹായിക്കും

14. അടുത്തുള്ള കടയിൽ പോയാലും ശെരി, ഹെൽമറ്റും, സീറ്റ് ബെൽറ്റും ഇടുക.

15. കുട്ടികൾക്ക് 145 cm ഉയരം അല്ലെങ്കിൽ 36 കിലോ തൂക്കം ആകുന്നത് വരെ നവജാതശിശുക്കൾ മുതൽ baby car restraints ഉപയോഗിക്കുക.

16.മദ്യപിച്ചു വാഹനമോടിക്കരുത്. ഒന്നോ രണ്ടോ പെഗ് കുടിച്ചുള്ളൂ എന്നത് ന്യായീകരിക്കാനാകില്ല. കാരണം ഉറക്കവും ക്ഷീണവും വരുവാൻ ഉറക്കമുണർന്നു വണ്ടിയോടിക്കുന്നവർക്ക് അപകടം ഉണ്ടാക്കുവാൻ ഒന്നോ രണ്ടോ പെഗ് തന്നെ ധാരാളം. ഒരു കാരണവശാലും മദ്യപിച്ചു വാഹനം ഓടിക്കരുത്.

advertisment

News

Super Leaderboard 970x90