Life Style

പങ്കാളികൾ ചില മാറ്റങ്ങൾ ജീവിതത്തിലും സ്വഭാവത്തിലും വരുത്തിയാൽ, വിവാഹജീവിതം സ്വർഗ്ഗതുല്യമാകും. മിണ്ടാതെ സഹിക്കുവാൻ ഇതു പുകയല്ല.... ജീവിതമാണ്.... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

വിവാഹശേഷം നല്ലൊരു കൂട്ടുകാരനെ കിട്ടുമെന്ന് കരുതിയ അവൾക്കും തെറ്റി. മനസ്സൊന്ന് തുറന്ന് സംസാരിക്കുവാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. സ്നേഹത്തോടെ ഒരു ഞായറാഴ്ച്ച തന്നെയും കൂട്ടി ഒരു ബീച്ചിലോ, പാർക്കിലോ, കോഫിയ്ക്കോ കൊണ്ടു പോകുന്ന ഒരു ഭർത്താവ് അവൾക്ക് സിനിമയിൽ മാത്രം കാണുന്ന കാഴ്ചകളായിരുന്നു.

പങ്കാളികൾ ചില മാറ്റങ്ങൾ ജീവിതത്തിലും സ്വഭാവത്തിലും വരുത്തിയാൽ, വിവാഹജീവിതം സ്വർഗ്ഗതുല്യമാകും. മിണ്ടാതെ സഹിക്കുവാൻ ഇതു പുകയല്ല.... ജീവിതമാണ്.... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

കല്യാണം കഴിഞ്ഞിട്ട് വർഷം ഏഴ് കഴിഞ്ഞു. എന്നിട്ടും കിടപ്പു മുറിയുടെ നാല് ചുവരുകൾ മാത്രമേ അവൻ അവളെ സ്നേഹത്തോടെ തലോടുന്നത് പോലും കണ്ടിട്ടുള്ളു.

മുറിയുടെ പുറത്തു അവൾ ഇപ്പോഴും അവന് അന്യയാണ്. ഭാര്യയാണെങ്കിലും പുറത്തു പോകുമ്പോൾ അവളുടെ കൈകളിൽ കൈകൾ കോർത്തു നടക്കുവാൻ പോലും അവന് കഴിഞ്ഞിട്ടില്ല. അവൾ അവന്റെ കൈകളിൽ സ്നേഹത്തോടെ സ്പര്ശിക്കുമ്പോൾ അവൻ ഒരു നോട്ടത്താൽ പോലും അവളോട് സ്നേഹം പ്രകടിപ്പിച്ചിട്ടില്ല.

പലരും തന്റെ കാമുകിയെ, അല്ലെങ്കിൽ ഇണയെ ചേര്ത്തു പിടിച്ചു നടക്കുന്നത് കാണുമ്പോൾ അവൾക്കും മോഹങ്ങൾ തോന്നി.

പങ്കാളികൾ ചില മാറ്റങ്ങൾ ജീവിതത്തിലും സ്വഭാവത്തിലും വരുത്തിയാൽ, വിവാഹജീവിതം സ്വർഗ്ഗതുല്യമാകും. മിണ്ടാതെ സഹിക്കുവാൻ ഇതു പുകയല്ല.... ജീവിതമാണ്.... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

എന്തിനെന്ന് പറയുന്നു , വിവാഹശേഷം നല്ലൊരു കൂട്ടുകാരനെ കിട്ടുമെന്ന് കരുതിയ അവൾക്കും തെറ്റി. മനസ്സൊന്ന് തുറന്ന് സംസാരിക്കുവാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. സ്നേഹത്തോടെ ഒരു ഞായറാഴ്ച്ച തന്നെയും കൂട്ടി ഒരു ബീച്ചിലോ, പാർക്കിലോ, കോഫിയ്ക്കോ കൊണ്ടു പോകുന്ന ഒരു ഭർത്താവ് അവൾക്ക് സിനിമയിൽ മാത്രം കാണുന്ന കാഴ്ചകളായിരുന്നു. ജീവിതത്തിൽ അതൊരു പാഴ്സ്വപ്നമായി തന്നെ അവൾക്ക്1 അവശേഷിച്ചു.

കോളേജിൽ പഠിക്കുമ്പോൾ അവൾ ആരെയും പ്രണയിച്ചില്ല. വീട്ടുകാർ കാണിക്കുന്ന ഒരുവനെ അവൾ താലി കെട്ടാൻ സമ്മതിക്കൂ എന്നായിരുന്നു അവളുടെ തീരുമാനം. പക്ഷെ എല്ലാ വിവാഹവും സ്വർഗത്തിലേക്കുള്ള കവാടമല്ല എന്ന യാഥാർഥ്യം അവൾ വിവാഹശേഷം വൈകാതെ തന്നെ തിരിച്ചറിഞ്ഞു.

ആ തിരിച്ചറിവ് പക്ഷെ മനസ്സിൽ ഒരു പിടി കനൽ കോരിയിട്ടത് പോലെ ഇപ്പോഴും കിടന്ന് നീറുന്നുണ്ട്. വിവാഹം എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. പക്ഷെ ആ സ്വപ്നം ജീവിതത്തിൽ പൂവിട്ട് സൗരഭ്യം പരത്തുന്നത് ചിലരുടെ ജീവിതത്തിൽ മാത്രം. നേരെ മറിച്ചുമുണ്ട് കേട്ടോ. ചില പുരുഷന്മാരുടെ ജീവിതവും നരകതുല്യമാകുന്നത് കണ്ടിട്ടുണ്ട്. സ്നേഹമെന്നതിന് പകരം വഴക്കും ബഹളവുമായി പോകുന്ന ദാമ്പത്യങ്ങൾ. എല്ലാ സ്ത്രീകളും സ്നേഹനിധികളൊന്നുമല്ല. ചിലർ വഴക്കാളികളുമാണ്

പങ്കാളികൾ ചില മാറ്റങ്ങൾ ജീവിതത്തിലും സ്വഭാവത്തിലും വരുത്തിയാൽ, വിവാഹജീവിതം സ്വർഗ്ഗതുല്യമാകും. മിണ്ടാതെ സഹിക്കുവാൻ ഇതു പുകയല്ല.... ജീവിതമാണ്.... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

പക്ഷെ സഹിക്കണം, എല്ലാം സഹിക്കണം. നിനക്ക് ഇന്ന് 2 മക്കളുണ്ട്, കുടുംബിനിയാണ്. നിന്റെ അച്ഛനും അമ്മയ്ക്കും നീ നാണക്കേട്‌ ഉണ്ടാക്കരുത് എന്നു പറയുന്ന വീട്ടുകാർ മറുവശത്ത്. മക്കൾക്ക് വേണ്ടി പോകുന്നടം വരെ പോകട്ടെ എന്നു കരുതുന്ന ഭാര്യാഭർത്താക്കന്മാർ.

ഒന്ന് തുറന്ന് സംസാരിച്ചു രണ്ടു പേരും ചില മാറ്റങ്ങൾ ജീവിതത്തിലും സ്വഭാവത്തിലും വരുത്തിയാൽ, വിവാഹജീവിതം സ്വർഗ്ഗതുല്യമാകും. മിണ്ടാതെ സഹിക്കുവാൻ ഇതു പുകയല്ല.

advertisment

News

Super Leaderboard 970x90